ന്യൂഡൽഹി∙ കോണ്‍ഗ്രസിൽ ഇനി പുതുയുഗം. പാർട്ടി അധ്യക്ഷനായി രാഹുൽ ഗാന്ധിയെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതായും രാഹുലിനെ അധ്യക്ഷനായി തിരഞ്ഞെടുത്തതായും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. രാഹുൽ ഈ മാസം 16ന് സ്ഥാനമേറ്റെടുക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച മൂന്നുമണിക്ക് അവസാനിച്ചതോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായത്. രാഹുല്‍ ഗാന്ധിയുടെ പേര് നിര്‍ദേശിച്ച 89 പത്രികകളാണ് മുല്ലപ്പള്ളി രാമചന്ദ്രനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. 16ന് സോണിയ ഗാന്ധി എഐസിസിയെ അഭിസംബോധന ചെയ്യുന്നതിനു പിന്നാലെ രാഹുൽ അധ്യക്ഷസ്ഥാനം…
Read MoreYear: 2017
സമ്പന്നയായ വിദേശ വനിതയെന്ന പേരിൽ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വ്യക്തി വീട്ടമ്മയുടെ 95,000 രൂപ തട്ടിയെടുത്തതായി പരാതി
ബെംഗളൂരു : സമ്പന്നയായ വിദേശ വനിതയെന്ന പേരിൽ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വ്യക്തി വീട്ടമ്മയുടെ 95,000 രൂപ തട്ടിയെടുത്തതായി പരാതി. ഹുൻസമാരനഹള്ളി സ്വദേശിനിയാണു കബളിപ്പിക്കപ്പെട്ടത്. ബ്രിട്ടനിലെ സർക്കാർ ഉദ്യോഗസ്ഥയെന്നു പരിചയപ്പെടുത്തി സൂസൻ ജോൺസുമായി ഇവർ ഫെയ്സുബുക്കിൽ സൗഹൃദം സ്ഥാപിച്ചു. പിന്നീട് വാട്സാപ് നമ്പർ കൈമാറിയ ഇരുവരും കുടുംബചിത്രങ്ങളും പങ്കുവച്ചിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപമിറക്കാനായി താൻ ബെംഗളൂരുവിലേക്കു വരുന്നുണ്ടെന്നു സൂസൻ ഇവരെ വിശ്വസിപ്പിച്ചു. നവംബർ 28നു ബെംഗളൂരുവിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. തുടർന്ന് ആ ദിവസം ഡൽഹി വിമാനത്താവളത്തിൽനിന്ന് ഒരു സ്ത്രീയുടെ വിളിയെത്തി. വിമാനത്താവള ജീവനക്കാരിയെന്നു പരിചയപ്പെടുത്തിയ…
Read Moreജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിൽ സ്ഥാപിക്കുന്ന ഇന്ദിര കാന്റീനുകള്‍ വൈകിയേക്കും.
ബെംഗളൂരു : ബെംഗളൂരുവിനു പുറത്തുള്ള ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിൽ സ്ഥാപിക്കുന്ന 246 ഇന്ദിരാ കന്റീനുകൾ ജനുവരിയിൽ പൂർത്തിയാകാനിടയില്ല. പകുതി കന്റീനുകളുടെ നിർമാണ പ്രവർത്തനങ്ങൾപോലും ഇനിയും ആരംഭിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പുകൂടി ലക്ഷ്യമിട്ടു ജനത്തിനു സമർപ്പിക്കാനിരുന്ന കന്റീനുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സിദ്ധരാമയ്യ സർക്കാരിനു കഴിയാതെവന്നേക്കും. നഗരവികസന വകുപ്പിനാണ് ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിൽ കന്റീനുകൾ സ്ഥാപിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്. പകുതിയിൽ താഴെ പ്രദേശങ്ങളിൽ മാത്രമാണു സ്ഥലമേറ്റെടുത്തു കെട്ടിടങ്ങളുടെ നിർമാണം ആരംഭിച്ചിരിക്കുന്നത്. 185 കോടി രൂപയാണ് കെട്ടിടനിർമാണത്തിനായി വകയിരുത്തിയിരിക്കുന്നത്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാൻ സിദ്ധരാമയ്യ സർക്കാർ…
Read Moreപ്രവാസി
പ്രാരാബ്ധം എന്ന തീച്ചൂളയിൽ പെട്ടു ജീവിതത്തിന്റെ നല്ലൊരു കാലഘട്ടം അത്രയും ക്ലാവ് പിടിച്ചു പോയ ചില ജന്മങ്ങളുണ്ട്…. പ്രവാസികൾ… എണ്ണിയാൽ തീരാത്ത ലിസ്റ്റ് അത്രയും പ്രവാസികളുള്ള ഒരു കുടുംബത്തിൽ ജനിച്ചത് കൊണ്ടാവാം അവരുടെ ജീവിതത്തോട് വല്ലാത്തൊരു ബഹുമാനം ആണ്… കുഞ്ഞു നാളിൽ വല്യച്ചന്മാര് കൊടുത്തു വിടുന്ന ഗൾഫ് മിട്ടായികളുടെ എണ്ണം മാത്രം നോക്കി നടന്ന ബാല്യം ഒരിക്കലും അവർക്കു തരാൻ കഴിയാതെ പോവുന്ന സ്നേഹത്തിന്റെ കുഞ്ഞു മധുരം ആ ഓരോ മിട്ടായികളിലും ഉണ്ടെന്നു മനസ്സിലാക്കി തന്നിരുന്നില്ല…. പിന്തിരിഞ്ഞു നോക്കുമ്പോൾ വല്ലാത്തൊരു നഷ്ടബോധം…. സ്നേഹവും പരിഗണനയും…
Read Moreപശ്ചിമഘട്ട മലനിരകളിലൂടെയുള്ള ടൂർ ഓഫ് നീലഗിരീസ് സൈക്കിൾ റാലി ബെംഗളൂരുവിൽ നിന്നാരംഭിച്ചു.
