ബാംഗ്ലൂർ: നഗരത്തിലെ ബയോപാർക്കിൽ ടൂറിസ്റ്റുകൾ സഞ്ചരിച്ച ഇന്നോവ കാറിന് നേരെ സിംഹങ്ങളുടെ ആക്രമം. ഇത് രണ്ടാം തവണയാമ് ഇതേ വാഹനം ആക്രമിക്കപ്പെടുന്നത്. ബാംഗ്ലൂരിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലാണ് സംഭവം. എന്നാൽ വാഹനത്തിലുണ്ടായിരുന്ന ആർക്കും തന്നെ അപകടമില്ല.സാധാരണയായി ഇവിടെയെത്തുന്നവർ സഫാരി ബസിലാണ് പാർക്കിനുള്ളിലേക്ക് പോകുന്നത്.
രണ്ട് സിംഹങ്ങളാണ് വാഹനത്തെ അക്രമിക്കുന്നത്. ഒരെണ്ണം പിന്നിലും ഒരെണ്ണം മുന്നിലുമായാണ് അക്രമം നടത്തുന്നത്. പിൻ ഭാഗത്തെ ഗ്ലാസിന് മുകളിലായി സിംഹം തലയുയർത്തി നിൽക്കു്‌നനത് കാണാം. ഇന്നോവയ്ക്ക് പിന്നിലായി വന്ന സഫാരി ബസിലെ ഡ്രൈവറാണ് ചിത്രങ്ങൾ പകർത്തിയത്. ചില പ്രാദേശിക ചാനലുകളിൽ ഇതിന്റെ ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തിരുന്നു. സാധാരണയായി ബസിൽ തന്നെയാണ് പാർക്കിനുള്ളിലേക്ക് ആളുകൾ പോകുന്നത് എന്നാൽ കൂടുതൽ പണം അടയ്ച്ച് ചിലർ ഇന്നോവയിൽ യാത്രചെയ്യാറുണ്ട്.
സിംഹങ്ങളെ കണ്ടപ്പോൾ വാഹനം വേഗത കൂട്ടുന്നതിന് പകരം വേഗത കുറച്ചതിന് ഡ്രൈവറെ സഫാര്ി ഡ്യൂട്ടിയിൽ നിന്നും തൽക്കാലത്തേക്ക് മാറ്റിയിട്ടുണ്ട്.വേഗത കുറച്ചതിനാലാണ് സിംഹങ്ങൾ വാഹനത്തെ പിന്തുടർന്നത്. ഒരു സിംഹം വാഹനത്തെ അക്രമിച്ച് പിൻ ഗ്ലാസിൽ കടിക്കു്‌നനതായിക്കാണം. വലിയ വാഹനങ്ങളിൽ മാത്രം പാർക്കിനകത്തേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് അധികൃതർ. ഇത് സർക്കാറിനോട് ശുപാർശചെയ്തിട്ടുമുണ്ട്. ഇരുപതോളം സിംഹങ്ങളാണ് പാർക്കിലുള്ളത്. 4,5 എണ്ണത്തിനെ വീതമാണ് പാർക്കിൽ തുറന്ന് വിടുന്നത്.
https://www.youtube.com/watch?v=gkyumRjXHk0
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.