തിരുവനന്തപുരം: സംസ്ഥാനത്തെ വരൾച്ചാ ബാധിതപ്രദേശമായി പ്രഖ്യാപിച്ചു. റവന്യു മന്ത്രിയാണ് നിയമസഭയിൽ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് മഴയുടെ അളവിൽ 69 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കാലവർഷം ഗണ്യമായി കുറഞ്ഞതോടെയാണ് 14 ജില്ലകളേയും വരൾച്ചാ ബാധിതമായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചത്. വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന് കൂടുതൽ സഹായത്തിനായി കേന്ദ്രത്തെ സമീപിക്കാനാകും. കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവും കുറച്ചു മഴ കിട്ടിയ കാലവർഷമാണ് കടന്നുപോയത്. ഒക്ടോബറിൽ ലഭിക്കേണ്ട മഴയിൽ 70 ശതമാനത്തിന്റെ കുറവ്. മിക്ക ജില്ലകളിലും കുടിവെള്ള പ്രശ്നം രൂക്ഷമാകുമ്പോഴാണ് സംസ്ഥാനത്തെ വരൾച്ചാ ബാധിതമായി…
Read MoreYear: 2016
വാട്ടര്‍ ടാങ്കര്‍ ഡ്രൈവര്‍ ബാലകൃഷ്ണ ആണ് ഇപ്പോള്‍ താരം.
ബെന്ഗളൂരു: ഫിലിപൈന്‍സ് സില്‍ വച്ചു നടന്ന ഇക്കഴിഞ്ഞ മിസ്റ്റര്‍ ഏഷ്യ ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ വിജയി ഒരു ബെന്ഗളൂര് കാരന്‍ ആണ്.വൈറ്റ് ഫീല്‍ഡിനടുത്ത് വരത്തൂരില്‍ ഉള്ള ഇരുപത്തഞ്ച് കാരന്‍ ബാലകൃഷ്ണ.13 രാജ്യങ്ങളില്‍ നിന്നും 150 പേര്‍ പങ്കെടുത്ത മത്സരത്തില്‍ ആണ് ഈ ബെന്ഗലൂരുകാരന്‍ ടൈറ്റില്‍ നേടിയത്. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി നേടിയ ഈ വിജയം ഈ മേഖലയില്‍ ഉയരങ്ങളില്‍ എത്താന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും ഒരു പാഠം ആകും എന്നതിന് സംശയമില്ല.ബി എം ടി സി ഡ്രൈവര്‍ ആയിരുന്ന ബാല കൃഷ്ണയുടെ പിതാവ് മുന്‍പേ തന്നെ…
Read Moreഏഷ്യൻ ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനെ തകർത്ത് ഇന്ത്യ.
ക്വാന്റന്‍: അതിര്‍ത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമായിരിക്കെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ കിരീടം നേടി. ആവേശകരമായ കിരീടപ്പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം. ആദ്യ മൂന്ന് ക്വാര്‍ട്ടര്‍ കഴിഞ്ഞപ്പോള്‍ 2-2 സമനിലയിലായിരുന്ന മത്സരത്തില്‍ നാലാം ക്വാര്‍ട്ടറില്‍ നിക്കിന്‍ തിമ്മയ്യ നേടിയ ഉജ്ജ്വല ഫീല്‍ഡ് ഗോളാണ് ഇന്ത്യയ്ക്ക് കീരിടമുറപ്പിച്ചത്. ഏഷ്യന്‍ ചാമ്പ്യന്‍ ട്രോഫിയിലെ ഇന്ത്യയുടെ മൂന്നാം കിരീടമാണിത്. പരിക്കിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷ് ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഗോള്‍രഹിതമായ ആദ്യ ക്വാര്‍ട്ടറിനുശേഷം രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യയാണ്…
Read Moreസൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി.
