സ്വാതന്ത്ര്യദിന അവധി:ബസ് ടിക്കറ്റ് കൊള്ള നിരക്ക് 3000 കടന്നു.

ബെംഗളൂരു :സ്വാതന്ത്ര്യ ദിന അവധി ക്ക് നാട്ടിലേക്ക് പുറപ്പെടുന്നവരെ പിഴിയാൻ സ്വകാര്യ ബസുകൾ തയ്യാർ. നഗരത്തിൽ നിന്നുള്ള സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് 3000 കടന്നു. ജി എസ് ടി നിരക്കായ 150 രൂപ കൂടി ചേർത്താണ് ഈ നിരക്ക്. ആഗസ്റ്റ് 11 ബെംഗളൂരു എറണാകുളം യാത്രക്ക് 1200 രൂപ മുതൽ 2990 രൂപ വരെയാണ് സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്ക്. ഇതനുസരിച്ച് 2900 രൂപയുടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 3077 രൂപ നൽകേണ്ടി വരും. കേരള- കർണാടക ആർ ടി സി കൾ…

Read More

രാംനാഥ് കോവിന്ദ് രാഷ്ട്രപതി പദത്തില്‍.

ന്യൂദല്‍ഹി: ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ വിജയത്തിലൂടെ രാംനാഥ് കോവിന്ദ് രാഷ്ട്രപതി പദത്തില്‍. 65.65 ശതമാനം വോട്ടുകള്‍ നേടിയാണ് എന്‍ഡിഎയുടെ കോവിന്ദ് പ്രഥമ പൗരനായത്. എതിര്‍ സ്ഥാനാര്‍ഥി പ്രതിപക്ഷത്തിന്റെ മീരാ കുമാറിനു ലഭിച്ചത് 34.35 ശതമാനം വോട്ടുകള്‍. ഗുജറാത്തിലും ഗോവയിലും അടക്കം കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ചോര്‍ന്ന പോരാട്ടത്തില്‍ കോവിന്ദിന് 7,02,644 വോട്ടുകളും മീരാ കുമാറിന് 3,67,314 വോട്ടുകളും ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കോവിന്ദിനെ ഫോണില്‍ വിളിച്ച് അനുമോദനം അറിയിച്ചു. ആന്ധ്രാപ്രദേശ് 27,189 അരുണാചല്‍ പ്രദേശ് -448 അസം 10,556 ബീഹാര്‍ -22,460 ഗോവ…

Read More

കോടികളുടെ അഴിമതിയില്‍ മുങ്ങി ബി ജെ പി കേരള നേതൃത്വം.

തിരുവനന്തപുരം: മെഡിക്കൽ കോഴയിൽ പ്രതികരിക്കാതെ ബിജെപി സംസ്ഥാന നേതൃത്വം. അതേസമയം പ്രശ്‍നത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നു. സംസ്ഥാന നേതൃത്വത്തോട് ബിജെപി കേന്ദ്ര നേതൃത്വം റിപ്പോർട്ട് തേടി . മെഡിക്കൽ കോളേജുകൾ അനുവദിക്കാൻ ബിജെപി സംസ്ഥാന നേതാക്കൾ വൻതുക കോഴവാങ്ങിയെന്ന കണ്ടെത്തലുള്ള പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസ് ആണ് പുറത്തുവിട്ടത്. സംസ്ഥാന ബിജെപി നേതാക്കളെ വരിഞ്ഞുമുറുക്കുകയാണ് മെഡിക്കൽ കോളേജ് അഴിമതി. വർക്കല എസ്ആർ മെഡിക്കൽ കോളേജ് ചെയർമാൻ ആർ ഷാജിയിൽ നിന്നും 5 കോടി 60 ലക്ഷം രൂപ  കോഴയായി ആർഎസ് വിനോദ്…

Read More

ഹംപി-ഒരു യാത്രാവിവരണം.

