ഐഎസ്എൽ ഉദ്ഘാടന മത്സരത്തിനു സ്റ്റേഡിയത്തിൽ ടിക്കറ്റ് വിൽപനയില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതറിയാതെ എത്തിയവരാണ് സ്റ്റേഡിയത്തിനു പുറത്ത് തടിച്ചുകൂടിയവരിൽ അധികവും. ടിക്കറ്റ് കൗണ്ടറുകൾ തുറക്കുന്നതല്ലെന്നു ബ്ലാസ്റ്റേഴ്സ് അധികൃതർ അറിയിച്ചു. നഗരത്തിലെ കുരുക്ക് ഒഴിവാക്കാൻ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തണമെന്നും അവർ അഭ്യർഥിച്ചു.
അതേസമയം, ഉദ്ഘാടന മൽസരത്തിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വ്യാപകമാണ്. ഓൺലൈനായി ടിക്കറ്റെടുത്തവർ അതു വൻവിലയ്ക്കു വിൽക്കുകയാണ്. രണ്ടായിരം രൂപ മുതൽ നാലായിരം വരെയാണ് ഒരു ടിക്കറ്റിന്റെ കരിഞ്ചന്തവില. രണ്ടായിരത്തിനു ഓൺലൈനായി ടിക്കറ്റ് വാങ്ങിയവരാണു നാലായിരത്തിനു മറിച്ചുകൊടുക്കുന്നത്.