ഹുബ്ബള്ളി, ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയാണ് ഒരു രൂപ പത്ത് പൈസയുടെ നിരക്ക് വർധന ആവശ്യപ്പെട്ടിരിക്കുന്നത്. നിരക്ക് വർധന സംബന്ധിച്ച് പൊതുജനങ്ങളുടെ ഭാഗത്ത് നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ലഭിച്ചതിനുശേഷം മാത്രമേ വർധന നടപ്പിലാക്കുകയുള്ളൂ. പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ 19 മുതൽ മാർച്ച് രണ്ട് വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും ശങ്കരലിംഗ ഗൗഡ പറഞ്ഞു.
കർണാടകയിലെ താപവൈദ്യുതി നിലയങ്ങൾക്ക് കേന്ദ്രം അനുവദിച്ച കൽക്കരി വിഹിതത്തിൽ കുറവ് വന്ന സാഹചര്യത്തിൽ വൈദ്യുതി ക്ഷാമം രൂക്ഷമാണ്. കടുത്ത വേനലിന് മുൻപേ ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളിൽ പവർകട്ട് ആരംഭിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ വൈദ്യുതി ക്ഷാമം സർക്കാരിന് ഏറെ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബെംഗളൂരു നഗരജില്ലക്ക് പുറമെ ബെംഗളൂരു ഗ്രാമജില്ല, ചിക്കബെല്ലാപുര, കോലാർ, രാമനഗര, മണ്ഡ്യ, തുമക്കൂരു, ദാവനഗരൈ എന്നീ എട്ട് ജില്ലകളിലെ വൈദ്യുതി വിതരണമാണ് ബെസ്കോമിന്റെ നിയന്ത്രണത്തിലുള്ളത്. ബെസ്കോമിന്റെ കീഴിൽ 207 ലക്ഷം ഉപഭോക്താക്കളാണുള്ളത്.