“പ്രവാസി ഭാരതീയ ദിവസ് ” നാളെ ആരംഭിക്കും;രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പങ്കെടുക്കും;പോർട്ടുഗൽ പ്രധാനമന്ത്രി മുഖ്യാതിഥി.

ബെംഗളൂരു :  പ്രവാസികളുടെ  മഹാസമ്മേളനമായ  പ്രവാസി  ഭാരതീയ  ദിവസ്  നഗരത്തിൽ  നാളെ  ആരംഭിക്കും, തുമുകുരു  റോഡിലെ  ഇന്റർനാഷനൽ  എക്സിബിഷൻ  സെൻറർ  ആണ്  വേദി.പോർട്ടുഗീസ്  പ്രധാനമന്ത്രി  ആന്റോണിയോ  കോസ്റ്റ  മുഖ്യാതിഥിയായിരിക്കും. വിവിധ രാജ്യങ്ങളിൽ നിന്ന്  മൂവായിരത്തോളം  പ്രതിനിധികൾ പങ്കെടുക്കും. പ്രവാസി  യുവജനസമ്മേളനത്തോടെ  നാളെ  പരിപാടികൾ  ആരംഭിക്കും, യുവജനസമ്മേളനം  വിദേശകാര്യമന്ത്രി  ശ്രീമതി  സുഷമാ സ്വരാജ്  ഉൽഘാടനം  ചെയ്യും.ഞായറാഴ്ച  പരിപാടിയുടെ  ഔദ്യോഗിക  ഉൽഘാടനം  പ്രധാനമന്ത്രി  നിർവ്വഹിക്കും. സമാപന സമ്മേളനത്തിൽ  രാഷ്ട്രപതി  പങ്കെടുക്കും, വ്യവസായ  മേഖലയിൽ  മികവ്  തെളിയിച്ച  30  പേർക്കുള്ള  പ്രവാസി  ഭാരതീയ  ദിവസ്  പുരസ്കാരം  രാഷ്ട്രപതി  വിതരണം…

Read More

97 ശതമാനം നോട്ടുകള്‍ തിരിച്ചെത്തി എന്നതെല്ലാം വെറും നുണ;ഒന്നും പറയാറായിട്ടില്ല എന്ന് റിസേര്‍വ് ബാങ്ക്.

മുംബൈ: അസാധുവാക്കിയ 97 ശതമാനം നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന കണക്കുകള്‍ ഉറപ്പിക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്. വ്യത്യസ്ത കറന്‍സി ചെസ്റ്റുകളില്‍ നിന്നും എത്തിയിട്ടുള്ള അസാധുനോട്ടുകളുടെ കണക്കുകള്‍ യോജിപ്പിക്കുന്ന പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും കൃത്യമായ കണക്ക് പുറത്തുവിടാറായിട്ടില്ല. അക്കൗണ്ടിങ് പിഴവുകള്‍ ഒഴിവാക്കാന്‍ ഡബിള്‍ കൗണ്ടിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചെയ്തുവരികയാണെന്നും റിസര്‍വ് ബാങ്ക് പറഞ്ഞു. എത്രയും വേഗത്തില്‍ കണക്കെടുപ്പ് പൂര്‍ത്തിയാക്കി തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകള്‍ വെളിപ്പെടുത്തുമെന്നും ആര്‍ബിഐ അറിയിച്ചു. കണക്കെടുപ്പ് പൂര്‍ത്തിയാക്കി തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകള്‍ വെളിപ്പെടുത്തുമെന്നും ആര്‍ബിഐ അറിയിച്ചു.അമ്പത് ദിവസം കൊണ്ട് അസാധുവാക്കിയ 1000, 500 കറന്‍സികളുടെ 97 ശതമാനവും…

Read More

“കന്നടക്കാര്‍ ഇങ്ങനെ ചെയ്യില്ല”അഭ്യന്തര മന്ത്രി;സ്ത്രീ പീഡനത്തിലും പ്രാദേശിക വികാരം ഉണര്‍ത്തി നേട്ടം കൊയ്യാന്‍ ശ്രമം;5000 സി.സി.ടി. വി.കാമറകള്‍ സ്ഥാപിക്കും;ജനങ്ങളുടെ രോഷം അകറ്റാന്‍ പുതിയ നമ്പരുകളുമായി സര്‍ക്കാര്‍.

ബെംഗളൂരു: പുതുവത്സരരാത്രിയില്‍ ബെംഗളൂരുവില്‍ നടന്ന പീഡനവും തുടര്‍സംഭവങ്ങളും സംസ്ഥാനത്തെയും ബെംഗളൂരുവിനെയും അപമാനിക്കാനുള്ള ഗുഢാലോചനയുടെ ഭാഗമാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. ഇന്നു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പരമേശ്വര ഇക്കാര്യം പറഞ്ഞത്. ബെംഗളൂരു എംജി റോഡില്‍ പുതുവത്സര ആഘോഷത്തിനിടെ പോലീസ് സാന്നിധ്യത്തില്‍ നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് വിധേയരായിരുന്നു. ഈ വാര്‍ത്തയ്ക്കു പിന്നാലെ നഗരത്തിലെ കമ്മനഹള്ളിയില്‍ പുതുവത്സരരാത്രിയില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ രണ്ടുപേര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നത് ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു. കമ്മനഹള്ളിയില്‍ നടന്ന സംഭവം നിര്‍ഭാഗ്യകരമാണ്. കന്നടക്കാര്‍ ഇങ്ങനെ ചെയ്യില്ല’ -കര്‍ണാടക ആഭ്യന്തമന്ത്രി പറഞ്ഞു. ബെംഗളൂരു സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരമായിരുന്നെന്നും പീഡനം…

Read More

പുതുവത്സര ദിനത്തില്‍ നടന്ന പീഡനം;നാലുപേര്‍ അറെസ്റ്റില്‍

ബംഗളൂരു: ബംഗളുരുവില്‍ പുതുവര്‍ഷാഘോഷങ്ങളില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ലൈംഗികമായി അപമാനിച്ച കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രേസര്‍ ടൗണ്‍ സ്വദേശികളായ ലെനോ, അയ്യപ്പ, ചിന്നു, രാജു എന്നിവരെയാണ് ബാനസവാടി അറസ്റ്റ് ചെയ്തത്. പ്രതികളായ മറ്റു രണ്ട് പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. ഒരാഴ്ചയായി പെണ്‍കുട്ടിയുടെ പിന്നാലെയായിരുന്നുവെന്ന് പിടിയിലായവര്‍ പൊലീസിനോട് സമ്മതിച്ചു. പുതുവര്‍ഷാഘോഷങ്ങള്‍ കഴിഞ്ഞ മടങ്ങുമ്പോള്‍ ബംഗളുരുവിലെ കമ്മനഹള്ളിയില്‍ വച്ചാണ് യുവതിയെ ബൈക്കിലെത്തിയ സംഘം കയറിപിടിച്ച് അപമാനിച്ചത്. സിസിടിവി ദൃശ്യങ്ങളുടേയും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്റേയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാല് പ്രതികളെ…

Read More

പുതുവര്‍ഷ ദിനത്തില്‍ വ്യാപകമായി സ്ത്രീകള്‍ക്കെതിരെ നടന്ന ലൈംഗിക അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തു.

ബംഗലൂരു: പുതുവര്‍ഷ ദിനത്തില്‍ വ്യാപകമായി സ്ത്രീകള്‍ക്കെതിരെ നടന്ന ലൈംഗിക അതിക്രമങ്ങളുടെ ഭീകരത വെളിവാക്കുന്ന പുതിയ വീഡിയോ ദൃശ്യം ചര്‍ച്ചയാകുന്നു. ഞായറാഴ്ച ബംഗലൂരുവിലെ കമ്മനഹള്ളിയിലെ ഒരു സിസിടിവിയിലാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ഇവിടുത്തെ 5 മെയിന്‍ റോഡിലൂടെ ജനുവരി ഒന്നാം തീയതി പുലര്‍ച്ചെ 2.30ന് ഒറ്റയ്ക്ക് നടന്നുവരുകയായിരുന്ന യുവതിയെ ബൈക്കില്‍ എത്തിയ രണ്ടുപേര്‍ ആക്രമിക്കുകയും ലൈംഗികമായി ഉപയോഗിക്കുന്നതിന്‍റെയും ഭീകരദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് എത്തിയിരിക്കുന്നത്. ഏറ്റവും ഭീകരമായ കാര്യം ആ റോഡിന്‍റെ ഒരു വശത്ത് പല വാഹനങ്ങളും കടന്ന് പോകുന്നെങ്കിലും ആരും പ്രതികരിക്കുന്നില്ല എന്നതാണ്. സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും…

Read More

പെട്രോളിന് ലിറ്ററിന് ഒരു രൂപ 29 പൈസയും ഡിസലിന് ലിറ്ററിന് 97 പൈസയും വര്‍ധിപ്പിച്ചു.