ബെംഗളൂരു ∙ പശ്ചിമഘട്ട മലനിരകളിലൂടെയുള്ള ടൂർ ഓഫ് നീലഗിരീസ് സൈക്കിൾ റാലി ബെംഗളൂരുവിൽ നിന്നാരംഭിച്ചു. കർണാടക റിസർവ് പൊലീസ് എഡിജിപി ഭാസ്കർ റാവു റാലി ഫ്ലാഗ് ഓഫ് ചെയ്തു. റൈഡ് എ സൈക്കിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തുടർച്ചയായ 10–ാം വർഷം സംഘടിപ്പിക്കുന്ന റാലിയിൽ രാജ്യാന്തര സൈക്ലിങ് താരങ്ങളടക്കം 128 പേരാണ് പങ്കെടുക്കുന്നത്. എട്ട് പേർ വനിതകളാണ്. കർണാടക റിസർവ് പൊലീസിലെ അഞ്ച് പേരും യാത്രയിലുണ്ട്. മൈസൂരു, മടിക്കേരി, ബത്തേരി, ദേവർഷോലെ വഴി 1000 കിലോമീറ്റർ പിന്നിടുന്ന റാലി 16നു ഊട്ടിയിൽ സമാപിക്കും. പശ്ചിമഘട്ട സംരക്ഷണത്തിന്…
Read Moreഉപേന്ദ്രയുടെ പാർട്ടിക്ക് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്‍.
ബെംഗളൂരു : കന്നഡ ചലച്ചിത്ര താരം ഉപേന്ദ്രയുടെ പാർട്ടിക്ക് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ചു. പ്രഗ്‌ന്യാവന്ത ജനത പക്ഷ പാർട്ടിക്ക് പച്ചയും മഞ്ഞയും ചേർന്ന് ഓട്ടോറിക്ഷ ചിഹ്നമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ നിയോജകമണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികൾ മൽസരിക്കുമെന്ന് ഉപേന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിരവധി ഹിറ്റ് സിനിമകളിൽ ഓട്ടോ ഡ്രൈവറുടെ വേഷത്തിലെത്തിയ ഉപേന്ദ്ര പാർട്ടി പ്രഖ്യാപന വേളയിലും കാക്കിവേഷമണിഞ്ഞാണ് ജനശ്രദ്ധ നേടിയത്. സാധാരണക്കാരുടെ വാഹനമായ ഓട്ടോറിക്ഷ തന്റെ പാർട്ടിയുടെ ചിഹ്നമായി അനുവദിച്ചതിൽ ഏറെ സന്തുഷ്ടനാണെന്ന് ഉപേന്ദ്ര പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവും കാരണം മുഖ്യധാര…
Read Moreകേരള സമാജം അൾസൂർ സോണിന് പുതിയ ഓഫിസ്
ബെംഗളൂരു : കേരള സമാജം അൾസൂർ സോണിന്റെ പുതിയ ഓഫിസ് ഉദ്ഘാടനം കോർപറേറ്റർ മഞ്ജുനാഥ് നിർവഹിച്ചു. ചെയർമാൻ ടി.വി.നാരായണൻ അധ്യക്ഷത വഹിച്ചു. കേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ, പി.വി.എൻ.ബാലകൃഷ്ണൻ, ഒ.വി.മനോജ് കുമാർ, ഷിജോ ഫ്രാൻസിസ്, ബഷീർ, പി.കെ.സുധീഷ്, രാജശേഖരൻ, ആർ.ജെ.നായർ, കെ.ദാമോദരൻ, സീന മനോജ് എന്നിവർ പങ്കെടുത്തു. സോണിന്റെ നേതൃത്വത്തിൽ ജനുവരി ഏഴിനു രക്തദാന ക്യാംപും മെഡിക്കൽ ക്യാംപും സംഘടിപ്പിക്കും.
