കെഎൻഎസ്എസ് ചന്ദാപുര കരയോഗം കുടുംബസംഗമവും ഓണാഘോഷവും

കെഎൻഎസ്എസ് ചന്ദാപുര കരയോഗം കുടുംബസംഗമവും ഓണാഘോഷവും കെഎൻഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി കെ.വി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.വേണുഗോപാൽ വിശിഷ്ടാതിഥിയായിരുന്നു. കെ.കേശവൻകുട്ടി അധ്യക്ഷത വഹിച്ചു. കൃഷ്ണൻ നമ്പ്യാർ, സുരേഷ് നാഥ് പുത്തൻ, പ്രസന്നകുമാരൻ, രാജലക്ഷ്‌മി, ശോഭന രാംദാസ് എന്നിവർ പ്രസംഗിച്ചു.യോഗാഭ്യാസി യശ്വന്തിനെ ആദരിച്ചു. കരയോഗം അംഗങ്ങളുടെ കലാപരിപാടികളും മഹിളാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓണച്ചന്തയും ഉണ്ടായിരുന്നു.

Read More

ബെന്നാർഘട്ടെ നന്മ കൾച്ചറൽ ആൻഡ് സോഷ്യൽ ഫോറത്തിന്റെ ഓണാഘോഷത്തിനു സംഘടനയിലെ മുതിർന്ന അമ്മമാർ ചേർന്നു തിരിതെളിച്ചു

ബെംഗളൂരു ∙ ബെന്നാർഘട്ടെ നന്മ കൾച്ചറൽ ആൻഡ് സോഷ്യൽ ഫോറത്തിന്റെ ഓണാഘോഷത്തിനു സംഘടനയിലെ മുതിർന്ന അമ്മമാർ ചേർന്നു തിരിതെളിച്ചു.കുട്ടികളുടെ ‘മാവേലി’ സ്കിറ്റ്, വള്ളംകളി, ഒപ്പന, പുലിക്കളി, സംഘഗാനം, വയനാട് തരംഗ് അവതരിപ്പിച്ച ഗാനമേള എന്നിവ ആഘോഷങ്ങൾക്കു മാറ്റേകി. ആഘോഷത്തിന്റെ ഭാഗമായി വർണാഭമായ ഘോഷയാത്രയും കായിക മത്സരങ്ങളും നടന്നു.

Read More

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(ഐപിസി) കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം തുടങ്ങി.

ബെംഗളൂരു ∙ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(ഐപിസി) കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഇന്നു മുതൽ സെപ്റ്റംബർ ഒന്നുവരെ ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ നടക്കും. ഇന്നു രാവിലെ 10.30ന് ഐപിസി കർണാടക പ്രസിഡന്റ് പാസ്റ്റർ ടി.ഡി. തോമസ് ഉദ്ഘാടനം ചെയ്യും. ഇവൻജലിസ്റ്റ് സാജു മാത്യു മുഖ്യ പ്രഭാഷണം നടത്തും. ഇന്നും നാളെയും വൈകിട്ട് 6.30 മുതൽ 9.30 വരെ സുവിശേഷ യോഗവും ഉണ്ടായിരിക്കും. പാസ്റ്റർമാരായ വിൽസൻ ജോസഫ്, കെ.എസ്.ജോസഫ്, ടി.ഡി.തോമസ് എന്നിവർ പ്രഭാഷണം നടത്തും. ഷിബു കെ. മത്തായി ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.…

Read More

ദസറ കാണാന്‍ ദക്ഷിണേന്ത്യയിലെ ഒരേയൊരു ആഡംബര ടൂറിസ്റ്റ് ട്രെയിനായ ഗോൾഡൻ ചാരിയറ്റിൽ രണ്ടു രാത്രിയും ഒരു പകലും നീണ്ടുനിൽക്കുന്ന യാത്രാ പാക്കേജ്;25000 രൂപ മാത്രം.

