ബാംഗ്ലൂർ ഹാസ്യവേദിയുടെ ആഭിമുഖ്യത്തിൽ ‘കൂട്ടുകുടുംബവും അണുകുടുംബവും ഇന്ന്’ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. കൂട്ടുകുടുംബത്തിൽ നിന്നും അണുകുടുംബത്തിലേക്കുള്ള സാമൂഹിക മാറ്റത്തിന്റെ സ്വാഭാവിക പരിണതിയാണ് നാടെങ്ങും പൊട്ടിമുളക്കുന്ന വൃദ്ധസദനങ്ങൾ എന്നും എല്ലാ തലമുറയിൽപ്പെട്ടവരും പരസ്പരം മനസ്സിലാക്കി കാലികമാറ്റങ്ങളെ ഉൾക്കൊള്ളാൻ തയ്യാറെടുക്കണമെന്നും യോഗം വിലയിരുത്തി.
പ്രസിഡണ്ട് വി എൻ എസ് കാലടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തങ്കച്ചൻ പന്തളം വിഷയം അവതരിപ്പിച്ചു. വി ആർ ഹർഷൻ ചർച്ച ഉദ്ഘാടനം ചെയ്തു. സി എച്ച് പദ്മനാഭൻ, വി എം പി നമ്പീശൻ, ഡോ:തൊടുപുഴ പദ്മനാഭൻ, സി ഡി തോമസ്, പി കെ നായർ, ഷാജി അക്കിത്തടം എന്നിവർ സംസാരിച്ചു.
ബാംഗ്ലൂർ ഹാസ്യവേദി ചർച്ച സംഘടിപ്പിച്ചു.
