ഫ്ലാഷ് മൊബിൻ്റെ നിറവിൽ നിറഞ്ഞാടിയ മലയാളിക്കൂട്ടം

ബാഗ്ലൂരിലെ മലയാളികളുടെ ഫേസ്ബുക്ക് കൂട്ടായ്മ BMZ (Banglore malayalees Zone) പലപ്പോഴായി മുഖപുസ്തകത്തിൻ്റെ പരിമിത വേലികൾ പൊളിച്ച് കൂടിക്കാഴ്ചകളും, പല ആഘോഷങ്ങളും,വിനോദ യാത്രകളും നടത്തി ബാഗ്ലൂർ മലയാളികളുടെ സ്പന്ദനമായിക്കഴിഞ്ഞു. എന്നാൽ ഇത്തവണ പൊതു സമൂഹത്തിലറങ്ങി , ഐക്യത്തിൻ്റേയും ഒത്തുരമയുടേയും സന്ദേശം മുൻനിർത്തി we The Bangaluru എന്ന യൂണിറ്റി തീമിൽ എന്നലെ ബാഗ്ലൂർ വി ആർ മാളിനെ സാക്ഷി ആക്കി തടിച്ചു കൂടിയ മൂന്നൂറിൽ പരം ആളുകളെ വിസ്മയത്തിലാഴ്ത്തി മനോഹരമായൊരു ഫ്ലാഷ് മൊബ് അവതരിപ്പിച്ചു. മനം നിറക്കുന്ന ഗാനങ്ങൾക്കൊപ്പം ചടുല താളങ്ങളുമായ് അതിഗംഭീര ചുവടുകൾ…

Read More

കർണാടക ആർടിസി കൂടുതൽ ബസ് ഡിപ്പോകളിൽ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കുന്നു.

ബെംഗളൂരു∙ കർണാടക ആർടിസി കൂടുതൽ ബസ് ഡിപ്പോകളിൽ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കുന്നു. ബസ് കഴുകുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന വെള്ളം റീസൈക്കിൾ ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന സംവിധാനമാണ് ആരംഭിക്കുന്നത്. കർണാടകയിലെ 80 ബസ് ഡിപ്പോകളിൽ 24 എണ്ണത്തിൽ മാത്രമാണ് ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ബാക്കിയുള്ള ഡിപ്പോകളിൽ കൂടി പ്ലാന്റ് സ്ഥാപിക്കുന്നതോടെ പ്രതിദിനം 14 ലക്ഷം ലീറ്റർ വെള്ളം ലാഭിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. പ്രതിദിനം ബസ് കഴുകുന്നതിന് മാത്രം 17.50 ലക്ഷം ലീറ്റർ വെള്ളമാണ് ആവശ്യമായി വരുന്നത്. ഒരു ബസ് കഴുകാൻ ചുരുങ്ങിയത് 200 ലീറ്റർ വെള്ളം…

Read More

നീ ഒരു പെണ്ണാണ്…..

  നിന്റെ ത്യാഗത്തിന്റെയും മഹത്വത്തിന്റെയും കണ്ണുനീർ തുള്ളികളെ പോലും നിഷ്പ്രയാസം പുഞ്ചിരിയാക്കി മാറ്റാൻ നിനക്ക് കഴിയും…  ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും നിന്റെ കൂടെ കൂട്ടി പറന്നുയരാൻ കഴിയുന്നത്രയും നിന്റെ ലോകമാണ്..  വാനോളം കുതിച്ചുയരാൻ കഴിയണം നിനക്ക്….. ഭയപ്പെടരുത് ഒന്നിനെയും…  തോളോട് ചേർന്ന് നടന്ന സൗഹൃദങ്ങളെ ഒരിക്കൽ പോലും, നീയൊരു വെല്ല്യ പെണ്ണായി ഇനി അടക്കത്തിലും ഒതുക്കത്തിലും നടക്കണം എന്ന അസ്വാതന്ത്ര്യത്തിന്റെ കയ്പ്പേറിയ വാക്കിനാൽ തളയ്ക്കാൻ നോക്കുന്നവർക്ക് മുൻപിൽ നിസ്സംഗതയോടെ ശിരസ്സ് കുനിക്കരുത്…. കൂട്ട് കൂടണം നീ നിനക്ക് പ്രിയമുള്ളതെന്തിനോടും…  തിരിച്ചറിവുകൾ ഉണ്ടായിരിക്കേണം ഓരോ ചലനത്തിലും…..  കണ്ണുകൾ…

