പാക്കിസ്ഥാനുള്ള അനുയോജ്യമായ മറുപടി സൈന്യവും അതിർത്തി രക്ഷാ സേനയും നല്‍കും : രാജ്നാഥ്സിംഗ്

ന്യൂഡല്‍ഹി: അതിർത്തിയിലെ സംഘർഷത്തിനിടെ തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചതിന് പിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രംഗത്ത്. പാക്കിസ്ഥാനുള്ള അനുയോജ്യമായ മറുപടി സൈന്യവും അതിർത്തി രക്ഷാ സേനയും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന് ദീപാവലി ആഘോഷിക്കാൻ ഇന്ത്യൻ ജനതയ്ക്ക് കഴിയുന്നുണ്ടെങ്കിൽ അതിന്റെ കാരണം സൈനികരാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിലെ കുപ്വാരയിൽ പാകിസ്ഥാൻ വെടിവയ്പിൽ ഒരു ബിഎസ്എഫ് ജവാൻ കൂടി കൊല്ലപ്പെട്ടിരുന്നു. ഇന്നലെ രാത്രി ഭീകരരെ ഉപയോഗിച്ച് ജവാനെ വധിച്ച് മൃതദ്ദേഹം വികൃതമാക്കിയ സംഭവത്തിൽ പാകിസ്ഥാന് ഉചിതമായ മറുപടി…

Read More

ചെന്നൈ-ബ്ലാസ്റ്റെര്സ് പോരാട്ടം ഗോള്‍ രഹിത സമനിലയില്‍;പോയിന്റ്‌ പട്ടികയില്‍ മാറ്റമില്ല.

ചെന്നൈ : ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈ കേരള ബ്ലാസ്റ്റെര്സിനെ സമനിലയില്‍ കുടുക്കി,മുഴുവന്‍ സമയവും രണ്ടു ടീമുകള്‍ക്കും ഗോള്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ല. ഇന്നത്തെ സമനില കൊണ്ട് രണ്ടു ടീമുകളും പോയിന്റ്‌ പട്ടികയില്‍ ഒരു മാറ്റവും ഇല്ലാതെ അതേ സ്ഥാനം നിലനിര്‍ത്തി.

Read More

190 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെ ന്യൂസിലാന്‍ഡ്‌ന് എതിരെയുള്ള പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ.

വിശാഖപട്ടണം ഏകദിനത്തിൽ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം.  ഇതോടെ ന്യുസീലന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ന്യുസിലൻഡിനെ 190 റണ്‍സിനാണ് ഇന്ത്യ തോൽപിച്ചത്. അഞ്ചാം ഏകദിനം ജയിച്ചതോടെ 3- 2നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. അമിത് മിശ്ര അ‌ഞ്ച് വിക്കറ്റ് സ്വന്തമാക്കി. നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യ വിജയിച്ചിരുന്നു.  

Read More

ബെന്ഗലൂരുവില്‍ നിന്ന് നാട്ടിലേക്കു യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കണം:കുമ്മനം രാജശേഖരന്‍.

ബംഗളുരുവില്‍ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരെ ആയുധധാരികളായ സംഘം ആക്രമിച്ച് കൊള്ള ചെയ്യുന്ന സംഭവങ്ങൾ ഈയിടെയായി വർദ്ധിച്ചു വരുന്നു എന്നത് ആശങ്കാ ജനകമാണ്. തോക്കും, വാളും, മഴുവും പോലുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് കുടുംബത്തോടൊപ്പം നാട്ടിലേക്ക് യാത്ര ചെയ്യുന്നവരെ ആക്രമിച്ച് കൊള്ളയടിക്കാൻ ശ്രമിച്ച മൂന്ന് സംഭവങ്ങൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടു. മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം കാരണം രാവിലെ ആറ് മണിക്ക് ഫോറസ്റ്റ് ചെക്ക്പോസ്റ്റ് തുറക്കുമ്പോഴേക്കും അവിടെ എത്താൻ അതിരാവിലെ ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്നവരാണ് ആക്രമിക്കപ്പെടുന്നത്. നിർഭാഗ്യവശാൽ പോലീസിന്റെ ഭാഗത്ത് നിന്നും…

Read More

ആറന്മുളയില്‍ ഇനി വിമാനമിറങ്ങില്ല;പോന്നുവിളയിക്കാന്‍ പിണറായി സര്‍ക്കാര്‍.

ആറന്മുള: രണ്ടു പതിറ്റാണ്ടിനു ശേഷം ആറന്മുള പുഞ്ചയില്‍ കൃഷി ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിത്തെറിഞ്ഞാണ് കൃഷിക്ക് തുടക്കമായത്. വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയോട് ചേര്‍ന്നുള്ള 58 ഹെക്ടറിലാണ് ആദ്യഘട്ട കൃഷിയിറക്കല്‍. മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, മാത്യു ടി.തോമസ്, എംഎല്‍എമാരായ വീണ ജോര്‍ജ്, രാജു എബ്രഹാം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ആറന്മുളയില്‍ ഒരു കാരണവശാലും വിമാനത്താവളം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പദ്ധതിക്കായി നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനം റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിക്കും. വിമാനത്താവള പദ്ധതി പ്രദേശത്തെ മണ്ണിട്ട് നികത്തിയ കോഴിത്തോട് പുനസ്ഥാപിക്കും. കോടതിയില്‍ കെജിഎസിന്റെ…

Read More

അതിര്‍ത്തിയില്‍ സ്ഥിതി ഗുരുതരം;സൈനികന്റെ മൃതദേഹം വികൃതമാക്കി.

ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍  സൈനികന്റ മൃതദേഹം ഭീകരര്‍ വികൃതമാക്കിയതായി സൈനിക വക്താവ് അറിയിച്ചു. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ മാച്ച് സെക്ടറി സെക്ടറില്‍ .ഇന്നലെ വൈകിട്ടോടെയാണ് സംഭവം. സൈനികനെ വധിച്ച ശേഷം മുഖം വികൃതമാക്കി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വലിച്ചെറിയുകയായിരുന്നു എന്ന് സൈന്യം വ്യക്തമാക്കി. പാക്കിസ്ഥാന്റെ നടപടിക്ക് ഉചിതമായ തിരിച്ചടി നല്‍കുമെന്നു സൈനിക വക്താവ് പറഞ്ഞു. വെള്ളിയാഴ്ച പുല്‍വാമ ജില്ലയിൽ വീട്ടില്‍ ഭീകരര്‍ അതിക്രമിച്ച് കയറി സ്ത്രീയെ വെടിവെച്ച് കൊന്നിരുന്നു. രണ്ട് ഭീകരര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും…

Read More
Click Here to Follow Us