വാട്ടര്‍ ടാങ്കര്‍ ഡ്രൈവര്‍ ബാലകൃഷ്ണ ആണ് ഇപ്പോള്‍ താരം.

ബെന്ഗളൂരു: ഫിലിപൈന്‍സ് സില്‍ വച്ചു നടന്ന ഇക്കഴിഞ്ഞ മിസ്റ്റര്‍ ഏഷ്യ ബോഡി ബില്‍ഡിംഗ്‌ മത്സരത്തില്‍ വിജയി ഒരു ബെന്ഗളൂര് കാരന്‍ ആണ്.വൈറ്റ് ഫീല്‍ഡിനടുത്ത് വരത്തൂരില്‍ ഉള്ള ഇരുപത്തഞ്ച് കാരന്‍ ബാലകൃഷ്ണ.13 രാജ്യങ്ങളില്‍ നിന്നും 150 പേര്‍ പങ്കെടുത്ത മത്സരത്തില്‍ ആണ് ഈ ബെന്ഗലൂരുകാരന്‍ ടൈറ്റില്‍ നേടിയത്.

പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി നേടിയ ഈ വിജയം ഈ മേഖലയില്‍ ഉയരങ്ങളില്‍ എത്താന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും ഒരു പാഠം ആകും എന്നതിന് സംശയമില്ല.ബി എം ടി സി ഡ്രൈവര്‍ ആയിരുന്ന ബാല കൃഷ്ണയുടെ പിതാവ് മുന്‍പേ തന്നെ മരിച്ചു പോയി.പിന്നീട് അമ്മയായ രാമനജമ്മ യാണ് രണ്ടു മക്കള്‍ അടങ്ങിയ കുടുംബത്തെ മുന്നോട്ടു നയിച്ചത്,വരുമാന മാര്‍ഗ്ഗത്തിനായി കൃഷിപ്പണിയില്‍ ഇറങ്ങുകയായിരുന്നു.

  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ

സ്വന്തം കുടുംബം നോക്കി നടത്താന്‍ വേണ്ടി “രമാന്ജ” എന്നാ പേരില്‍ ഉള്ള ഒരു ടാങ്കര്‍ ഓടിക്കുകയാണ് ഇപ്പോള്‍ ബാലകൃഷണ.കൂടെ തന്നെ സമീപത്തുള്ള  ജിമ്മില്‍ ഇന്സ്ട്രക്ട്ടെര്‍ ആയി ജോലിയും ചെയ്യുന്നു.ഒരു അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാന്‍ ഉള്ള സാമ്പത്തിക അടിത്തറ ഇല്ലാത്തതിന്റെ പേരില്‍ വൈറ്റ് ഫീല്‍ഡില്‍ തന്നെയുള്ള റെസിടെന്‍സ് അസോസിയേഷനുകള്‍ ആണ് അദ്ദേഹത്തിന് വേണ്ടി യുള്ള സഹായങ്ങള്‍ നല്‍കുന്നത്.

balakrishna-gym

പൂനെ യില്‍ നിന്നുള മുനിഷ് കുമാര്‍ ,പഞ്ചാബില്‍ നിന്ന് ഉള്ള സന്ഗ്രാം എന്നിവര്‍ ആണ് ബാലകൃഷ്നയുടെ കോച്ചുമാര്‍,48 പ്രാവശ്യം കര്‍ണാടക ഓപ്പണ്‍ സ്റ്റേറ്റ് ചാമ്പ്യന്‍ ആണ് ഇദ്ദേഹം,നാല് പ്രാവശ്യം കര്‍ണാടക ശ്രേഷ്ഠ ടൈറ്റില്‍ വിജയിച്ചു,ഏഴു വര്‍ഷക്കാലം മിസ്റ്റര്‍ ഇന്ത്യ ആയി,മാത്രമല്ല ഭാരത് ഉടായി ടൈറ്റില്‍ വിജയികൂടി ആണ് ബാലകൃഷ്ണ.

  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു

750ഗ്രാം ചിക്കന്‍  25 കോഴിമുട്ട 200 ഗ്രാം വേവിച്ച പച്ചക്കറികള്‍  300 ഗ്രാം ചോറ് ഒരു കപ്പ് ഫ്രുട്ട് സലാഡ് ,ഒരു സ്കൂപ്പ് ഓട്സ് ,ഇവയാണ് ഈ ചാമ്പ്യന്റെ ഭക്ഷണ ക്രമം.അടുത്ത നവംബറില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുകയാണ് ഈ ടാങ്കര്‍ ഡ്രൈവര്‍ പക്ഷെ രാജ്യത്തിന്‍റെ യശസ്സ് ഉയര്‍ത്തിയ കായിക താരത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇതുവരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല എന്ന് അറിയുമ്പോള്‍,നമ്മുടെ കായിക രംഗം കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാതെ ഇരിക്കുന്നതിന് ഉത്തരം തേടി കൂടുതല്‍ ദൂരം പോകേണ്ടി വരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഠിച്ചിറങ്ങേണ്ട ക്യാമ്പസിൽ നിന്ന് ഇനി തിരികെ വരില്ല; ബെംഗളൂരു യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിലെ ദുരന്തം 23 കാരിയുടെ ജീവനെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts