വിജയം കുറിച്ച് ഗോവയും , അരങ്ങേറ്റം ഗംഭീരമാക്കി ബാഗ്ലൂരും

ഐ എസ് എല്ലിൻ്റെ ഗോൾ ക്ഷാമത്തിന് വിരാമം കുറിച്ച് ഗോവ വിജയം കണ്ടെത്തി ,അഞ്ചു ഗോളുകൾ പിറന്ന ഇന്നത്തെ ആദ്യമത്സരത്തിൽ ചെന്നൈ എഫ്‌ സിയെ അവരുടെ തട്ടകത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾ നേടിയായിരുന്നു ഗോവൻ വിജയം,

ചെന്നൈയുടെ ആക്രമണ ശൈലിയിൽ തുടങ്ങിയ മത്സരം 25 ആം മിനുട്ടിൽ ഗോവൻ കൗണ്ടർ അക്കാറ്റാക്കിനൊടുവിൽ സ്പാനിഷ് താരം കോറി ഐ എസ് എൽ നാലാം സീസണൻ്റെ ആദ്യ ഗോൾ നേടി , ബ്രണ്ടൻ ഫെർണാണ്ടസിൻ്റെ അതി മികച്ച അസിസ്റ്റിൽ നിന്നായിരുന്നു കോറയുടെ ഗോൾ, 29 ആം മിനുട്ടിൽ മറ്റൊരു കൗണ്ടർ അറ്റാക്കിലൂടെ ലാൻസറോട്ടയും വലകുലുക്കിയപ്പോൾ 2:0
39ആം മിനുട്ടിൽ ഗോവൻ വിംഗർ മന്ദാർ റാവു ദേശായി കൂടി ലക്ഷ്യം കണ്ടപ്പോൾ ചെന്നേയൻ പ്രതിരോധം ചീട്ടുകൊട്ടാരം കണക്കെ തകർന്നു …..

മത്സരത്തിൻ്റെ രണ്ടാം പകുതിയിൽ മറ്റൊരു ചെന്നൈ ആണ് മൈതാനത്ത് കണ്ടത്, ഏകദേശം വിജയം ഉറപ്പിച്ച ഗോവക്കെതിരെ ശക്തമായി ആഞ്ഞടിച്ചു,നൽസണേയും , ബിക്റം ജിതിനേയും ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ കളത്തിൽ ഇറക്കി തത്ഫലമായി ആദ്യ നിമിഷങ്ങളിൽ തന്നെ ചെന്നൈയൻ എഫ് സി യുടെ ആക്രമണങ്ങൾ ഗോവൻ ബോക്സിൽ സജ്ജീവമായി, രണ്ടു തവണ ക്രോസ് ബാർ വില്ലനായി , 70ആം മിനുട്ടിൽ ഇനിഗോയുടെ ഫ്രീകിക്ക് ഗോവൻ ഗോൾകീപ്പർ കട്ടിമണിയുടെ പിഴവ് മൂലം വലയിൽ കേറിയപ്പോൾ ചെന്നൈ മത്സരത്തിലേക്ക് തിരിച്ചു വരികയായിരുന്നു , 83ആം മിനുട്ടിൽ കട്ടമണി ജേജെയെ ബോക്സിൽ വച്ചു ഫൗൺ ചെയ്തതോടെ റഫറി പെനാൽറ്റി വിധിച്ചു, റാഫേൽ അഗസ്റ്റോ പെനാൽറ്റിയിലൂടെ ഗോവൻ വല കുലുക്കിയപ്പോൾ സ്കോർ 2:3 ,
അവസാന നിമിഷം വരേ സമനില ഗോളിനായ് ചെന്നൈയേൻ എഫ് സി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോൾ പിറന്നില്ല , പരാജയത്തിന്റെ ആഘാതം കുറക്കാനായ് രണ്ട് ആശ്വാസ ഗോളുകളിൽ ആശ്രയിക്കേണ്ടി വന്നു ആദ്യ ഹോം മാച്ചിൽ മുൻ ചാമ്പ്യന്മാർക്ക്…….

 

ഇന്നത്തെ രണ്ടാം മത്സരത്തിൽ ഐ എസ് എൽ അരങ്ങേറ്റം കുറിക്കുന്ന ബാഗ്ലൂർ എഫ് സി യുടെ ഹോ ഗ്രൗണ്ടിൽ മുബൈ സിറ്റി എഫ്‌ സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് നീലപ്പട അരങ്ങേറ്റം ഗംഭീരമാക്കി ,സുനിൽ ഛേത്രിയും എഡു ഗാർസിയയും ഗോൾ നേടി

പന്തടക്കത്തിലും , ആക്രമണത്തിലും വെക്തമായ ആധിപത്യം പുലർത്തിയ ബാഗ്ലൂർ എഫ് സി രണ്ടാം പകുതിയിൽ 67ആം മിനുട്ടിൽ ഗാർസയിലൂടെ മുന്നിൽ എത്തി. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ മുംബൈ ഗോൾകീപ്പർ അമ്റീന്ദർ സിംഗിനു പറ്റിയ പിഴവ് മുതലെടുത്ത സുനിൽ ഛേത്രി ഗോൾ നേടി ബാഗ്ലൂർ എഫ് സിയുടെ വിജയം പൂർത്തിയാക്കി.

ബുധനാഴ്ച പൂനെയിൽ വച്ചു നടക്കുന്ന മത്സരത്തിൽ പൂനൈ സിറ്റി ,ഡൽഹി ഡൈനാമോസിനെ നേരിടും…..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us