ആത്മഹത്യയിൽ “നമ്മ ബെംഗളൂരു” രണ്ടാം സ്ഥാനത്ത് ;ഓരോ ദിവസവും 5 പേർ വീതം സ്വയം മരിക്കുന്നു;മുമ്പിൽ ചെന്നൈ മാത്രം.

ബെംഗളൂരു : രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ആത്മഹത്യ ചെയ്യുന്ന നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു രണ്ടാം സ്ഥാനത്ത്.ഈ ലിസ്റ്റിൽ ചെന്നൈയാണ് ഒന്നാം സ്ഥാനത്ത് ഡൽഹിയും മുംബെയും മൂന്നും നാലും സ്ഥാനങ്ങൾ ” അലങ്കരിക്കുന്നു”.കേന്ദ്ര ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ രേഖകൾ പ്രകാരമുള്ളതാണ് ഈ കണക്ക്.

2013 ൽ 2031 പേർ ആത്മാഹുതി ചെയ്തപ്പോൾ  2014ൽ ചെറിയ ഒരു കുറവുണ്ടായി 1906 ആയി , 2015ൽ 1855 പേർ നഗരത്തിൽ സ്വയം ജീവനൊടുക്കി.2017ൽ മാർച്ച് 31 വരെ 493 പേർ ആണ് സ്വയം മരണത്തിന്റെ വഴി തെരഞ്ഞെടുത്തത്.അതിൽ തന്നെ 2015, 2016, 2017 ലെ കണക്ക് നോക്കുമ്പോൾ സ്ത്രീകളേക്കാൾ കൂടുതൽ പുരുഷൻ മാർ ആണ് നഗരത്തിലെ ആത്മഹത്യയിൽ മുന്നിൽ.ഈ വർഷങ്ങളിൽ ആയിരത്തിലധികം പുരുഷൻമാർ സ്വയം ശിക്ഷിച്ചപ്പോൾ ഏകദേശം പകുതി മാത്രമാണ് സ്ത്രീകളുടെ ആത്മഹത്യാ നിരക്ക്.

ബെംഗളൂരു പോലീസിന്റെ  കണക്കുകൾ പ്രകാരം കൂടുതൽ പേർ തെരഞ്ഞെടുത്ത ആത്മഹത്യാ രീതി തൂങ്ങി മരണമാണ്, വിഷം കഴിച്ചുള്ള മരണം രണ്ടാം സ്ഥാനത്ത്.ഗാർഹിക പീഡനങ്ങളിലെ പ്രധാന ആത്മഹത്യാ മാർഗ്ഗമായ അഗ്നിക്കിരയാകൽ മുന്നാം സ്ഥാനത്തും ഉണ്ട്. ഈ വർഷം 401 പേർ തൂങ്ങിയപ്പോൾ 47 പേർ വിഷം കഴിച്ചു 15 പേർ സ്വയം അഗ്നിക്കിരയായി. 2016 ൽ 1436 പേർ തൂങ്ങി മരിച്ചപ്പോൾ 207 പേർ വിഷം കഴിച്ച് ആത്മാഹുതി ചെയ്തു.

ബന്ധങ്ങളും ബന്ധങ്ങളിലെ തകർച്ചയും തന്നെയാണ് ആത്മഹത്യയിലേക്കുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ,രണ്ടാമതായി വരുന്നത് ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ടതും ജോലി സ്ഥലത്തേയും പിരിമുറുക്കങ്ങളും.

ആത്മഹത്യ ചെയ്യാനുള്ള മാനസികാവസ്ഥയിൽ നിന്നും ആളുകളെ പിൻതിരിപ്പിക്കാൻ സർക്കാർ തലത്തിൽ ഇതുവരെ കാര്യമായ ശ്രമവും നടന്നിട്ടില്ല, എന്നാൽ ബെംഗളൂരു പോലീസിന്റെ ഔദ്യോഗിക ലിസ്റ്റിൽ ” സഹായി ” എന്ന ഒരു സന്നദ്ധ സംഘടനയുടെ പേരുണ്ട്.

30 ലധികം ആളുകൾ പ്രവർത്തിക്കുന്ന ഈ സ്ഥാപനവുമായി ബന്ധപ്പെടാൻ പ്രത്യേക ടെലഫോൺ നമ്പർ ഉണ്ട്. സഹായിയുടെ അഭിപ്രായത്തിൽ പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങൾ ആണ് നല്ലൊരു ശതമാനം ആത്മഹത്യയിലേക്കും വഴിവക്കുന്നത്. ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയുള്ളവരെ തുടർച്ചയായ നിരീക്ഷണം വഴി ഒരു പരിധി വരെ തിരിച്ചറിയാൻ കഴിയും, സാമൂഹിക ജീവിതവുമായുള്ള അകൽച്ചയാണ് നല്ലൊരു വിഭാഗത്തെയും അവസാനം ആത്മഹത്യയുടെ വഴിയിൽ എത്തിക്കുന്നത്.

“എൻഗേജ്, ഡിലേ, ഹീൽ ” എന്നതാണ് ആത്മഹത്യയിൽ നിന്ന് പിൻതിരിപ്പിക്കാൻ  ശ്രമിക്കുന്ന വഴികളിൽ ഒന്ന്. തങ്ങളുടെ പ്രശ്നങ്ങൾ തുറന്നു പറയാൻ, ശ്രദ്ധയോടെ കേൾക്കാൾ മറ്റൊരാൾ തയ്യാറായാൽ നല്ലൊരു ശതമാനം ആത്മഹത്യാ സാദ്ധ്യതകൾ കുറക്കാം.

2002 ൽ തുടങ്ങിയ സഹായി ഇതുവരെ 12000 ഫോൺ കാളുകൾ കൈകാര്യം ചെയ്തു. ആത്മഹത്യയുടെ മുനമ്പിൽ ഉള്ളവർക്ക് സഹായിയെ ഈ നമ്പറിൽ ബന്ധപ്പെടാം നിങ്ങളുടെ വ്യക്തി വിവരങ്ങൾ രഹസ്യമായിരിക്കും. 080-25497777. ആശ്ര എന്നത് മറ്റൊരു ഹെൽപ്പ് ലൈൻ ആണ് നമ്പർ :022- 27546669.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us