ബാഗ്ലൂരിലെ മലയാളികളുടെ ഫേസ്ബുക്ക് കൂട്ടായ്മ BMZ (Banglore malayalees Zone) പലപ്പോഴായി മുഖപുസ്തകത്തിൻ്റെ പരിമിത വേലികൾ പൊളിച്ച് കൂടിക്കാഴ്ചകളും, പല ആഘോഷങ്ങളും,വിനോദ യാത്രകളും നടത്തി ബാഗ്ലൂർ മലയാളികളുടെ സ്പന്ദനമായിക്കഴിഞ്ഞു. എന്നാൽ ഇത്തവണ പൊതു സമൂഹത്തിലറങ്ങി , ഐക്യത്തിൻ്റേയും ഒത്തുരമയുടേയും സന്ദേശം മുൻനിർത്തി we The Bangaluru എന്ന യൂണിറ്റി തീമിൽ എന്നലെ ബാഗ്ലൂർ വി ആർ മാളിനെ സാക്ഷി ആക്കി തടിച്ചു
കൂടിയ മൂന്നൂറിൽ പരം ആളുകളെ വിസ്മയത്തിലാഴ്ത്തി മനോഹരമായൊരു ഫ്ലാഷ് മൊബ് അവതരിപ്പിച്ചു.
മനം നിറക്കുന്ന ഗാനങ്ങൾക്കൊപ്പം ചടുല താളങ്ങളുമായ് അതിഗംഭീര ചുവടുകൾ , പ്രൊഫഷണൽ ഡാൻസേർസ് തോറ്റുപോകുന്ന പ്രകനം മാളിൽ കൂടിയ ജനക്കൂട്ടം അക്ഷരാർത്ഥത്തിൽ ഞെട്ടി , അതെ , ബ്ലാഗ്ലൂർ മലായാളീസ് സോൺ മറ്റൊരു ചരിത്രം കുറിച്ച് ഫ്ലാഷ്മൊബിൻ്റെ ചുവടുകൾക്കൊപ്പം ……
തൻ്റെ അനുഭവം നിഷ്കളങ്കതയോടെ തൻ്റേതുമാത്രമായ ശൈലിയിൽ പ്രജി കൃഷ്ണ വിവരിക്കുന്നു….
BMZ എന്ന ഫാമിലിക്ക് അഭിമാനിക്കാൻ ഒരു തൂവൽ സ്പർശം കൂടിയാണ് ഇന്നലെ V R മാളിൽ നടന്ന ഫ്ളാഷ്മോബ്.ഒത്തിരി ആകാംക്ഷയോടെയാണ് എല്ലാവരേം പോലെ ഞാനും കഴിഞ്ഞ മൂന്ന് നാല് മാസമായി ഇതിനു വേണ്ടി കാത്തിരുന്നത്.കൂടെ ഡാൻസ് ചെയ്യാനൊക്കെ ആഗ്രഹമുണ്ടായിരുന്നു എങ്കിലും വീക്കിലി ഹോളിഡേ കിട്ടുന്നത് ആകെ ഒരു സൺഡേ ആണ് അതോണ്ടുള്ള മടി കാരണം അതിലൊന്നും ജോയിൻ ചെയ്തില്ല.
എന്നാൽ ഇന്നലെ അവിടെ ഫ്ളാഷ്മോബ് ചുണക്കുട്ടികൾ എത്ര അർപ്പണ ബോധത്തോടെയാണ് സൺഡേ പ്രാക്ടീസ് നടത്തി ഇങ്ങനൊരു ചരിത്രം സൃഷ്ടിച്ചത് എന്ന് കണ്ടപ്പോൾ എന്നെ പോലുള്ള ഒരുപാടു പേർക്ക് , നഷ്ടബോധവും കൂടെ BMZ ൻ്റെ പേരിൽ അഭിമാനിക്കാവുന്ന ഒരു നല്ല മൂഹുർവുത്തമായി മാറി അത്……..
സമയം ഏകദേശം 4.45pm. ഞാൻ,വീണ,സ്മൃതി,രാജേഷ് ഈ നാൽവർ സംഘം വി ആർ മാളിൽ എത്തിയത്.
ഫ്ളാഷ്മോബിന്റെ ടൈം കൊടുത്തിരുന്നത് 4pm to 5pm ആയിരുന്നു.ഇനി എങ്ങാനും തീർന്നു കാണുമോ എന്നാ പേടിച്ചാണ് ഞങ്ങൾ അവിടെ എത്തിയത്.
എന്നാൽ അവിടെ എത്തിയപ്പോൾ കാണാൻ കഴിഞ്ഞത് പരിചയമുളള ഒരു പാട് മുഖങ്ങൾ അതിൽ കുറച്ചു പേര് ഓടി നടന്നു എന്തൊക്കെയോ ചെയ്യുന്നു.ഒരുപാട് കാലത്തേ എഫൊർട്ട് നടക്കാൻ പോകുന്നതിന്റെ സന്തോഷം എല്ലാരുടേം മുഖത്തു കാണാം.
