കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ റെനി മ്യുലൻസ്റ്റീൻ‌ രാജിവച്ചു.

കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ റെനി മ്യുലൻസ്റ്റീൻ‌ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണു വിശദീകരണം. 2017 ജൂലൈ 14നാണ് കേരള പരിശീലകനായി റെനി ചുമതല ഏറ്റെടുത്തത്. ഐഎസ്എല്ലിൽ മോശം ഫോമിൽ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഓർക്കാപ്പുറത്തു കിട്ടിയ കനത്ത തിരിച്ചടി കൂടിയാണ് പരിശീലകന്റെ പിന്മാറ്റം. ഇക്കഴിഞ്ഞ ഡിസംബർ 31ന് കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ ബെംഗളൂരൂ എഫ്സി 3–1നാണ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ഇതേത്തുടർന്നു ടീമിനെതിരെ കടുത്ത വിമർശനങ്ങളുമുയർന്നിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ സഹപരിശീലകനായിരുന്ന റെനി മ്യുലൻസ്റ്റിന്‍ ആന്‍സി, ഫുള്‍ഹാം,…

Read More

കുറെ കാലമായി നിര്‍ത്തിവച്ച വാടക ബൈക്കുകള്‍ നമ്മ മെട്രോ സ്റ്റേഷനുകളില്‍ വീണ്ടും വരുന്നു

ബെംഗളൂരു: മെട്രോ സ്റ്റേഷനുകളിൽ ഇറങ്ങുന്നവർക്കായി വാടക ബൈക്കുകൾ. ദിവസേന മൂന്നരലക്ഷം യാത്രക്കാരുണ്ടെങ്കിലും മെട്രോ സ്റ്റേഷനുകളിൽ നിന്നു തുടർയാത്രയ്ക്കു വേണ്ട ഗതാഗത സൗകര്യങ്ങളില്ലെന്ന പരാതിയെ തുടർന്നാണ് വാടക ബൈക്കുകൾ വീണ്ടും എത്തുന്നത്. ഈമാസം 10 മുതൽ 33 മെട്രോ സ്റ്റേഷനുകളിൽ നിന്നു വാടക ബൈക്കുകൾ ഏർപ്പെടുത്താനാണ് ബിഎംആർസിഎൽ നീക്കം. എല്ലാ സ്റ്റേഷനുകളിൽ നിന്നും ബിഎംടിസി ഫീഡർ ബസുകൾ ലഭ്യമല്ലാത്തതിനാലാണിത്. മെട്രോ യാത്രക്കാർക്കായി 2016ലാണ് മെട്രോ ബൈക്ക് എന്ന കമ്പനി വാടക ബൈക്കുകളുമായി രംഗത്തെത്തിയത്. എന്നാൽ അന്നു മെട്രോയിൽ യാത്രക്കാർ വളരെ കുറവായിരുന്നതിനാൽ വാടക ബൈക്കുകൾക്കു വേണ്ടത്ര…

Read More

മലയാളികളെ വഴിയാധാരമാക്കാന്‍ ഉറപ്പിച്ച് റെയില്‍വേ;ഏറണാകുളം സൂപ്പര്‍ ഫാസ്റ്റ് ഇനി ബെംഗളൂരു സിറ്റിയിലേക്കില്ല;

ബെംഗളൂരു : പുതുവർഷത്തിൽ ബെംഗളൂരു മലയാളികൾക്കു ചതിയായി എറണാകുളത്തുനിന്നുള്ള രണ്ടു ട്രെയിനുകൾ ബാനസവാടിയിലേക്ക് മാറ്റി. എറണാകുളം–ബെംഗളൂരു സൂപ്പർഫാസ്റ്റ് (12683–84, 22607–08) ട്രെയിൻ നാളെ മുതൽ നഗരത്തിൽ പ്രവേശിക്കില്ല. ഞായർ (220607–08), തിങ്കൾ–ബുധൻ (12683–84) ദിവസങ്ങളിൽ എറണാകുളത്തുനിന്നു പുറപ്പെടുന്ന ട്രെയിൻ ഇനി മുതൽ ബാനസവാടിയിൽ യാത്ര അവസാനിപ്പിക്കും.മജസ്റ്റിക്, കന്റോൺമെന്റ് സ്റ്റേഷൻ ഒഴിവാക്കുന്ന ട്രെയിനുകൾക്കു ബെംഗളൂരുവിൽ കെആർ പുരത്തു മാത്രമേ ഇനി സ്റ്റോപ്പുള്ളൂ. ഓഫിസ് ജോലിക്കാരും വിദ്യാർഥികളും ഉൾപ്പെടെ നാട്ടിൽനിന്നുള്ള ആയിരക്കണക്കിനു മലയാളികൾക്കു തിരിച്ചടിയാകുന്ന ടെർമിനൽ മാറ്റത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. വൈകിട്ട് അഞ്ചിനു പുറപ്പെടുന്ന എറണാകുളം–ബെംഗളൂരു സൂപ്പർഫാസ്റ്റ്…

Read More
Click Here to Follow Us