വിജയാപുര ∙ കർണാടകയിലെ ആദ്യ എലിവേറ്റഡ് കനാൽ വിജയാപുര ജില്ലയിൽ വരുന്നു. തൂണുകളിൽ സ്ഥാപിക്കുന്ന കനാലിനു മുകളിലൂടെ വാഹനഗതാഗതം കൂടി സാധ്യമാകുന്ന തരത്തിലാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മുളവാഡി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായാണ് മദാബാവി-അരക്കെരി ഗ്രാമങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 14 കിലോമീറ്റർ ദൂരത്തിൽ കനാൽ നിർമിക്കുന്നത്. 408 കോൺക്രീറ്റ് തൂണുകളിലായി 27 അടി ഉയരത്തിൽ നിർമിക്കുന്ന കനാലിന്റെ രൂപരേഖ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്സി) ശാസ്ത്രജ്ഞരാണ് ഒരുക്കിയിരിക്കുന്നത്. 280 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്.
Read MoreDay: 6 September 2017
നമ്മ മെട്രോയുടെ രണ്ടാംഘട്ട നിർമാണ പ്രവൃത്തികൾക്കായി ചുരുങ്ങിയതു 14 ടണൽ ബോറിങ് യന്ത്രങ്ങൾ വേണമെന്നു ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ്.
ബെംഗളൂരു ∙ നമ്മ മെട്രോയുടെ രണ്ടാംഘട്ട നിർമാണ പ്രവൃത്തികൾക്കായി ചുരുങ്ങിയതു 14 ടണൽ ബോറിങ് യന്ത്രങ്ങൾ വേണമെന്നു ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ്. ഗൊട്ടിഗരെ-നാഗവാര റെഡ് ലൈനിലെ ഭൂഗർഭപാത റീച്ചിനാണ് ഇത്രയും യന്ത്രങ്ങൾ വേണ്ടിവരിക. ഒന്നാംഘട്ട നിർമാണത്തിനു മൂന്നു ബോറിങ് യന്ത്രങ്ങൾ മാത്രമാണ് അനുവദിച്ചിരുന്നത്. കടുപ്പമേറിയ പാറകൾ പലതവണ നിർമാണത്തിനു തടസ്സം സൃഷ്ടിച്ചതോടെ രണ്ടു യന്ത്രങ്ങൾകൂടി പിന്നീടെത്തിക്കുകയായിരുന്നു. രണ്ടുവർഷംകൊണ്ടു പൂർത്തിയാകേണ്ട ഭൂഗർഭപാതയുടെ നിർമാണം മൂന്നരവർഷംകൊണ്ടാണു പൂർത്തിയായത്. ഗൊട്ടിഗരെ-നാഗവാര റീച്ചിൽ 13.8 കിലോമീറ്റർ ദൂരമാണു ഭൂഗർഭപാത. മെട്രോയുടെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കപാത കൂടിയാണു റെഡ്…
Read Moreജനുവരി മുതല്‍ കേരള ട്രെയിനുകള്‍ ബെംഗളൂരുവിനു പുറത്താകും.
ബെംഗളൂരു ∙ എറണാകുളത്തു നിന്നുള്ള രണ്ടു ട്രെയിനുകൾ ബാനസവാടി സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുക ജനുവരി മുതൽ. ഇപ്പോൾ സിറ്റി റെയിൽവേ സ്റ്റേഷൻ വരെ സർവീസ് നടത്തുന്ന എറണാകുളം–ബെംഗളൂരു എക്സ്പ്രസ് (12683–84), എറണാകുളം–ബെംഗളൂരു സൂപ്പർ ഫാസ്റ്റ് (12683–84) ട്രെയിനുകൾ നഗരത്തിനുള്ളിൽ പ്രവേശിക്കാതെ ബാനസവാടി സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുന്നത് മലയാളി യാത്രികർക്കു വൻതിരിച്ചടിയാകും. ഇതോടെ മജസ്റ്റിക്, കന്റോൺമെന്റ് സ്റ്റേഷനുകളിൽ ട്രെയിൻ എത്തില്ല. എറണാകുളം–ബാനസവാടി ബൈവീക്ലി എക്സ്പ്രസ് (12683–84), എറണാകുളം–ബാനസവാടി പ്രതിവാര സൂപ്പർഫാസ്റ്റ് (22607–08) എന്നീ പേരുകളിലാവും അവ പിന്നീട് സർവീസ് നടത്തുക. ട്രെയിനുകളുടെ സമയക്രമത്തിലും ചെറിയ മാറ്റമുണ്ടാകും.…
Read More