ബെംഗളൂരു ∙ കബ്ബൺപാർക്കിൽ എത്തുന്നവർക്കു പാർക്കിലും നിരത്തിലും സഞ്ചരിക്കാൻ വാടക സൈക്കിളുകൾ എത്തുന്നു. ടൂറിസം, ഹോർട്ടികൾച്ചർ വകുപ്പുകൾ സംയുക്തമായാണ് ബൈസിക്കിൾ–ഓൺ–റെന്റ് സംവിധാനം നടപ്പാക്കുക. പരീക്ഷണ അടിസ്ഥാനത്തിൽ രണ്ടുമാസത്തേക്കാണ് പദ്ധതി നടപ്പാക്കുക. വിനോദ സഞ്ചാരികളുടെ അഭിപ്രായം അനുസരിച്ച് പദ്ധതിയിൽ പിന്നീട് വേണ്ട മാറ്റം വരുത്തുമെന്നു കബ്ബൺപാർക്കിന്റെ ചുമതലയുള്ള ഹോർട്ടികൾച്ചർ ഡപ്യൂട്ടി ഡയറക്ടർ മഹന്തേഷ് പറഞ്ഞു. കബ്ബൺപാർക്കിൽ വാഹന നിരോധനമുള്ള ഞായറാഴ്ചകളിൽ സൈക്കിളുമായി ഒട്ടേറെപ്പേർ എത്താറുണ്ട്. വാടകയ്ക്കു സൈക്കിൾ ലഭ്യമാക്കുന്നതിലൂടെ കൂടുതൽ സന്ദർശകരെ ആകർഷിക്കാനാകും. മെട്രോ ട്രെയിനിൽ കബ്ബൺപാർക്ക് സ്റ്റേഷനിൽ ഇറങ്ങുന്നവർക്കു തുടർയാത്രയ്ക്കായും വാടക സൈക്കിളുകൾ പ്രയോജനപ്പെടുത്താനാകും.
Read MoreDay: 23 September 2017
7 സ്പെഷ്യല്‍ സര്‍വീസുകള്‍ കൂടി,മൊത്തം പൂജ സ്പെഷ്യല്‍ സര്‍വീസുകള്‍ 30 ആയി;തെക്കന്‍ കേരളത്തിലേക്കുള്ള ടിക്കെറ്റുകള്‍ എല്ലാം വിറ്റു തീര്‍ന്നു.
ബെംഗളൂരു:പൂജ, ഗാന്ധിജയന്തി അവധിക്കു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള കർണാടക ആർടിസി സ്പെഷൽ സർവീസുകളുടെ എണ്ണം 30 ആയി. നേരത്തേ 23 സ്പെഷലുകൾ പ്രഖ്യാപിച്ച കർണാടക കണ്ണൂർ, കാസർകോട് ഭാഗങ്ങളിലേക്കാണു കഴിഞ്ഞ ദിവസം അധിക സർവീസുകൾ പ്രഖ്യാപിച്ചത്. നാട്ടിലേക്കു വളരെ തിരക്കുള്ള 27 മുതൽ 29 വരെ കോട്ടയം (2), എറണാകുളം (4), മൂന്നാർ (1), തൃശൂർ (5), പാലക്കാട്(5), കോഴിക്കോട്(2), മാഹി(2), കണ്ണൂർ(7), കാസർകോട്(2) എന്നിവിടങ്ങളിലേക്കാണ് കർണാടക സ്പെഷൽ സർവീസുകൾ ഉള്ളത്. ഇവയിൽ സേലം, കോയമ്പത്തൂർ വഴി തെക്കൻ കേരളത്തിലേക്കുള്ള സ്പെഷൽ സർവീസുകളിലെ ടിക്കറ്റുകളിലേറെയും…
Read Moreകടുവകൾ തമ്മിൽ ആക്രമണം; സുരക്ഷാ ഏജൻസിയെ നീക്കി
ബെംഗളൂരു : ബെന്നാർഘട്ടെ ബയോളജിക്കൽ പാർക്കിൽ കടുവകൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് ഇവിടെ ചുമതലയുണ്ടായിരുന്ന സുരക്ഷാ ഏജൻസിയെ നീക്കി. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സഫാരി പാർക്കിൽ രണ്ട് സംരക്ഷണ കേന്ദ്രങ്ങളിലായി പാർപ്പിച്ചിരുന്ന വെള്ളക്കടുവകളും ബംഗാൾ കടുവകളും ഏറ്റുമുട്ടിയത്. ഗുരുതരമായി മുറിവേറ്റ രണ്ടു വെള്ളക്കടുവകളെ പാർക്കിലെ ചികിൽസാ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. സഞ്ചാരികളുമായി എത്തിയ മൂന്നു സഫാരി ബസുകൾക്കു വേണ്ടി പ്രവേശനകവാടം തുറന്നപ്പോൾ മൂന്ന് ബംഗാൾ കടുവകൾ വെള്ളക്കടുവകളെ പാർപ്പിച്ചിരുന്ന കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. പ്രവേശന കവാടങ്ങൾ തുറക്കുമ്പോൾ സുരക്ഷാ ജീവനക്കാർ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് പാർക്ക്…
Read More