അങ്ങനെ കൃത്യം 5.20 ആയിക്കാണും ഫ്ളാഷ്മോബ് ആരംഭിച്ചു
എവിടെ നിന്നൊക്കൊയോ എത്തിയ മുന്നൂറോളം പേർ കാണികളായി മാളിൽ നിറഞ്ഞു.ഡാൻസ് തുടങ്ങി വെച്ച ആദി, യദു ,നവീൻ ഈ മൂന്നുപേരും നല്ല ആവേശത്തോടെ ഫ്ളാഷ്മോബിനു തുടക്കം കുറിച്ചു,അതിനു ശേഷം നാൽപ്പതോളം പേരടങ്ങിയ കിടുക്കാച്ചി ടീം പിന്നെ അവിടെ നടത്തിയത് എല്ലാര്ക്കും അഭിമാനിക്കാവുന്ന ഒരു ചരിത്രം തന്നെയായിരുന്നു.
അര മണിക്കൂർ നീണ്ടു നിന്ന പരിപാടി അവസാനിച്ചപ്പോൾ വലിയൊരു കൈയടി തന്നെയായിരുന്നു അവർക്കു കൊടുക്കാനുള്ള ഏറ്റവും വലിയ സമ്മാനം…
ഫ്ളാഷ്മോബിനു ശേഷം എല്ലാവർക്കും ഒരു സർപ്രൈസ് ആയിട്ടായിരുന്നു കന്നഡ ആക്ടർ Mr.ഡാനി വന്നത്..എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് പുള്ളി നമ്മുടെ ഫ്ളാഷ്മോബിലെ ചുണകുട്ടികൾക് സ്റ്റെപ് പഠിപ്പിച്ചു കൊടുക്കുകയും അവരോടോപ്പോം ഒരു സോങ്ങിന് നൃത്തം വെക്കുകയും ചെയ്തു..നമ്മടെ ടീമിന് Mr.ഡാനി നൽകിയ സപ്പോർട്ടിനു വലിയൊരു നന്ദി പറയണം…..
“ഫ്ളാഷ്മോബ് എന്ന സംഭവം അവസാനിച്ചപ്പോൾ നമുക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത വിധം കഠിനാധ്വാനം നൽകി ഒരു പാട് പേർ ഇതിനു പുറകിൽ പ്രവത്തിച്ചിട്ടുണ്ട്..
എടുത്തു പറയേണ്ട ഒരാൾ ആകെ കിട്ടുന്ന അവധി ദിവസം പാലക്കാട് നിന്നും ബാംഗ്ലൂർ വന്നു നമ്മുടെ ടീമിനെ ഡാൻസ് പ്രാക്ടീസ് ചെയ്യിപ്പിച്ച മാസ്റ്റർ നവീൻ നവീസ്, ആൽ ഇൻ ഓൾ രാഹുൽ ഇവന്റ് കോ ഓഡിനേറ്റു ചെയ്ത ഹരികൃഷ്ണൻ ,രാഗു രാഗേന്ത് , പിന്നെ ബാര്ബിക്യു ഹോട്ടൽ പ്രാക്ടിസിനായി വിട്ടു കൊടുത്ത ഹോട്ടലിന്റെ ഓണർ മുത്വലിബ് സൈമാസ്, എന്തിനും ഏതിനും കൂടെ നിന്ന അഡ്മിൻസ് എല്ലാര്ക്കും സ്പെഷ്യൽ താങ്ക്സ്….
ഇനിയും ഇതുപോലുള്ള ചരിത്രങ്ങൾ കുറിക്കാൻ BMZ എന്ന ഫാമിലിക് കഴിയട്ടെ എന്ന് ഹൃദ്യമായി ആശംസിക്കുന്നു…..
നിറഞ്ഞ മനസ്സോടെയാണ് ഞങ്ങൾ നാല് പേരും പരിപാടി കഴിഞ്ഞു തിരിച്ചു പോന്നത്…….
ഇതിനു വേണ്ടി എന്നെ കൂടെ കൂട്ടിയിട്ട് പോയി പിന്നെ പരിപാടി കഴിഞ്ഞു തിരിച്ചു വരുമ്പോൾ നല്ലൊരു ഡിന്നർ വരെ വാങ്ങി തന്നു വീട്ടിൽ ഡ്രോപ്പ് ചെയ്ത വീണ ചേച്ചിക്കും ഹസ്ബന്റിനും സ്പെഷ്യൽ താങ്ക്സ്..എല്ലാരോടും ഒത്തിരി ഇഷ്ടം…….”സംഘടകരില്‍ ഒരാളായ പ്രജി കൃഷ്ണ പറഞ്ഞു
ഫ്ലാഷ്മൊബ് വിജയത്തിനു പിന്നിൽ
കൂട്ടായ്മയുടെ വിജയം അതായിരുന്നു ഇന്നലെ വൈകിട്ട് വി ആർ മാളിൽ ആരവമുയർത്തിയത് , ഒരു കൂട്ടം കഠിനാധ്വാനികൾ അവതരിപ്പിച്ച ഈ ഫ്ലാഷ്മൊബ് വിസ്മയത്തെ കുറിച്ച് അവരുടെ ക്യാപ്റ്റൻ രാഹുൽ ഷീലാരാജനു പറയാനുള്ളത്……
“നന്ദി പറഞ്ഞാൽ തീരില്ല bmzians നിങ്ങളോട്.