ഷിംല: പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചു. ഭാരത-ചൈന അതിർത്തിയിലുള്ള ഇന്തോ ടിബറ്റൻ ബോർഡർ പോലീസിനൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. മോദിക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കരസേന മേധാവി ജനറല്‍ ധല്‍ബീര്‍ സിംഗ് സുവാഹുമുണ്ടായിരുന്നു. സൈനികര്‍ക്കൊപ്പം ഭക്ഷണം കഴിച്ച പ്രധാനമന്ത്രി അവരുമായി സംസാരിക്കുകയും ചെയ്തു. സൈനികരുടെ ആഹ്ലാദത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞത് തന്നെ ആഴത്തില്‍ സ്പര്‍ശിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ജനറല്‍ റീസേര്‍വ് എഞ്ചിനീയറിംഗ് ഫോഴ്‌സിലെ സേനാംഗങ്ങളെയും പ്രധാനമന്ത്രി കണ്ടു. 2014 ല്‍ സിയാച്ചിനില്‍ സൈനികര്‍ക്കൊപ്പം മോദി ദീപാവലി ആഘോഷിച്ചിരുന്നു. പിന്നീട് പഞ്ചാബിലും…
Read Moreചുണ്ടങ്ങ കൊടുത്തു വഴുതനങ്ങ വാങ്ങി പാകിസ്ഥാന്‍;നാല് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു ഇന്ത്യന്‍ സൈന്യം.
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന് ഇന്ത്യയുടെ മറുപടി. കേരാണ്‍ മേഖലയില്‍ പാകിസ്ഥാന്‍ റേഞ്ചേഴ്‌സിന്‍റെ പോസ്റ്റിനുനേരെ ഇന്ത്യ സൈന്യം വെടിവച്ചു. പാകിസ്ഥാന്‍റെ നാല് സൈനിക പോസ്റ്റുകള്‍ ഇന്ത്യ വെടിവയ്പ്പില്‍ തകര്‍ത്തു. നിരവിപേര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റു. ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയ സംഭവം ഗൗരവത്തോടെയാണ് ഇന്ത്യ വീക്ഷിച്ചത്. ശക്തമായി തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയ കേന്ദ്രം, ഉചിതമായ മറുപടി സൈന്യം തന്നെ നല്‍കുമെന്നായിരുന്നു പ്രതികരിച്ചത്. ഇതനുസരിച്ച് ഇന്നലെ രാത്രി കനത്ത വെടിവെപ്പാണ് ഇന്ത്യന്‍ സൈന്യം നടത്തിയത്. ലക്ഷ്യംവെച്ച നാല് സൈനിക പോസ്റ്റുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു.…
Read Moreപാക്കിസ്ഥാനുള്ള അനുയോജ്യമായ മറുപടി സൈന്യവും അതിർത്തി രക്ഷാ സേനയും നല്‍കും : രാജ്നാഥ്സിംഗ്
ന്യൂഡല്‍ഹി: അതിർത്തിയിലെ സംഘർഷത്തിനിടെ തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചതിന് പിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രംഗത്ത്. പാക്കിസ്ഥാനുള്ള അനുയോജ്യമായ മറുപടി സൈന്യവും അതിർത്തി രക്ഷാ സേനയും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന് ദീപാവലി ആഘോഷിക്കാൻ ഇന്ത്യൻ ജനതയ്ക്ക് കഴിയുന്നുണ്ടെങ്കിൽ അതിന്റെ കാരണം സൈനികരാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിലെ കുപ്വാരയിൽ പാകിസ്ഥാൻ വെടിവയ്പിൽ ഒരു ബിഎസ്എഫ് ജവാൻ കൂടി കൊല്ലപ്പെട്ടിരുന്നു. ഇന്നലെ രാത്രി ഭീകരരെ ഉപയോഗിച്ച് ജവാനെ വധിച്ച് മൃതദ്ദേഹം വികൃതമാക്കിയ സംഭവത്തിൽ പാകിസ്ഥാന് ഉചിതമായ മറുപടി…
Read Moreചെന്നൈ-ബ്ലാസ്റ്റെര്സ് പോരാട്ടം ഗോള്‍ രഹിത സമനിലയില്‍;പോയിന്റ് പട്ടികയില്‍ മാറ്റമില്ല.
