മൈസൂരു : രവീന്ദ്രനാഥ ടഗോർ നഗറിൽ (ആർടി നഗർ) 1683 പേർക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ വീട് നിർമിക്കാനുള്ള സ്ഥലം അനുവദിച്ചു. 88,000 പേർ അപേക്ഷ നൽകിയിരുന്നതിനാൽ നറുക്കെടുപ്പിലൂടെയാണ് അർഹരായവരെ കണ്ടെത്തിയത്. ഇവർക്കു വീട് നിർമിക്കാൻ ഉടൻ വായ്പ ലഭ്യമാക്കാൻ ഇന്ത്യൻ ബാങ്ക് പ്രത്യേക കൗണ്ടറുകളും സജ്ജമാക്കിയിരുന്നു.
അയ്യായിരം പേർക്കു കൂടി ഡിസംബറിൽ സൈറ്റ് അനുവദിക്കാൻ മൈസൂരു അർബൻ ഡവലപ്മെന്റ് അതോറിറ്റി(മുഡ)യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ റോഷൻ ബെയ്ഗ്, തൻവീർ സേട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലേഔട്ട് വികസിപ്പിക്കാൻ മൈസൂരു അർബൻ ഡവലപ്മെന്റ് അതോറിറ്റി (മുഡ) 1997ൽ ആരംഭിച്ച നടപടിക്രമങ്ങൾ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ പല തടസ്സങ്ങൾ കാരണം രണ്ടു പതിറ്റാണ്ടിലേറെ വൈകി. 136 കോടി രൂപയാണ് മുഡ പദ്ധതിക്കായി ചെലവഴിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.