Read More

മഹാരാഷ്ട്രയിലെ കോലാപൂരിൽ മിനി ബസ് പുഴയിലേക്കു മറിഞ്ഞ് 13 പേർ മരിച്ചു.

മുംബൈ : മഹാരാഷ്ട്രയിലെ കോലാപൂരിൽ മിനി ബസ് പുഴയിലേക്കു മറിഞ്ഞ് 13 പേർ മരിച്ചു. മൂന്നു പേർക്കു പരുക്കേറ്റു. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് അപകടം. മുംബൈയ്ക്കു 300 കിലോമീറ്റർ അകലെ കോലാപൂരിലെ പഞ്ചഗംഗ നദിയിലേക്കാണ് ബസ് മറിഞ്ഞത്. രത്നഗിരിയിൽ നിന്ന് കോലാപൂരിലേക്കു വരികയായിരുന്നു ബസ് നിയന്ത്രണം വിട്ട് നദിയിലേക്കു പതിക്കുകയായിരുന്നു. 16 പേരാണ് ബസിൽ ഉണ്ടായിരുന്നത്. 11 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള മാർഗമധ്യേയുമാണ് മരിച്ചത്. തുടർന്നു നടത്തിയ തിരച്ചിലിൽ പുലർച്ചെയോടെ ഒരു കു‍ഞ്ഞിന്റെ മൃതദേഹം കൂടി കണ്ടെത്തി. മൂന്നു പേരെ ഗുരുതരപരുക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

Read More

മാസത്തില്‍ രണ്ടു ശനിയാഴ്ച കൂടി കര്‍ണാടക സര്‍ക്കാര്‍ അവധി;സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ ഇത്തവണ കോളടിച്ചത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്.

ബെംഗളൂരു:തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആനുകൂല്യങ്ങളുടെ കാര്യത്തിൽ പ്രജകൾക്ക് ഒരു കുറവും അനുഭവപ്പെടരുതെന്ന് ഭരണാധികാരികൾക്ക് നിർബന്ധമുണ്ട്. കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന് ഏതായാലും ഇക്കാര്യത്തിൽ പിന്നോക്കം പോകാനാവില്ല. കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്ത് ഡി.വി.സദാനന്ദ ഗൗഡ സർക്കാർ സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും 22 ശതമാനം ശമ്പള വർദ്ധനവാണ് നടപ്പാക്കിയതെങ്കിൽ, ഈ വട്ടം അത് 24 മുതൽ 30 ശതമാനം വരെയാക്കാനാണ് സിദ്ധരാമയ്യ സർക്കാരിന്റെ നീക്കം. സംസ്ഥാനത്തെ 6.2 ലക്ഷം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 24 മുതൽ 30 ശതമാനം വരെ ശമ്പള വർദ്ധനവും നിലവിൽ കിട്ടുന്ന അവധികൾക്കൊപ്പം ഒരു…

Read More

കർണാടക ആർ ടി സി യിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് ഒരു മാസം കൊണ്ട് ഈടാക്കിയ പിഴ ഏഴര ലക്ഷം!