ബെംഗളൂരു ∙ മൈസൂരു ദസറ കാണാൻ എത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു സംസ്ഥാന ടൂറിസം ഡവലപ്മെന്റ് കോർപറേഷന്റെ (കെഎസ്ടിഡിസി) ആഡംബര ട്രെയിൻ സർവീസ് സെപ്റ്റംബർ 23നും 29നും. ദക്ഷിണേന്ത്യയിലെ ഒരേയൊരു ആഡംബര ടൂറിസ്റ്റ് ട്രെയിനായ ഗോൾഡൻ ചാരിയറ്റിൽ രണ്ടു രാത്രിയും ഒരു പകലും നീണ്ടുനിൽക്കുന്ന യാത്രാ പാക്കേജിന് ഇന്ത്യൻ പൗരൻമാർക്ക് 25000 രൂപയും വിദേശികൾക്കു നാൽപതിനായിരം രൂപയുമാണു ടിക്കറ്റ് ചാർജ്. ഭക്ഷണം, താമസം, മൈസൂരു കാഴ്ചകൾ എന്നിവ ഉൾപ്പെടെയാണിത്. 23നും 29നും യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ നിന്നാണു ഗോൾഡൻ ചാരിയറ്റ് പുറപ്പെടുക. രാജകീയ അതിഥി എന്ന…

Read More

മാഡം കാവ്യാമാധവന്‍ തന്നെ;പുതിയ വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി.

കൊച്ചി∙ യുവനടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുമായി മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽകുമാർ. കേസിൽ ഏറെക്കാലമായി കേട്ടിരുന്ന ‘മാഡം’ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനാണെന്ന് പൾസർ സുനി വെളിപ്പെടുത്തി. ‘തന്റെ മാഡം കാവ്യയാണ്. അതു നേരത്തെ പറഞ്ഞിരുന്നുവല്ലോ’ എന്നു സുനി മാധ്യമങ്ങളോടു പറഞ്ഞു. ‘താൻ കള്ളനല്ലേയെന്നും കള്ളന്റെ കുമ്പസാരം എന്തിനാണു കേൾക്കുന്നത്’ എന്നും ചോദിച്ച ശേഷമായിരുന്നു കാവ്യാ മാധവനെതിരായ ആരോപണം സുനി നടത്തിയത്. എറണാകുളം സിജെഎം കോടതിയിൽ മറ്റൊരു കേസിൽ‌ ഹാജരാക്കാൻ എത്തിച്ചപ്പോഴാണു സുനിയുടെ നിർണായക വെളിപ്പെടുത്തൽ. നടി കാവ്യാ മാധവനെ…

Read More

ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വൻമരം റോഡിന് കുറുകെ കടപുഴകി;ഹൊസൂർ മെയിൻ റോഡിൽ വൻ ട്രാഫിക് ബ്ലോക്ക്.

ബെംഗളൂരു : ഇന്നലെ രാത്രി ഉണ്ടായ മഴയിലും കാറ്റിലും ഹൊസൂർ റോഡിലെ ക്രൈസ്റ്റ് കോളേജിന് സമീപമുള്ള റോഡിലേക്ക് വൻമരം കടപുഴകി വീണു, ഹൊസൂർ മെയിൻ റോഡിൽ വൻ ട്രാഫിക് ബ്ലോക്ക് രുപപ്പെട്ടു. ഡയറി സർക്കിളിന് മുൻപായി മുനീശ്വര ക്ഷേത്രത്തിനു സമീപമാണ് വൻ മരം റോഡിലേക്ക് വീണത്. ഇത് മൂലം ഇലക്ട്രോണിക് സിറ്റി മുതൽ ഡയറി സർക്കിൾ വരെ ഹൊസൂർ റോഡിൽ ട്രാഫിക് ബ്ലോക് രുപപ്പെട്ടിരിക്കുകയാണ്. രാവിലെ 9.30 യോടെ റോഡിന് കുറുകെ കിടന്ന മരത്തിന്റെ ഭാഗം മുറിച്ചു മാറ്റിയെങ്കിലും വാഹന വേഗതക്ക് വലിയ മാറ്റമൊന്നും…

Read More

വടക്കന്‍ കര്‍ണാടകത്തില്‍ ഇന്ദിര കാന്റീനുകള്‍ ഇല്ല;പ്രതിഷേധം ശക്തം.

