ഹര്‍ത്താല്‍ പൂര്‍ണം.

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച സംസ്ഥാന വ്യാപകമായി ബിജെപി ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ തുടരുന്നു. ഇന്നലെ  കൊല്ലപ്പെട്ട രമിത്തിന്റെ സംസ്കാരം ഇന്ന് നടക്കും. തുടര്‍ച്ചയായ രണ്ട് കൊലപാതങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ അതീവ ജാഗ്രതയിലാണ് പൊലീസ്. ഇന്നലെ രാത്രി കോഴിക്കോട് ഒരു ബിജെപി പ്രവര്‍ത്തകന്റെ കട കത്തിച്ചു. രാവിലെ ആറു മണിക്ക് തുടങ്ങിയ ഹര്‍ത്താലില്‍ സംസ്ഥാനത്ത് എല്ലായിടത്തും പൂര്‍ണ്ണമാണ്. ഇതുവരെ കാര്യമായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങള്‍ തടയുന്നുണ്ട്. ഇന്നലെ അര്‍ദ്ധ രാത്രി കോഴിക്കോട് പെരുവയലില്‍ ഒരു ബിജെപി…

Read More

നിയമന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചെന്ന് സൂചന.

നിയമന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചെന്ന് സൂചന.വിവാദം കൂടുതല്‍ രൂക്ഷമാവുകയും വിജിലന്‍സ് ത്വരിതാന്വേഷണം ആരംഭിക്കാന്‍ സാധ്യതയുള്ളതായും കാണുന്ന സാഹചര്യത്തിലാണ് ജയരാജന്റെ തീരുമാനം. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയാണ്  ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്. മന്ത്രി സ്ഥാനത്ത് നിന്ന് മാത്രമാണ് രാജിവെയ്ക്കാന്‍ അദ്ദേഹം തയ്യാറായിരിക്കുന്നതെന്നാണ് സൂചന. നാളെ നടക്കാനിരിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിയമന വിവാദം വിശദമായി ചര്‍ച്ച ചെയ്യാനിരിക്കെയാണ് രാജി സന്നദ്ധത അറിയിച്ചത്. പാര്‍ട്ടിക്കും സര്‍ക്കാറിനുമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ജയരാജന്റെ തീരുമാനം. ഇന്ന് രാവിലെ നടന്ന…

Read More

അവസാനം സ്വകാര്യ ബസുകളുടെ പകല്‍ കൊള്ളക്കെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു.

ബെന്ഗളൂരു : തിരക്കേറിയ ദിവസങ്ങളില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സ്വകാര്യബസുകള്‍ക്ക് എതിരെ കര്‍ണാടക സര്‍ക്കാര്‍ നിയമ നടപടിക്കൊരുങ്ങുന്നു.നവരാത്രിയും മറ്റു ഉത്സവങ്ങളും വന്നതോടെ രണ്ടും മൂന്നും ഇരട്ടിയാണ് സ്വകാര്യ ബസുകള്‍ യാത്രക്കാരില്‍ നിന്ന് ഈടാക്കിയിരുന്നത്.ഇത് സംബന്ധിച്ച് ഗതാഗത വകുപ്പിന് നിരവധി പരാതികള്‍ ലഭിച്ചതുകൊണ്ടാണ് നടപടിക്കൊരുങ്ങുന്നത്. യാത്ര തിരക്കുള്ള ദിവസങ്ങളില്‍ 15% വര്‍ധന വരുത്താന്‍ ബസുകള്‍ക്ക് അവകാശമുണ്ട്‌ എന്നാല്‍ രണ്ടും മൂന്നും ഇരട്ടി വാങ്ങുന്നത് ന്യായീകരിക്കാന്‍ കഴിയില്ല എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.പരാതിയെ തുടര്‍ന്ന് ഏതാനും ബസുടമകള്‍ ക്ക് എതിരെ കേസെടുത്തിട്ടുണ്ട്,ശക്തമായ നടപടി തുടരും എന്നും അറിയിച്ചു. കേരളം അടക്കമുള്ള…

Read More
Click Here to Follow Us