പുരാണങ്ങളുടെ പൊതികെട്ടഴിച്ചു നോക്കിയാൽ ഈ ഭാരത്തോളം ചരിത്രം പറയാൻ ഒരു രാജ്യത്തിനും ഉണ്ടാകില്ല അത്രയ്ക്ക് സാംസ്‌കാരികപരമായും സാമ്പത്തികപരമായുംഉന്നതിയിൽ ഉള്ള ഒരു രാജ്യമോ സംസ്കാരമോ ഇല്ല്യ എന്ന് തന്നെ വേണം പറയാൻ പക്ഷെ വൈദേശികരുടെ ആക്രമണങ്ങളിൽ തകർക്ക പെട്ട കൊള്ളയടിക്ക പെട്ട ഒരു പാട് ക്ഷേത്രങ്ങൾ ഉണ്ടിവിടെ … അങ്ങിനെ ഒരു കാലത്തു ലോകത്തിലെ തന്നെ ഏറ്റവും നല്ല നഗരം ആയിരുന്ന വിജയ നഗരത്തിന്റെ തലസ്ഥാനം ആണ് ഹംപി … കർണാടകയിൽ വന്ന ആ കാലം കേൾക്കാൻ തുടങ്ങിയതാണ് ഉത്തര കർണാടകയിലെ ഹംപിയെ കുറിച്ചു. മനസ്സിന്റെ…

Read More

നടിയുടേത് എന്ന പേരിൽ പ്രചരിക്കുന്ന നഗ്ന വീഡിയോ വ്യാജം;വിശദീകരണവുമായി സഞ്ജന ഗിൽറാണി; ദണ്ഡുപ്പാളയ 2 വിവാദത്തിലാക്കി ആളെ കൂട്ടുന്നത് ഇങ്ങനെ.

ബെംഗളൂരു: രണ്ടു ദിവസമായി സാൻഡൽവൂഡിൽ പ്രധാന ചർച്ച കന്നഡയിലെ പ്രധാന നടിയായ സഞ്ജന ഗിൽറാണിയുടേത് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നഗ്ന വീഡിയോ തന്നെയാണ്. വലിയ വിജയം നേടിയ ദണ്ഡുപ്പാളയ ന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഉടൻ പുറത്തിറങ്ങാൻ പോകുന്ന ദണ്ഡുപ്പാളയ രണ്ട് എന്ന ചിത്രത്തിലെ രംഗങ്ങളാണ് പ്രചരിക്കുന്നത്. സഞ്ജന അവതരിപ്പിക്കുന്ന കഥാപാത്രത്തേ ഒരു പോലീസ് ഓഫീസർ ചോദ്യം ചെയ്യുന്നതാണ് രംഗം, സാരി ഉടുത്തു വരുന്ന കഥാപാത്രത്തെ രണ്ടു കൈകളും ചേർത്ത് മുകളിലേക്ക് കെട്ടിവച്ചതിന് ശേഷം വസ്ത്രമുരിയുന്നതായും പൂർണ നഗ്നയാക്കുന്നതുമാണ് രാഗം, പിന്നിൽ…

Read More

ചൈന ഇന്ത്യയെ ആക്രമിച്ചേക്കും.

ന്യൂഡല്‍ഹി: പാകിസ്താനുമായി ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ മുലായം സിങ് യാദവ്. ലോക്‌സഭയിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്. അയല്‍രാജ്യം ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചൈനയുടെ ഭാഗത്തുനിന്ന് വലിയ വെല്ലുവിളിയാണ് ഇന്ത്യ നേരിടുന്നത്. വര്‍ഷങ്ങളായി താന്‍ കേന്ദ്രസര്‍ക്കാരിന് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാകിസ്താനുമായി ചൈന കൈകോര്‍ത്തിരിക്കുന്നു. ഇന്ത്യയെ ആക്രമിക്കാന്‍ അവര്‍ തയ്യാറെടുത്തുകകഴിഞ്ഞു. ശക്തനായ എതിരാളിയാണ് ചൈന. കശ്മീരില്‍ പാക് സൈന്യവും ചൈനീസ് സൈന്യവും…

Read More

നഴ്‌സുമാരുടെ സമരത്തില്‍ ഇടപെട്ട് കേന്ദ്രം;കുറഞ്ഞ വേതനം 20000 രൂപയാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം.

ന്യൂഡല്‍ഹി : നഴ്‌സുമാരുടെ ജീവിത സമരത്തെ തള്ളിപ്പറഞ്ഞ് ആശുപത്രി മുതലാളിമാർക്ക് വേണ്ടി നിലകൊള്ളുന്നവർക്ക് കനത്ത തിരിച്ചടിയായി കേന്ദ്രസർക്കാറിന്റെ ഇടപെടൽ. മലാഖമാരുടെ ജീവിത സമരത്തിൽ അനുഭാവ പൂർവ്വമായ ഇടപെടൽ നടത്തി നഴ്‌സിങ് സമൂഹത്തിന്റെ പിന്തുണ നേടിയിരിക്കയാണ് മോദി സർക്കാർ. സുപ്രീംകോടതി നിർദേശിച്ചത് പ്രകാരം നഴ്‌സുമാരുടെ ശമ്പളം 20,000 രൂപയിൽ കുറയരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ സംസ്ഥാനങ്ങൾക്ക് നിർദേശിച്ചു. സുപ്രീം കോടതി ഉത്തരവ് നടുപ്പിലാക്കേണ്ടത് സംസ്ഥാന സർക്കാറുകളുടെ ബാധ്യതയാണ്. അത് പ്രകാരമുള്ള നടപടികൾ സംസ്ഥാന സർക്കാറുകൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഇക്കാര്യ പാർലമെന്റിലാണ് കേന്ദ്ര…