ബെംഗളൂരു∙ ഇന്ദിരാ കന്റീനുകൾ വടക്കൻ കർണാടകയിലും ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് കന്നഡ ചലാവലി നേതാവ് വാട്ടാൽ നാഗരാജിന്റെ നേതൃത്വത്തിൽ മജസ്റ്റിക് കെംപെഗൗഡ ബസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം. വടക്കൻ മേഖലയുടെ തനതുവിഭവമായ ജോവറിൽ നിന്നുണ്ടാക്കുന്ന റൊട്ടിയും ചമ്മന്തിപ്പൊടിയും അഞ്ഞൂറിലേറെ പേർക്ക് സൗജന്യമായി നൽകിയായിരുന്നു പ്രതിഷേധം. ഇന്ദിരാ കന്റീനുകൾ സ്ഥാപിക്കാതെ, ഹൈദരാബാദ് കർണാടക ഉൾപ്പെടെയുള്ള പിന്നാക്ക പ്രദേശങ്ങളെ സർക്കാർ അവഗണിക്കുകയാണെന്ന് വാട്ടാൽ നാഗരാജ് ആരോപിച്ചു. ഈ പ്രദേശങ്ങളോടു സർക്കാരിന് ചിറ്റമ്മ നയമാണ്. പ്രവർത്തനം ആരംഭിച്ച കന്റീനുകളിൽ വടക്കൻ കർണാടകയിൽ നിന്നുള്ള വിഭവങ്ങൾ വിളമ്പണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.…

Read More

നന്ദി എല്ലാ വായനക്കാർക്കും;നമ്മുടെ കൂട്ടായ ശ്രമം ഫലം കണ്ടു;ഓണത്തിന് പോകാൻ ഒന്നാം തീയതി സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റയിൽവേ.

ബെംഗളൂരു: കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏറ്റവും കൂടുതൽ ആളുകൾ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സഞ്ചരിക്കുന്നത് ഓണത്തിന് തൊട്ട് മുൻപുള്ള അവധി ദിവസത്തിന്റെ മുൻ ദിവസം രാത്രിയായിരിക്കും. ഈ വർഷം ഓണം വരുന്നത് നാലാം തീയതി ആണെങ്കിലും തിരക്കുള്ള ദിവസം അതിന് മുൻപുള്ള വെളളിയാഴ്ചയാണ്.അതായത് സ്പെറ്റംബർ ഒന്നാം തീയതി. സാധാരണ ഈ വിഷയം എല്ലാവർക്കും അറിയുന്നതാണെങ്കിലും റയിൽവേ സാധാരണ ഈ വിഷയം അത്ര ഗൗനിക്കാറില്ല. ബാഹ്യ ഇടപെടലാണ് അതിന് കാരണമെന്ന് പലരും ആരോപിക്കാറുണ്ട്. കഴിഞ്ഞ വർഷവും റെയിൽവേ ഓണത്തിന് സ്പെഷൽ പ്രഖ്യാപിച്ചില്ല ,അവസാനം കാവേരി വിഷയവുമായി…

Read More

തെരഞ്ഞെടുപ്പിന് ഒരു മുഴം നീട്ടി എറിഞ്ഞ് സിദ്ധരാമയ്യ;ഏഴ് ആരോഗ്യ പരിരക്ഷാ പദ്ധതികളെ ഒരു കുടക്കീഴിലാക്കിയുള്ള ആരോഗ്യഭാഗ്യ പദ്ധതിയുമായി കർണാടക സർക്കാർ.

ബെംഗളൂരു∙ ഏഴ് ആരോഗ്യ പരിരക്ഷാ പദ്ധതികളെ ഒരു കുടക്കീഴിലാക്കിയുള്ള ആരോഗ്യഭാഗ്യ പദ്ധതിയുമായി കർണാടക സർക്കാർ. പദ്ധതിക്ക് മന്ത്രിസഭാ യോഗം ഭരണാനുമതി നൽകി. രാജ്യോൽസവ ദിനമായ നവംബർ ഒന്നിന് തുടക്കമിടും. ആദ്യ വർഷത്തേക്ക് 869.4 കോടിയാണ് സർക്കാർ ചെലവിടുന്നത്. ഗുണഭോക്താക്കളെ എ, ബി എന്നീ വിഭാഗങ്ങളിലായി തിരിച്ച്, ആധാറുമായി ബന്ധപ്പെടുത്തിയുള്ള യൂണിവേഴ്സൽ ഹെൽത്ത് കാർഡ് ലഭ്യമാക്കുമെന്ന് യോഗത്തിനു ശേഷം നിയമ മന്ത്രി ടി.ബി. ജയചന്ദ്ര പറഞ്ഞു. സംസ്ഥാനത്തെ 1.4 കോടി കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. കർഷകർ, എയ്ഡഡ് സ്കൂൾ അധ്യാപകർ അങ്കണവാടി– ആശാ പ്രവർത്തകർ, സ്കൂളുകളിലെ…

Read More
Click Here to Follow Us