ഞങ്ങളെ ഒരുപാടു സ്നേഹിച്ചു വീർപ്പുമുട്ടിച്ചതിനു. മാളിലെ ഓരോ ഫ്‌ളോറും പൂരപ്പറമ്പാക്കിയതിനു !
നേപ്പാളിൽ നിന്നു വന്ന അതിന്റെ പിറ്റേ ദിവസം മുതൽ ഇന്നു വരെ കൂടെ നിന്നാ Uma Krishnan, ഇങ്ങോട്ട് വിളിച്ചു നമക്ക് ഈ സ്വപ്നം ഒരുമിച്ചു പണിയാം എന്നു പറഞ്ഞു വലം കൈയായി നിന്ന Naveen Naviz (ഇപ്പോൾ ഞങ്ങടെ ഗുരു ), തിരക്കുകൾ മാറ്റി വെച്ച് വളരെ ദുരത്തുനിന്നു വന്നു എല്ലാ ദിവസവും ഇതിനു ഞങ്ങടെ ഒരു ചേട്ടന്റെ സ്ഥാനത്തു നിന്നു ചെയ്തു തന്ന Manu Kurupp ettan, ഇവൻ ഉറങ്ങുന്നത് ഞങ്ങൾ കണ്ടട്ടില്ല എപ്പോഴും ഇതിനായി പല മേഖലയിൽ ഓടി നടന്നു വെടിപ്പായി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള Vipin P Sankar, ചിരിച്ചുകൊണ്ട് മനസ് കീഴടിക്കിയ Anu Paul, നടന കലാമണ്ഡലം Chameli Sathyaraj, മനസ്സിൽ നന്മയും പുറത്തു rough and tough യുമായി Ancy Babiy Thomas Changayil, വേണ്ട തീരുമാനങ്ങൾ എടുക്കാനും പെട്ടന്നുള്ള ക്രീറ്റിവിറ്റിയും കൊണ്ട് അത്ഭുതപ്പെടുത്തിയ Sudhi Krishnan, ക്യാമെറയോടൊപ്പം ഏതു തിരക്കും മാറ്റി വെച്ച് പ്രാക്ടിസ് ക്ലാസ്സിൽ ഓടി നടന്ന Vivek Kalarikkal ക്യാമറ സ്റ്റഡി ചെയ്ത Sajeev Unni, പിന്നെ എല്ലാ അട്മിന്സിനും ,
പ്രാട്ടീസിന് ഇന്നേ വരെ കൂടെ നിന്ന,നമുക്ക് വേദി ഒരുക്കി തന്ന Barbeque Delight enna ഹോട്ടലിനും അതിന്റെ മുതലാളി Muthalib Zymasinodum Barbeque Admin പിന്നെ അവിടത്തെ അന്തേവാസികളോടും,
ഇതിന്റെ അവസാന നിമിഷത്തിൽ രക്ഷകനായി വന്നു ഞങ്ങടെ അഭിമാനം കാത്ത ഞങ്ങടെ സ്വന്തം ശ്രീമംഗലം തറവാട്ടിലെ ഹരിച്ചേട്ടൻ Rrudra H K Raagu Ragenth Mariya George എന്നവരോടും അവരുടെ ഇവെന്റ്സ് ആൻഡ് മീഡിയ കമ്പനി Twazee.Events and Twazee.Media യയോടും,
എല്ലാ സൺഡേസും കളഞ്ഞു ഇതിനുവേണ്ടി രാപകൽ അധ്വാനിച്ച 3 മാസമായി എന്ത് വന്നാലും ഇതല്ല അതിനപ്പുറം വന്നാലും ഒരേ ആന മയിൽ ഒട്ടകമാ എന്നു പറഞ്ഞു കൂടെ ഉണ്ടായിരുന്ന ഇരട്ട ചങ്കന്മാരആയ എല്ലാ കോർ ഡാന്സഴ്സിനോടും എന്റെ നന്ദി നന്ദി നന്ദി………”
ഇത്പോലെ ഒരുപാട് പേരുടെ മനം നിറച്ചു ബ്ലാഗ്ലൂർ മലയാളീസ് സോൺ,അവരുടെ ഈ ടീം എഫേർട്ടിനും BMz നും ഫ്ലാഷ്മൊബ് ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു ബാഗ്ലൂരു വാർത്താ പേജ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.