Read Moreപൂനെ സിറ്റിക്കും മുബൈ എഫ് സിക്കും വിജയം
കോപ്പലാശാനും ജംഷഡ്‌പൂരിനും ഐ.എസ്.എല്ലിലെ ആദ്യ തോൽവി. പൂനെയാണ് ജംഷഡ്‌പൂർ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. ആദ്യ പകുതിയിൽ ആദിൽ ഖാൻ നേടിയ ഗോളിലാണ് പൂനെ ജയിച്ചു കയറിയത്. അവസാന പത്ത് മിനിറ്റോളം പൂനെ പത്ത് പേരുമായി കളിച്ചാണ് മത്സരത്തിൽ ജയം നേടിയത്. ഇരു ടീമുകളും പൊരുതിയ ആദ്യ പകുതിയിൽ പൂനെ സിറ്റിയുടെ ആദിൽ ഖാൻ ആണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. പെനാൽറ്റി ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ ജംഷഡ്‌പൂർ പ്രതിരോധം പിഴവ് വരുത്തിയപ്പോൾ അതിൽ ഖാൻ ഗോൾ നേടുകയായിരുന്നു. ആദിൽ…
Read Moreകോറോയ്ക്ക് വീണ്ടും ഹാട്രിക്ക്, ബ്ലാസ്റ്റേഴ്സിന് മൂന്നു ഗോൾ തോൽവി..
ഗോവയിൽ സീസണിലെ ആദ്യ എവേ മത്സരത്തിന് ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് മൂന്നു ഗോളിന്റെ പരാജയം ആണ് ഇന്ന് ഏറ്റു വാങ്ങേണ്ടിവന്നത്. ഗോവ താരം കോറോയുടെ സീസണിലെ രണ്ടാമത്തെ ഹാട്രിക്ക് കണ്ട മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഗോവ ബ്ലാസ്‌റ്റേഴ്‌സിനെ തോല്പിച്ചത്. തുടക്കത്തിലേ തന്നെ ബെർബെറ്റോവിനു പരിക്ക് പറ്റി പിന്മാറേണ്ടി വന്നതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആയി. ബങ്കളൂരുവിനെ തോൽപിച്ച അതെ ടീമിനെതന്നെ ഗോവ കളത്തിലിറക്കിയപ്പോൾ, അത്ര എളുപ്പമായിരുന്നുല്ല ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ. സസ്പെന്ഷനിൽ ആയ വിനീതും പരിക്കിലായ ഹ്യൂമും ഫുൾ ഫിറ്റ്നസ് ഇല്ലാത്ത വെസ് ബ്രൗണും ഇല്ലാത്ത അന്തിമ ഇലവനിൽ ബെർബയിൽ ആയിരുന്നു ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ.…
Read Moreബാഗ്ലൂർ എഫ് സിക്കു വിജയത്തുടർച്ച ലീഗിൽ ഒന്നാമത്
ബാഗ്ലൂർ എഫ് സിക്കു വിജയത്തുടർച്ച, ഇന്ദിരാഗാന്ധി അത്ലെറ്റിക് സ്റ്റേഡിയം ഗുഹാത്തിയിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ഒരൊറ്റ ഗോളിൻ്റെ ആധിപത്യത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ ചെന്നു തോൽപ്പിച്ച ബാഗ്ലൂർ എഫ് സി മുന്നാം ജയത്തോടെ ഒരു ഗോളിൻ്റെ മുൻതൂക്കത്തിൽ ചെന്നൈയെ പിന്നിലാക്കി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒന്നാം സ്ഥാനത്ത്. ഹോം ഗ്രൗണ്ട് ആധിപത്യം മുതലെടുത്ത് ആക്രമണത്തിൽ തുടങ്ങിയ നോർത്ത് ഈസ്റ്റിൻ്റെ പല മുന്നേറ്റങ്ങളും ബാഗ്ലൂർ ഗോൾക്കീപ്പർ റാൽതെ ക്കു മുന്നിൽ പരാജയപ്പെട്ടു. ഡാനിയലോ, മാർസീനോ സഖ്യം പല തവണ ബാഗ്ലൂർ ബോക്സിൽ കടന്നെങ്കിലു…
Read More