ന്യൂഡല്‍ഹി: ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതി. കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മനേക ഗാന്ധി, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി തുടങ്ങിയവരുടെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആര്‍ത്തവ പ്രശ്നങ്ങളുടെ നാനാതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ പരിശോധിക്കുന്നതിനായി ഈ മന്ത്രാലയങ്ങളില്‍ നിന്നുള്ള സെക്രട്ടറിമാര്‍ അടങ്ങുന്ന വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. ഇതിനായി നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. സാനിറ്ററി നാപ്കിനുകള്‍ കുറഞ്ഞ ചെലവില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനുമുള്ള പരിപാടികള്‍ ആവിഷ്കരിക്കും.
ആര്‍ത്തവമെന്നത് അപമാനകരമായ സംഗതിയല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആഗോളതലത്തില്‍ തന്നെ നിരവധി പരിപാടികള്‍ നടക്കുന്നുണ്ട്. യുകെ ആസ്ഥാനമായി നടക്കുന്ന #bloodnormal ക്യാമ്പയിന്‍, ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന #YesIBleed ക്യാമ്പയിന്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. കൂടാതെ ബോളിവുഡ് ചിത്രങ്ങളായ ഫുല്ലു, പദ്മന്‍ തുടങ്ങിയവയിലും ആര്‍ത്തവശുചിത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
ഫെബ്രുവരി 20 ന് ഡല്‍ഹിയില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ വച്ച് മനേകാഗാന്ധിയാണ് #YesIBleed ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.