ബെംഗളൂരു ∙ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള മെട്രോ പാതയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) മുഖ്യമന്ത്രിക്കു സമർപ്പിച്ചു. നമ്മ മെട്രോ രണ്ടാംഘട്ടത്തിൽപ്പെട്ട ഗോട്ടിഗെരെ–നാഗവാര പാതയ്ക്ക് അനുബന്ധമായാണ് എയർപോർട്ട് പാത. ഗോട്ടിഗെരെയിൽ തുടങ്ങുന്ന 29 കിലോമീറ്റർ മെട്രോ പാതയ്ക്ക് 5900 കോടി രൂപയാണ് നിർമാണ ചെലവ് കണക്കാക്കുന്നത്. വിമാനത്താവളത്തിന് ഉള്ളിലെ രണ്ടു സ്റ്റേഷനുകൾ ഉൾപ്പെടെ ആറു സ്റ്റേഷനുകൾ ഈ പാതയിലുണ്ടാവും. യെലഹങ്കയിലെ എയർഫോഴ്സ് സ്റ്റേഷനു സമീപത്ത് തറനിരപ്പിലൂടെയും ശേഷിച്ച ഭാഗങ്ങളിൽ മേൽപ്പാതയിലൂടെയുമാണ് മെട്രോ സർവീസ് നടത്തുക. ഹെഗ്ഡെ നഗർ,…
Read MoreDay: 4 October 2017
തിരക്കേറുന്നു;പര്‍പ്പിള്‍ ലൈനില്‍ മേട്രോ ട്രെയിനുകളുടെ എണ്ണം കൂട്ടുന്നു.
ബെംഗളൂരു : യാത്രക്കാരുടെ തിരക്കു കണക്കിലെടുത്തു നമ്മ മെട്രോ സർവീസുകളുടെ എണ്ണം കൂട്ടും. മൂന്നാം തീയതി മുതൽ ബൈയ്യപ്പനഹള്ളി-മൈസൂരു റോഡ് പർപ്പിൾ ലൈനിലാണു തിരക്കുള്ള സമയങ്ങളിൽ ആറു മിനിറ്റ് ഇടവേള നാലു മിനിറ്റായി കുറയ്ക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് 6.58 മുതൽ 9.42 വരെ അഞ്ചു മിനിറ്റ് ഇടവേളകളിൽ നടത്തിയിരുന്ന സർവീസ് നാലു മിനിറ്റാക്കി ചുരുക്കും. ശനിയാഴ്ചകളിൽ വൈകിട്ട് 6.25 മുതൽ ഏഴു വരെയാണ് അഞ്ചു മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തുക. യെലച്ചനഹള്ളി-നാഗസന്ദ്ര ഗ്രീൻ ലൈനിൽ തിങ്കൾ മുതൽ ശനി വരെ…
Read Moreഇൻഫോസിസിനെതിരായി വ്യാജ സന്ദേശം പ്രചരിപ്പിച്ചു;പോലിസ് കേസെടുത്തു.
ബെംഗളൂരു ∙ കമ്പനിയെ അപകീർത്തിപ്പെടുത്തുന്ന ഇ–മെയിൽ ലഭിച്ചതായി ഇൻഫോസിസിലെ മുതിർന്ന ഉദ്യോഗസ്ഥൻ സൈബർ പൊലീസിൽ പരാതി നൽകി. അൽപേഷ് പട്ടേൽ എന്ന പേരിൽ നിന്നാണു സന്ദേശമെന്നു സീനിയർ എക്സിക്യൂട്ടീവ് സന്തോഷ് നായർ നൽകിയ പരാതിയിൽ പറയുന്നു. കമ്പനി ഭീകരവാദം പ്രചരിപ്പിക്കുകയാണെന്നും അതിനാൽ പ്രോജക്ടുകൾ നൽകരുതെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും അമേരിക്കൻ പ്രസിഡന്റിനും കത്തെഴുതിയതായും സന്ദേശത്തിൽ അവകാശപ്പെടുന്നു. സൈബർ ക്രൈം പൊലീസ് കേസെടുത്തു.
Read Moreമരണ സെല്ഫികള്‍ തുടരുന്നു;റെയില്‍വേ ട്രാക്കില്‍ സെല്‍ഫിയെടുത്ത് മരിച്ചത് മൂന്ന് കൌമാരക്കാര്‍.
