പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രമുഖ കന്നഡ സിനിമാ നിർമ്മാതാവ് വീരേഷ് അറസ്റ്റിൽ.

ബെംഗളുരു: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രമുഖ കന്നഡ സിനിമാ നിർമ്മാതാവ് വീരേഷ് വി അറസ്റ്റിൽ. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. സിനിമയിലെ റോളിനെക്കുറിച്ച് ചർച്ച ചെയ്യാനെന്ന പേരിൽ മുറിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പരാതി. എന്നാൽ പീഡന ശ്രമത്തിനിടെ പെൺകുട്ടി മുറിയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ബന്ധുക്കളുടെയടുത്തേക്ക് പോകുന്നതിന് മുൻപ് പെൺകുട്ടി ഇയാളെ മുറിയിൽ പൂട്ടിയിട്ടതിനാലാണ് പ്രതി പൊലീസ് പിടിയിലായത്. അറസ്റ്റിനു മുമ്പ് പെൺകുട്ടിയുടെ ബന്ധുക്കൾ വീരേഷിനെ അത്യാവശ്യം നന്നായി മർദിച്ചു. മുറിയിൽ നിന്ന് ഇറങ്ങിയോടിയ പെൺകുട്ടി ബന്ധുക്കളെ…

Read More

“മറുനാടന്‍ മലയാളി”യുടെ സ്ഥാപകനും എഡിറ്ററുമായ ഷാജൻ സ്കറിയയെ ലണ്ടന്‍ പോലിസ് പോക്കിയോ ? സത്യമെന്ത് ?

കുറച്ചു ദിവസങ്ങളായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഷാജന്‍ സ്കറിയ ബ്രിട്ടനില്‍ അറസ്റ്റില്‍ ആയി എന്നത്,ഒരു വിഭാഗം ഓണ്‍ലൈന്‍ പത്രങ്ങളും ഒരു വിഭാഗം സോഷ്യല്‍ മീഡിയ ആക്ടിവിസ്ടുകളും ഈ വിഷയത്തെ വളരെ യധികം ആഘോഷിക്കുനതും കാണാം,എന്നാല്‍ ഇതുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യം എന്താണ് എന്ന് നോക്കാം. മലയാള മനോരമക്ക് മലയാളികള്‍ക്ക് എങ്ങിനെയാണോ അതുപോലെ യാണ് ഓണ്‍ലൈന്‍ ലോകത്ത് ജീവിക്കുന്നവര്‍ക്ക് “മറുനാടന്‍ മലയാളി” എന്ന് പറഞ്ഞാല്‍ ഒട്ടും അധികമാവില്ല,അപ്പോള്‍ മലയാള പത്ര മാധ്യമ രംഗത്ത്,കണ്ടത്തില്‍ മാമന്‍ മാപ്പിളയെ പോലെയോ സ്വദേശാഭിമാനി കൃഷ്ണ പ്പിള്ളയെയോ പോലെയാണ്…

Read More

എല്ലാ നിയന്ത്രണങ്ങളും നീക്കി;ഇന്നു മുതല്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പണം ഉപാധികള്‍ കൂടാതെ പിന്‍ വലിക്കാം.

മുംബൈ:  നാലു മാസം നീണ്ട പണ നിയന്ത്രണങ്ങള്‍ ആര്‍ബിഐ നീക്കി. ഇന്നു മുതല്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പണം ഉപാധികള്‍ കൂടാതെ പിന്‍ വലിക്കാം. പ്രതിദിനം പിന്‍വലിക്കാവുന്ന തുക 2,500 ല്‍ നിന്നും ആദ്യം 4,500 ആയും പിന്നീട് 10,000 മായും നിശ്ചയിച്ച പരിധികളാണ് ഇല്ലാതാകുന്നത്. അതേസമയം പിന്‍ വലിക്കാവുന്ന   പരിധി സംബന്ധിച്ച തീരുമാനം ബാങ്കുകള്‍ക്ക് എടുക്കാമെന്നും ആര്‍ബിഐ പറഞ്ഞു. സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാവുന്ന പരമാവധി തുക ആഴ്ചയില്‍ 24,000 എന്നത് കഴിഞ്ഞ മാസം 20 ന് 50,000…

Read More

മനോഹര്‍ പരീക്കറിനെ ഗോവ മുഖ്യമന്ത്രിയായി ഗവര്‍ണര്‍ നിയമിച്ചു;കുതിരക്കച്ചവടം ആരോപിച്ച് കോണ്‍ഗ്രസ്‌.

ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കറിനെ ഗവര്‍ണര്‍ മൃദുല സിന്‍ഹ നിയമിച്ചു. 15 ദിവസത്തിനകം പരീക്കര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. മനോഹര്‍ പരീക്കറിന്റെ സത്യപ്രതി‌ജ്ഞ ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. എറ്റവും വലിയ ഒറ്റക്കക്ഷി തങ്ങളാണെന്നിരിക്കെ ബി.ജെ.പി രാഷ്‌ട്രീയ കുതിരക്കച്ചവടം നടത്തിയാണ് ഗോവയില്‍ അധികാരത്തിലെത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസം നല്‍കിയിട്ടുണ്ടെങ്കിലും ചെറുപാര്‍ട്ടികളുടെ പിന്തുണയിലാണ് സര്‍ക്കാരുണ്ടാക്കുന്നത് എന്നതിനാല്‍ കാര്യങ്ങള്‍ വെച്ചുനീട്ടാന്‍ പരീക്കര്‍ ആഗ്രഹിക്കുന്നില്ല. ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ ഉടന്‍ സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരം ഏറ്റെടുക്കും. ബി.ജെ.പിക്കൊപ്പം സഖ്യം ചേര്‍ന്ന സ്വതന്ത്രന്‍മാര്‍ക്കും…

Read More

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

ബെംഗളൂരു: അനേക്കൽ നൻമകൾചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ വി ബി എച്ച് സി അപ്പാർട്ട്മെന്റ് ക്യാമ്പസിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഹോമിയോ കൺസൽട്ടേഷൻ,ദന്തൽ ചെക്കപ്പ്, ഐ ചെക്കപ്പ്  തുടങ്ങിയ ഉൾപ്പെടുത്തിയ പരിപാടിയിൽ 300 ൽ അധികം ആളുകൾ പങ്കെടുത്തു. ഇന്നലെ നടന്ന പരിപാടിയിൽ ഉൾപ്പെടാൻ കഴിയാത്തവർക്കായി നൻമ കൾചറൽ അസോസിയേഷൻ ഡിസ്കൗണ്ട് കൂപ്പണുകൾ പുറത്തിറക്കിയിട്ടുണ്ട്, ഈ കൂപ്പണുകളുമായി ക്യാമ്പ് നടത്തിയ ക്ലിനിക്കുകൾ സന്ദർശിക്കുകയാണെങ്കിൽ കൺസൽട്ടേഷൻ സൗജന്യമായിരിക്കും. നൻമ കൾചറൽ അസോസിയേഷൻ പ്രസിഡന്റ് ജിൻസ് അരവിന്ദ്, സെക്രട്ടറി നീരജ് പണിക്കർ, അംഗങ്ങളായ ശങ്കരേട്ടൻ, ജിതേഷ് അമ്പാടി,…

Read More
Click Here to Follow Us