Read More

കർണാടകക്ക് പ്രത്യേക പതാക രൂപകൽപ്പനയ്ക്ക് സമിതിയെ നിയമിച്ച് സർക്കാർ;നീക്കം ദേശവിരുദ്ധമെന്ന് ബിജെപി.

ബെംഗളുരു :കർണാടകക്ക് മാത്രമായി പ്രത്യേക പതാക രൂപകൽപ്പന ചെയ്യാനും നിയമപരമായി അഗീകാരം നേടിയെടുക്കാനും ഉള്ള സംസ്ഥാന സർക്കാറിന്റെ നീക്കം വിവാദത്തിലേക്ക്. സംസ്ഥാനത്തിന് സ്വന്തം പതാക രൂപകൽപ്പന ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ ഒൻപത് അംഗ സമിതിയെ ആണ് സർക്കാർ നിയോഗിച്ചത്. സംസ്ഥാനങ്ങൾക്ക് പ്രത്യേക പതാക ഉപയോഗിക്കുന്നതിനെ കുറിച്ച് ഭരണഘടനയിൽ പ്രത്യേക നിർദ്ദേശമില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യ നീക്കത്തെ ന്യായികരിച്ചു. എന്നാൽ പ്രത്യേക പദവിയുള്ള ജമ്മു കാശ്മീരിന് ഒഴികെ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും പ്രത്യേക പതാക ഇല്ലാത്തതിനാൽ നീക്കം ദേശവിരുദ്ധമാണ് എന്ന് പറഞ്ഞ് ബി ജെ പി…

Read More

ഞായറാഴ്ച രാത്രി എറണാകുളത്തുനിന്നും ബെംഗളൂരുവിലേക്ക് പ്രതിവാര സ്പെഷൽ ട്രെയിൻ;ബുക്കിംഗ് ആരംഭിച്ചു

ബെംഗളൂരു : ഞായറാഴ്ചകളിൽ രാത്രി 8.15ന് എറണാകുളത്തു നിന്ന് പുറപ്പെടുന്ന രീതിയിൽ പുതിയ സ്പെഷൽ ട്രെയിൻ ഓടിത്തുടങ്ങി.06041/42 നമ്പറിൽ സർവീസ് നടത്തുന്ന ട്രെയിൻ ഒക്ടോബർ ആദ്യവാരം വരെ ഉണ്ടാകും. ഞായറാഴ്ച രാത്രി 8.15ന് എറണാകുളം ജംക്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കൾ രാവിലെ എട്ടിന് ബാനസവാഡിയിൽ യാത്ര അവസാനിപ്പിക്കും. ആലുവ (8.38), തൃശൂർ (9.37), ഒറ്റപ്പാലം (10.51), പാലക്കാട് ( 11:22),കോയമ്പത്തൂർ (12:45) തിരുപ്പൂർ (1.33), ഈറോഡ് (2.15) സേലം (3.20), തിരുപ്പത്തൂർ (4.45), ബംഗാർപേട്ട് 6.13, കെ.ആർ.പുരം (7.13), ബയപ്പനഹള്ളി ( 7.20)…

Read More

മുൻ ബിജെപി പ്രസിഡന്റ് വെങ്കയ്യ നായിഡു അടുത്ത ഉപരാഷ്ട്രപതി.

ന്യൂഡൽഹി: മുൻ ബി ജെ പി അദ്ധ്യക്ഷനും കേന്ദ്ര നഗരവികസന മന്ത്രിയുമായ വെങ്കയ്യ നായിഡുവിനെ എൻ ഡി എ യുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പാർട്ടി പ്രസിഡന്റ് അമിത് ഷാ പ്രഖ്യാപിച്ചു. കൂടുതൽ വാർത്തകൾ ഉടൻ

Read More
Click Here to Follow Us