ബെംഗളൂരു–എറണാകുളം പ്രതിവാര സൂപ്പർഫാസ്റ്റ് (22607–08), ആഴ്ചയിൽ രണ്ടുദിവസം വീതമുള്ള ബെംഗളൂരു–എറണാകുളം സൂപ്പർഫാസ്റ്റ് (12683–84) എന്നീ ട്രെയിനുകളാണു മജസ്റ്റിക് സിറ്റി, കന്റോൺമെന്റ് സ്റ്റേഷനുകൾ ഒഴിവാക്കുന്നത്. ബസ് സർവീസ് ഇല്ലാത്ത, അടിസ്ഥാനസൗകര്യങ്ങൾ കുറവായ ബാനസവാടി സ്റ്റേഷനിലേക്കു ട്രെയിനുകൾ മാറ്റുന്നതു ആയിരക്കണക്കിനു യാത്രക്കാർക്കു തിരിച്ചടിയാകും.
എന്നാൽ ഈ ട്രെയിനുകൾ മൈസൂരുവിലേക്കു നീട്ടിയാൽ പ്രശ്നം പരിഹരിക്കാനാകുമെന്നു കെകെടിഎഫ് യോഗം വിലയിരുത്തി. ഈ ട്രെയിനിലെ യാത്രക്കാർക്കു സിറ്റി, കന്റോൺമെന്റ് സ്റ്റേഷനുകളെ ആശ്രയിക്കാം എന്നതിനു പുറമേ മൈസൂരു, മണ്ഡ്യ, രാമനഗര ഭാഗങ്ങളിൽ വസിക്കുന്ന മലയാളികൾക്കും ഇതു ഗുണകരമാകും. ബെംഗളൂരു മലയാളികളുടെ യാത്രാസംബന്ധമായ പ്രശ്നങ്ങളിൽ കേരളത്തിൽനിന്നുള്ള എംപിമാർ ഇടപെടുന്നില്ലെന്നും ആരോപണം ഉയർന്നു. വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ കെകെടിഎഫ് ചെയർമാൻ ആർ.വി.ആചാരി അധ്യക്ഷത വഹിച്ചു.
ആർ. മനോഹരക്കുറുപ്പ്, ആർ.വിജയൻ നായർ, ഗോപിനാഥ്, റഹീം, സുബൈർ, അബ്ദുൽ റഹ്മാൻ, മുനീറുദ്ദീൻ, ആർ.സിറാജ്, നോർത്ത് വെസ്റ്റ് കേരളസമാജം പ്രസിഡന്റ് ടി.കെ. ഗോപാലകൃഷ്ണൻ, ബാബു, മാത്തുക്കുട്ടി ചെറിയാൻ, രാജേഷ് കൃഷ്ണൻ, സതീഷ് ചന്ദ്രൻ, കൃഷ്ണൻ നമ്പ്യാർ, ബിനോയ് എസ്.നായർ, ജേക്കബ് ജോൺ, കെ.വി.പി.സുലൈമാൻ, പ്രദീപ്, എ.കെ.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
കെഎൻഎസ്എസ്, ശ്രീനാരായണ സമിതി, ദൂരവാണിനഗർ കേരളസമാജം, എൻഎസ്എസ് കർണാടക, മലബാർ മുസ്ലിം അസോസിയേഷൻ, കെഎംസിസി, കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, മാപ്പിള ആർട്സ്, സുവർണ കർണാടക കേരളസമാജം, തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ, സിപിഎസി, കൈരളി കലാസമിതി, എയ്മ, കൈരളി കൾച്ചറൽ അസോസിയേഷൻ തുടങ്ങി ഒട്ടേറെ സംഘടനകളിലെ പ്രതിനിധികൾ പങ്കെടുത്തു. ജനറൽ കൺവീനർ ആർ.മുരളീധർ, കോഓർഡിനേറ്റർ മെറ്റി കെ.ഗ്രെയ്സ്, അഡ്വ. വിജയകുമാർ, പി.എ.ഐസക്, കുഞ്ഞപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.