ജെയ്പൂര്‍: 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനം വ്യവസായ ഭീമന്‍മാരായ അംബാനിയെയും അദാനിയെയും നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ ഭവാനി സിങ് രജാവത്. അത് കൊണ്ട് മുന്നൊരുക്കങ്ങള്‍ നടത്താന്‍ അവര്‍ക്ക് സാധിച്ചുവെന്നും ഭവാനി സിങ്ങ് പറഞ്ഞു. എം.എല്‍.എ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പുതിയ കറന്‍സി മൂന്നാംകിടയാണെന്നും ഇതില്‍ തട്ടിപ്പുണ്ടെന്നും എം.എല്‍.എ ടേപ്പില്‍ പറയുന്നു. ആവശ്യത്തിന് നോട്ടടിക്കാതെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനമെന്നും നട്ടപാതിരയ്ക്ക് പെട്രോള്‍ വിലകൂട്ടുന്നതും കുറയ്ക്കുന്നതും പോലെയാണ് സര്‍ക്കാരിന്റെ നടപടിയെന്നും എം.എല്‍.എ പറയുന്നു. രാജസ്ഥാനിലെ കോട്ട…
Read MoreDay: 17 November 2016
ഒരാഴ്ചക്കുള്ളില്‍ രാജ്യത്തെ പകുതി എ.ടി.എമ്മുകളും പ്രവര്‍ത്തന സജ്ജം.
മുംബൈ: രാജ്യത്തെ പകുതി എടിഎമ്മുകള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകുമെന്ന് ആര്‍ബിഐ അറിയിച്ചു. അക്കൗണ്ടുകള്ളവര്‍ക്ക് കയ്യില്‍ മഷി പുരട്ടാതെ പണം നല്‍കാമെന്ന് ആര്‍ബിഐ വ്യക്തമാക്കി. പുതിയ 2000 രൂപയും 500 രൂപയും വയ്ക്കുന്നതിനായി എടിഎമ്മുകള്‍ പുനക്രമീകരിക്കുന്ന നടപടി സജീവമാണെന്നും ഒരാഴ്ചക്കുള്ളില്‍ രാജ്യത്തെ പകുതി എടിഎമ്മുകളും സജ്ജമാകുമെന്നും ആര്‍ബിഐ അറിയിച്ചു. ഒരു ദിവസം 12,500 എടിഎമ്മുകള്‍ വീതം പുനക്രമീകരിക്കും. പാന്‍കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിക്കാത്തവര്‍ 50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുമ്പോള്‍ പാന്‍കാര്‍ഡ് നല്‍കണം. കഴിഞ്ഞ ഒരാഴ്ചയില്‍ ഒന്നര ലക്ഷം കോടി രൂപയുടെ ഇടപാട് നടന്നുവെന്ന് എസ്ബിഐ അറിയിച്ചു.…
Read Moreസക്കീര്‍ ഹുസൈന്‍ കീഴടങ്ങി.
കൊച്ചി: ക്വട്ടേഷൻ കേസില്‍ പ്രതിയായ സിപിഎം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കീഴടങ്ങിയെന്ന് സൂചന . സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലാണ് കീഴടങ്ങിയത് . വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസിൽ ഒളിവിലായിരുന്നു. മാധ്യമങ്ങളുടെ കണ്ണു വെട്ടിച്ചാണ് സക്കീര്‍ കൊച്ചി കമ്മീഷണര്‍ ഓഫീസിലെത്തിയത്. എന്നാല്‍ സക്കീര്‍ കീഴടങ്ങിയെന്ന വിവരം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കോടിയേരി ബാലകൃഷ്ണന്റെ ക്വട്ടേഷനെന്ന പേരില്‍ പേരില്‍ വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് സിപിഎം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറിയായ സക്കീര്‍ ഹുസൈന്‍. വ്യവസായി ജൂബി പൗലോസിന്റെ പരാതിയിലാണ് സിപിഎം…
Read More