ചെന്നൈ : ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈ കേരള ബ്ലാസ്റ്റെര്സിനെ സമനിലയില്‍ കുടുക്കി,മുഴുവന്‍ സമയവും രണ്ടു ടീമുകള്‍ക്കും ഗോള്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ല. ഇന്നത്തെ സമനില കൊണ്ട് രണ്ടു ടീമുകളും പോയിന്റ് പട്ടികയില്‍ ഒരു മാറ്റവും ഇല്ലാതെ അതേ സ്ഥാനം നിലനിര്‍ത്തി.
Read More190 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെ ന്യൂസിലാന്‍ഡ്‌ന് എതിരെയുള്ള പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ.
വിശാഖപട്ടണം ഏകദിനത്തിൽ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ഇതോടെ ന്യുസീലന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ന്യുസിലൻഡിനെ 190 റണ്‍സിനാണ് ഇന്ത്യ തോൽപിച്ചത്. അഞ്ചാം ഏകദിനം ജയിച്ചതോടെ 3- 2നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. അമിത് മിശ്ര അഞ്ച് വിക്കറ്റ് സ്വന്തമാക്കി. നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യ വിജയിച്ചിരുന്നു.
Read Moreബെന്ഗലൂരുവില്‍ നിന്ന് നാട്ടിലേക്കു യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കണം:കുമ്മനം രാജശേഖരന്‍.
ബംഗളുരുവില്‍ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരെ ആയുധധാരികളായ സംഘം ആക്രമിച്ച് കൊള്ള ചെയ്യുന്ന സംഭവങ്ങൾ ഈയിടെയായി വർദ്ധിച്ചു വരുന്നു എന്നത് ആശങ്കാ ജനകമാണ്. തോക്കും, വാളും, മഴുവും പോലുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് കുടുംബത്തോടൊപ്പം നാട്ടിലേക്ക് യാത്ര ചെയ്യുന്നവരെ ആക്രമിച്ച് കൊള്ളയടിക്കാൻ ശ്രമിച്ച മൂന്ന് സംഭവങ്ങൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടു. മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം കാരണം രാവിലെ ആറ് മണിക്ക് ഫോറസ്റ്റ് ചെക്ക്പോസ്റ്റ് തുറക്കുമ്പോഴേക്കും അവിടെ എത്താൻ അതിരാവിലെ ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്നവരാണ് ആക്രമിക്കപ്പെടുന്നത്. നിർഭാഗ്യവശാൽ പോലീസിന്റെ ഭാഗത്ത് നിന്നും…
Read Moreആറന്മുളയില്‍ ഇനി വിമാനമിറങ്ങില്ല;പോന്നുവിളയിക്കാന്‍ പിണറായി സര്‍ക്കാര്‍.
ആറന്മുള: രണ്ടു പതിറ്റാണ്ടിനു ശേഷം ആറന്മുള പുഞ്ചയില്‍ കൃഷി ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിത്തെറിഞ്ഞാണ് കൃഷിക്ക് തുടക്കമായത്. വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയോട് ചേര്‍ന്നുള്ള 58 ഹെക്ടറിലാണ് ആദ്യഘട്ട കൃഷിയിറക്കല്‍. മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, മാത്യു ടി.തോമസ്, എംഎല്‍എമാരായ വീണ ജോര്‍ജ്, രാജു എബ്രഹാം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ആറന്മുളയില്‍ ഒരു കാരണവശാലും വിമാനത്താവളം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പദ്ധതിക്കായി നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനം റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിക്കും. വിമാനത്താവള പദ്ധതി പ്രദേശത്തെ മണ്ണിട്ട് നികത്തിയ കോഴിത്തോട് പുനസ്ഥാപിക്കും. കോടതിയില്‍ കെജിഎസിന്റെ…
Read More