ന്യൂദല്‍ഹി: ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ വിജയത്തിലൂടെ രാംനാഥ് കോവിന്ദ് രാഷ്ട്രപതി പദത്തില്‍. 65.65 ശതമാനം വോട്ടുകള്‍ നേടിയാണ് എന്‍ഡിഎയുടെ കോവിന്ദ് പ്രഥമ പൗരനായത്. എതിര്‍ സ്ഥാനാര്‍ഥി പ്രതിപക്ഷത്തിന്റെ മീരാ കുമാറിനു ലഭിച്ചത് 34.35 ശതമാനം വോട്ടുകള്‍.
ഗുജറാത്തിലും ഗോവയിലും അടക്കം കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ചോര്‍ന്ന പോരാട്ടത്തില്‍ കോവിന്ദിന് 7,02,644 വോട്ടുകളും മീരാ കുമാറിന് 3,67,314 വോട്ടുകളും ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കോവിന്ദിനെ ഫോണില്‍ വിളിച്ച് അനുമോദനം അറിയിച്ചു.
ആന്ധ്രാപ്രദേശ് 27,189 അരുണാചല്‍ പ്രദേശ് -448 അസം 10,556 ബീഹാര്‍ -22,460 ഗോവ -500 ഗുജറാത്ത് -19,404 ഹരിയാന -8176 ഹിമാചല്‍ പ്രദേശ് -1530 ജമ്മുകശ്മീര്‍ -4032 ജാര്‍ഖണ്ഡ് -8976 ഛത്തീസ്ഗണ്ഡ് -6708 എന്നിങ്ങനെയാണ് കോവിന്ദിന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച വോട്ടുമൂല്യം.
ആന്ധ്രപ്രദേശില്‍ നിന്നുള്ള മുഴുവന്‍ വോട്ടും സ്വന്തമാക്കിയ എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള 94.9 ശതമാനം വോട്ടും, അസമില്‍ നിന്നുള്ള 95.8 ളതമാനം വോട്ടും നേടിയെടുത്തു.
രാവിലെ 11നാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.