ന്യൂഡല്‍ഹി: രാജ്യത്ത് പ്രട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് ഒരു രൂപ 29 പൈസയും ഡിസലിന് ലിറ്ററിന് 97 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില അര്‍ധരാത്രിയോടെ നിലവില്‍ വരും. എണ്ണക്കമ്പനികള്‍ ഇന്നു ചേര്‍ന്ന അവലോകന യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനമുണ്ടായത്. മാസത്തില്‍ രണ്ടുതവണയാണ് എണ്ണക്കമ്പനികള്‍ ഇന്ധന വില അവലോകനം ചെയ്യുന്നത്. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം വിലയിലുണ്ടായ വ്യതിയാനമാണ് വിലവര്‍ധനയ്ക്ക് കാരണമായി കമ്പനികള്‍ പറയുന്നത്. കഴിഞ്ഞ യോഗത്തിലും എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ വില രണ്ടു രൂപ 21 പൈസയും ഡീസല്‍ വില ഒരു രൂപ 79…

Read More

ഭാവന വായ്പയുടെ പലിശ നിരകുകള്‍ കുറഞ്ഞു തുടങ്ങി;എസ് ബി ഐ യും യുനിയന്‍ ബാങ്കും കുറഞ്ഞ നിരക്കുകള്‍ പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് ആശ്വാസമായി എസ്‌ബിഐയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും പലിശ നിരക്കില്‍ വന്‍ കുറവ് പ്രഖ്യാപിച്ചു. അടിസ്ഥാന വായ്പാ പലിശ നിരക്കില്‍ 0.9 ശതമാനത്തിന്റെ കുറവാണ് എസ്‌ബി‌ഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ നിലവിലുള്ള 8.9 ശതമാനം പലിശ 8 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് എസ്‌ബി‌ഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഭവന, വാഹന വായ്‌പകള്‍ക്ക് ഉള്‍പ്പടെയുള്ളവയ്ക്ക് പലിശ നിരക്ക് കുറയുമെന്നത് സാധാരണക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. 9.1 ശതമാനത്തിനാണ് എസ്‌ബി‌ഐ ഭവന വായ്പകള്‍ നല്‍കുന്നത്. ഇത് 8.25 ശതമാനമായി കുറയും.…

Read More

പുതുവര്‍ഷ സമ്മാനവുമായി ബി എസ് എന്‍ എല്‍ 144 രൂപക്ക് പരിധിയില്ലാത്ത വിളി.

ചെന്നൈ: ഉപഭോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനവുമായി ബിഎസ്‌എന്‍എല്‍. 144 രൂപയുടെ റീചാര്‍ജില്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാന്‍ സാധിക്കും. ഇതിന് പുറമേ 300 എംബി ഡേറ്റയും ഈ പ്ലാന്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പുതിയ ഓഫര്‍ പ്രകാരം ലോക്കല്‍, എസ്‌ടി‌ഡി നെറ്റ്‌വര്‍ക്കിലേക്ക് ഉപഭോക്താക്കള്‍ക്ക് നിര്‍ത്താതെ വിളിക്കാമെന്ന് ബിഎസ്‌എന്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ അനുപം ശ്രീവാസ്തവ പറഞ്ഞു. അടുത്തിടെ 149 രൂപയുടെ ഓഫറും ബിഎസ്‌എന്‍എല്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്ലാന്‍ പ്രകാരം റിചാര്‍ജ് ചെയ്താല്‍ ലോക്കല്‍, നാഷണല്‍ കോള്‍ സൗജന്യമായി ലഭിക്കും. ഒരു മാസത്തേക്കാണ് പ്ലാന്‍. പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും…

Read More
Click Here to Follow Us