ബെംഗളൂരു∙ കർണാടക ആർടിസി ബസുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് ഡിസംബർ മാസത്തിൽ പിഴയിനത്തിൽ ലഭിച്ചത് 7,22,112 രൂപ. 47866 ബസുകളിൽ പരിശോധന നടത്തിയതിൽ 5697 യാത്രക്കാരിൽ നിന്നാണു പിഴയീടാക്കിയത്. സംസ്ഥാനാന്തര റൂട്ടുകളിലടക്കം ടിക്കറ്റില്ലാതെയുള്ള യാത്ര വർധിക്കുന്നതായുള്ള പരാതിയെ തുടർന്നായിരുന്നു പരിശോധന

Read More

യാത്രാ ദുരിതത്തിന് ചെറിയ ഒരാശ്വാസം;ബനസ്വാഡിയിൽ നിന്ന് മജെസ്റ്റിക്കിലേക്ക് ബി എം ടി സി ഉടൻ.

ബെംഗളൂരു ∙ ബാനസവാടി റെയിൽവേ സ്റ്റേഷനിൽ അതിരാവിലെയും മറ്റും വന്നിറങ്ങുന്ന‌ യാത്രിക്കാരുടെ സൗകര്യാർഥം മജസ്റ്റിക്കിലേക്ക് രണ്ടാഴ്ചക്കുള്ളിൽ ബിഎംടിസി ബസുകൾ ഓടിക്കാനാകുമെന്ന് ഗതാഗത വകുപ്പ്. പുലർച്ചെ നാലു മണിക്കും മറ്റും ഇവിടെ എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് മജസ്റ്റിക്കിലെത്താൻ സൗകര്യമൊരുക്കിയുള്ള ബസ് റൂട്ടിന്റെ സർവേ റിപ്പോർട്ട് രണ്ടു ദിവസത്തിനകം ബിഎംടിസിക്കു സമർപ്പിക്കുമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായ പീറ്റർ പറഞ്ഞു. മജസ്റ്റിക് സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നു ബാനസവാടിയിലേക്ക് രണ്ട് എറണാകുളം സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ മാറ്റിയതിനെ തുടർന്നുള്ള സുരക്ഷാ ആശങ്കകൾക്കും സ്റ്റേഷനിൽ നിന്നുള്ള തുടർ യാത്രാ…

Read More

വിജയത്തോടെ വീണ്ടും ബാഗ്ലൂർ ഒന്നാമത്

പ്രതിരോധ പിഴവുകൾ തുടർക്കഥയാക്കിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വീണ്ടും പ്രതിരോധത്തിലെ അബദ്ധം വിനയായി. ഇന്ന് കണ്ടീരവ സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ് സിയെ നേരിട്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. 14ആം മിനുട്ടിൽ എഡു ഗാർസിയയുടെ അസിസ്റ്റിൽ ഡിഫൻഡർ യുവാനാൻ ആണ് ബെംഗളൂരു എഫ് സിക്ക് ലീഡ് നേടിക്കൊടുത്തത്. ഗോൾ വഴങ്ങിയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ നോർത്ത് ഈസ്റ്റ് 45ആം മിനുട്ടിൽ സമനില ഗോൾ കണ്ടെത്തി. ബെംഗളൂരു വഴങ്ങിയ പെനാൾട്ടിയിൽ നിന്നായിരുന്നു ഹൈലാൻഡേഴ്സിന്റെ ഗോൾ. മാർസീനോ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ…

Read More

നെലമംഗല-ഹാസൻ പാതയിൽ ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ

ബെംഗളൂരു ∙ നെലമംഗല-ഹാസൻ പാതയിലെ കൂടുതൽ റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ ആരംഭിക്കുന്നു. നെലമംഗല, കുണിഗൽ, യെഡിയൂർ, ബിജി നഗർ, ശ്രാവണബെലഗോള, ചന്നരായപട്ടണ സ്റ്റേഷനുകളിലാണ് 29 മുതൽ റിസർവേഷൻ സൗകര്യം ആരംഭിക്കുക. നേരത്തെ സാധാരണ ടിക്കറ്റെടുക്കാനുള്ള സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്തകാലത്താണ് ബെംഗളൂരുവിൽ നിന്ന് ഹാസനിലേക്ക് നെലമംഗല വഴിയുള്ള പുതിയ പാത കമ്മിഷൻ ചെയ്തത്.

Read More
Click Here to Follow Us