ബെംഗളൂരു: കേരളത്തിന് പുറത്തുള്ള ഏറ്റവും പ്രശസ്തമായ അയ്യപ്പക്ഷേത്രമാണ് നഗരത്തിലെ ജാലഹള്ളി അയ്യപ്പക്ഷേത്രം.ശബരിമല തന്ത്രിയായിരുന്ന താഴമൺ മഠത്തിലെ കണ്ഠരര് പരമേശ്വരര് 1967 എപ്രിൽ 17 ന് ആണ് ഈ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ നടത്തിയത്. അൻപതു വർഷത്തിനിപ്പുറം നോക്കുമ്പോൾ മലയാളികളും അല്ലാത്തവരുമായ അനവധി അയ്യപ്പ ഭക്തൻമാർക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് ജാലഹള്ളി അയ്യപ്പൻ ക്ഷേത്രത്തിൽ കുടികൊള്ളുന്നു.
വൃശ്ചിക മാസത്തിൽ വൃതമെടുത്തു ശബരി മലക്ക് പോകുന്ന ബെംഗളൂരുവിൽ നിന്നുള്ള സ്വാമിമാരിൽ നല്ലൊരു ശതമാനവും മാലയിടുന്നത് ജാലഹള്ളി ക്ഷേത്രത്തിൽ നിന്നാണ്.
ക്ഷേത്രത്തിന്റെ പ്രതിഷ്ഠയുടെ അൻപതാം വർഷികം ഏപ്രിൽ 28, 29, 30, മെയ് 1 തീയതികളിൽ ഗംഭീരമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു.
ഏപ്രിൽ 28 ന് കേന്ദ്രമന്ത്രിമാരായ എച് എൻ അനന്ത് കുമാർ, ഡിവി സദാനന്ദ ഗൗഡ, കർണാടക ബിജെപി അദ്ധ്യക്ഷനും എം പിയുമായ യെദിയൂരപ്പ, മുൻ ഉപമുഖ്യമന്ത്രിയും എം എൽ എ യുമായ ആർ അശോക, ദാസറഹള്ളി എം എൽ എ മുനി രാജ്യ എന്നിവർ മുഖ്യാതിഥി കളാകും
വൈകുന്നേരം 6:30 ന് പ്രസിദ്ധ പിന്നണി ഗായകരായ മധു ബാലകൃഷ്ണൻ, ജാസി ഗിഫ്റ്റ്, മഞ്ജരി, രഞ്ജിനി ജോസ് എന്നിവരുടെ ഗാനമേളയും സിനിമാ താരങ്ങളായ പാർവതി നമ്പ്യർ ,അനുമോൾ, മണിക്കുട്ടൻ എന്നിവരുടെ ഡാൻസ് പെർഫോർമൻസും ഉണ്ടായിരിക്കും.
ഏപ്രിൽ 29 ശനിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, എം പി യായ ഡി കെ സുരേഷ്, രാജരാജേശ്വരി നഗർ എം എൽ എ മുനിരത്ന എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.വൈകുന്നേരം 6:30ന് പദ്മശ്രീ ശോഭനയുടെ നൃത്ത പരിപാടിയും ഗ്രാമി പുരസ്കാര ജേതാവ് രാജേഷ് ജോർജിന്റെ ഫ്യൂഷൻ സംഗീതവും ഉണ്ടാവും.
ഏപ്രിൽ 30 ഞായറാഴ്ച മുൻ മുഖ്യമന്ത്രിയും ജനതാദൾ എസ് നേതാവുമായ എച് ഡി കുമാര സ്വാമി മുഖ്യാതിഥി ആയിരിക്കും.വൈകുന്നേരം 6:30 ന് പിന്നണി ഗായകരായ വിജയ് യേശുദാസ്, അനുരാധ ശ്രീറാം, ശ്രീകുമാർ, രമേഷ് നാരായൺ മകളും സംസ്ഥാന പുരസ്കാര ജേതാവുമായ മധുശ്രീ എന്നിവരുടെ സംഗീത സന്ധ്യ അരങ്ങേറും ചലച്ചിത്ര താരങ്ങളായ റോമ,അപർണാ ബാലമുരളി, വിഷ്ണുപ്രിയ എന്നിവരുടെ നൃത്തവും ഉണ്ടായിരിക്കും.
മെയ് 1 ന് ഭാവഗായകൻ ജയചന്ദ്രൻ, വാണി ജയറാം, വിധു പ്രതാപ്, ചിത്ര അയ്യർ എന്നിവരുടെ ഗാനമേളയും സിനിമാ താരങ്ങളായ നേഹ സക്സേന, രചന നാരായണൻ കുട്ടി എന്നിവരുടെ നൃത്ത പരിപാടികളും ഉണ്ടായിരിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.