ബെംഗളൂരു ∙ റെയിൽപ്പാളത്തിൽ നിന്നു സെൽഫി എടുക്കുന്നതിനിടെ മൂന്നു വിദ്യാർഥികൾ ട്രെയിൻ ഇടിച്ചു മരിച്ചു. ജയനഗർ നാഷനൽ കോളജിൽ പഠിക്കുന്ന പ്രഭു ആനന്ദ് (18), രോഹിത് (16), പ്രതീക് റായ്ക്കർ (20) എന്നിവരാണു മരിച്ചത്. ബെംഗളൂരുവിൽ നിന്നു 30 കിലോമീറ്റർ അകലെ ബിഡദി വണ്ടർല അമ്യൂസ്മെന്റ് പാർക്കിനു സമീപം ഇന്നലെ രാവിലെ 8.30ന് ആയിരുന്നു സംഭവം. ട്രെയിൻ ഇടിച്ചശേഷം അര കിലോമീറ്ററോളം മൃതദേഹങ്ങൾ വലിച്ചുകൊണ്ടുപോയി. പാഞ്ഞടുക്കുന്ന ടെയിനിനു മുന്നിൽ നിന്നു സെൽഫിയെടുക്കാനുള്ള സാഹസിക ശ്രമമാകാം ദുരന്തത്തിനു വഴിവച്ചതെന്നു പൊലീസ് പറഞ്ഞു. കോളജിൽ നിന്നു ബൈക്കുകളിൽ…
Read Moreഒറ്റദിവസം നാലു ലക്ഷം യാത്രക്കാർ; റെക്കോർഡിട്ട് നമ്മ മെട്രോ
ബെംഗളൂരു ∙ ഒറ്റ ദിവസം നാലു ലക്ഷത്തിലേറെ യാത്രക്കാരുമായി നമ്മ മെട്രോ ചരിത്രം കുറിച്ചു. 28നു 4,10,050 പേരാണ് നമ്മ മെട്രോയിൽ യാത്ര ചെയ്തത്. ഇതാദ്യമായാണ് നമ്മ മെട്രോ യാത്രക്കാരുടെ എണ്ണം ഒരുദിവസം നാലു ലക്ഷം കടക്കുന്നത്. പൂജ, ഗാന്ധിജയന്തി അവധി പ്രമാണിച്ചുള്ള വൻ യാത്രാത്തിരക്കും ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് മൽസരവുമാണ് യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായത്. ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപത്തെ കബൺ പാർക്ക് മെട്രോ സ്റ്റേഷൻ ഉൾപ്പെടുന്ന ബയ്യപ്പനഹള്ളി–മൈസൂരു റോഡ് (പർപ്പിൾ ലൈൻ) റൂട്ടിലൂടെ 2,37,580 പേരും യെലച്ചനഹള്ളി–നാഗസന്ദ്ര…
Read Moreഫാദർ ടോം ഉഴുന്നാലിന് പണി കൊടുത്തത് മനോരമ;ഫാദറിനെ ടോളുന്നവർ മനസ്സിലാക്കാൻ ഒരു കുറിപ്പ്.
ഓൺ ലൈൻ മാധ്യമങ്ങൾ പലപ്പോഴും അസത്യവും അർദ്ധസത്യവും എഴുതും കാരണം അവരുടെ ലക്ഷ്യം ” ഹിറ്റു” കൾ മാത്രമാണ്. എന്നാൽ ഈയിടെയായി നാട്ടിലെ പ്രധാന മുത്തശ്ശി പത്രങ്ങളും ഈ വഴിക്കാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് “എസ് ബി ഐ റിസർച്ച് ” എന്ന സ്വകാര്യ സ്ഥാപനത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് എന്ന് വ്യാജ പ്രചരണം അഴിച്ചു വിട്ടത് ഒരു മുത്തശ്ശി പത്രമായിരുന്നു. എന്നാൽ ഇതുപോലെ മനോരമയുടെ പ്രചരണത്തിൽ പരിഹാസ്യനാക്കപ്പെട്ടത് യെമനിൽ തീവ്രവാദികളുടെ ഇടയിൽ നിന്ന് രക്ഷപ്പെട്ട ഫാദർ ടോം ഉഴുന്നാലിൻ ആണ്. ആദ്യമായ…
Read More