കൂടുതൽ ആനൂകൂല്യങ്ങൾ ആവശ്യപ്പെട്ട് ഓല, ഊബർ ടാക്സി ഡ്രൈവർമാർ കഴിഞ്ഞ ഫ്രെബുവരിയിൽ ഒരാഴ്ച നീളുന്ന പ്രതിഷേധ സമരം നടത്തിയിരുന്നു. ഇതിനിടയിലാണ് ഇവരെ ഒന്നിപ്പിച്ച് പുതിയ വെബ് ടാക്സി കമ്പനി ആരംഭിക്കുമെന്ന് കുമാരസ്വാമി ഉറപ്പ് നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് കമ്പനി ആരംഭിക്കുന്നതെന്നാണ് രാഷ്ട്രീയ എതിരാളികളുടെ വിമർശനം.
തിരക്കേറുന്ന സമയത്ത് നിരക്കു കൂട്ടുന്ന സർജ് പ്രൈസിങ് നമ്മ ടൈഗറിൽ ഈടാക്കുകയില്ലെന്ന കുമാരസ്വാമിയുടെ പ്രഖ്യാപനം ഏറെ ശ്രദ്ധ നേടിയിരുന്നു. കാർപൂളിങ് സൗകര്യവും ഉണ്ടാകില്ല.