മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച്‌ നടന്മാര്‍;മുകേഷും ഗണേഷ് കുമാറും ദേവനും സിദ്ദിഖും മാധ്യമങ്ങളോട് തട്ടിക്കയറി.

കൊച്ചി: അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച്‌ നടന്മാര്‍. ദിലീപിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ചുകൊണ്ട് നടന്മാരായ മുകേഷും ഗണേഷ് കുമാറും ദേവനും സിദ്ദിഖും  രംഗത്ത് വരികയായിരുന്നു. അനാവശ്യ ചോദ്യങ്ങള്‍ വേണ്ടെന്ന് ഭീഷണി മുഴക്കിയ താരങ്ങള്‍ പോലീസുകാരുടെ ജോലി ചാനലുകാര്‍ ചെയ്യേണ്ടെന്നും പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ അനാവശ്യ പ്രതികരണങ്ങള്‍ക്കില്ലന്നും, പ്രതികളെ പിടിച്ചു കേസ് നന്നായി പോകുന്നുണ്ടെന്നും അമ്മ ഭാരവാഹികള്‍ അറിയിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവം യോഗത്തിൽ ചർച്ച ആയില്ലെന്നും മുഖ്യമന്ത്രിയും ഡി.ജി.പി.യും നിർദേശിച്ചത് അനുസരിച്ചാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ…

Read More

ദിലീപിനും നാദിര്‍ഷായ്‌ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് പോലീസ്.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായ്‌ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് പോലീസ്. ദിലീപിനെയും നാദിര്‍ഷായേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും വിശദമായി ചോദ്യം ചെയ്തുവെന്നും ആവശ്യമെങ്കില്‍ ഇവരെ വീണ്ടും വിളിപ്പിക്കുമെന്നും ആലുവ റൂറല്‍ എസ്‌പി എ വി ജോര്‍ജ് പറ‍ഞ്ഞു. പുലര്‍ച്ചെ ഒന്നരക്കാണ് ഇരുവരുടെയും 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. എന്നാല്‍ മാരത്തണ്‍ ചോദ്യം ചെയ്യലിനൊടുവില്‍ പുറത്തുവന്ന ദിലീപ് തന്റെ പരാതിയില്‍ മൊഴിയെടുക്കാനാണ് പൊലീസ് വിളിപ്പിച്ചതെന്ന് നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. കേസില്‍ പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്നും ദിലീപ്…

Read More

രണ്ട് കേരള ആർടിസി വാരാന്ത്യ സ്പെഷലുകളുടെ ബുക്കിംഗ് ആരംഭിച്ചു; മൈസൂരു-പത്തനംതിട്ട ഡീലക്സ് ബസ് ബുക്കിംഗ് രണ്ടു ദിവസത്തിനകം.

ബെംഗളൂരു: കേരള ആർ ടി സി യുടെ നാളത്തെ രണ്ട് വാരാന്ത്യ സ്പെഷൽ ബസുകളിലേക്കുള്ള റിസർവേഷൻ ആരംഭിച്ചു. പയ്യന്നൂർ എക്സ്പ്രസ്, തൃശൂർ ഡീലക്സ് ബസുകളിലേക്കുള്ള  റിസർവേഷനാണ് ആരംഭിച്ചത്. രാത്രി 7.15ന് സാറ്റലൈറ്റ് സ്റ്റാന്റിൽ നിന്നും പുറപ്പെടുന്ന തൃശൂർ ഡീലക്സ് ബസ് മൈസൂരു കുട്ട മാനന്തവാടി കോഴിക്കോട് വഴിയും രാത്രി 11:15 ന് പുറപ്പെടുന്ന പയ്യന്നൂർ എക്സ്‌പ്രസ് മൈസൂരു ഇരിട്ടി ചെറുപുഴ വഴിയും സർവീസ് നടത്തും. പതിവ് ബസുകളിലെ ടിക്കറ്റ് തീരുന്നതോടെ എറണാകുളം, കോഴിക്കോട്, ബത്തേരി കണ്ണൂർ എന്നിവിടങ്ങളിലേക്ക് കൂടുതൽ സ്പെഷൽ സർവീസുകൾ ഏർപ്പെടുത്തും ഇതിനായി…

Read More

നഴ്സിംഗ് കൗൺസിൽ അംഗീകാരം:ആശങ്ക വേണ്ട ഒരാഴ്ചക്ക് അകം നടപടി;ആരോഗ്യ മന്ത്രിയുടെ ഉറപ്പ്.

ബെംഗളൂരു :കർണാടകയിലെ നഴ്സിംഗ് കോളേജുകൾക്ക് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ (ഐ എൻ സി ) അംഗീകാരം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടു വിദ്യാർത്ഥികളുടെ  ആശങ്ക പരിഹരിക്കാനുള്ള നടപടി ഒരാഴ്ചക്കകം സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി ഡോ: ശരണ പ്രകാശ് പാട്ടീൽ. ഇന്നലെ വൈകീട്ട് പി സി സി ആസ്ഥാനത്തു കർണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഐ എൻ സി അംഗീകാരം തിരിച്ചു പിടിക്കാൻ വേണ്ട നീക്കം സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് മന്ത്രി ഉറപ്പ് നൽകിയത്. ഐഎൻ സി…

Read More
Click Here to Follow Us