സ്വാശ്രയ പ്രശ്നത്തില്‍ ഇന്നും നിയമസഭ സ്തംഭിച്ചിച്ച് പ്രതിപക്ഷം. പ്രതിപക്ഷം നിരാഹാര സമരം നിയമസഭയില്‍ തുടങ്ങി. മൂന്ന് പ്രതിപക്ഷ എംഎല്‍എമാരാണ് നിരാഹാര സമരം തുടങ്ങിയത്. രണ്ട് ലീഗ് എംഎല്‍എമാര്‍ അനുഭാവ സത്യഗ്രഹവും തുടങ്ങി. ബാനറുകളും പ്ലക്കാര്‍ഡുകളുമേന്തി പ്രതിപക്ഷം. ചോദ്യോത്തര വേള മുതല്‍ ബഹളം. മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കുക , യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനുനേരെയുണ്ടായ അതിക്രമം ചര്‍ച്ച ചെയ്യുക , സ്വാശ്രയ ഫീസ് കുറയ്ക്കുക എന്നിവയായിരുന്നു ആവശ്യങ്ങള്‍. പ്രതിപക്ഷ നേതാവ് സംസാരിക്കാനെഴുന്നേറ്റപ്പോള്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ ബഹളം ശക്തമാക്കി. സിപീക്കറുടെ ഇരിപ്പിടത്തിനു മുന്നില്‍ പ്രതിഷേധം. പ്രതിഷേധത്തിനിടയിലും ചോദ്യോത്തരവേള…
Read MoreMonth: September 2016
മൂന്ന് വ്യക്തികളുടെ ഡി എൻ എ ഉപയോഗിച്ച് കുഞ്ഞിന് ജന്മം നൽകി !
ന്യൂയോര്‍ക്ക്: മൂന്ന് വ്യക്തികളുടെ ഡി എൻ എ ഉപയോഗിച്ച് അമേരിക്കയിലെ ശാസ്ത്രജ്ഞർ കുഞ്ഞിന് ജന്മം നൽകിയതായി റിപ്പോർട്ട്. Mitochondrial Donate ലൂടെയാണ് ശാസ്ത്രജ്ഞർ ഇത് സാധ്യമാക്കിയത്. അമ്മയുടെ ജനിതക പ്രശ്നം കുഞ്ഞിലേക്ക് പകരാതിരിക്കാനാണ് നടപടി. വാർത്ത പരന്നതോടെ നേട്ടത്തെ അനുകൂലിച്ചും എതിർത്തും ശാസ്ത്രജ്ഞർ രംഗത്തെത്തി. അതിശയത്തോടെയാണ് ശാസ്ത്രലോകം ഈ ചിത്രത്തെ നോക്കിക്കാണുന്നത്. ന്യൂയോർക്കിലെ ന്യൂ ഹോപ്പ് ഫെര്‍ട്ടിലിറ്റി സെന്ററിലെ ലെ ഡോ.ജോൺസാോങ്ങും കൂട്ടരുമാണ് മൂന്ന് വ്യകതികളുടെ ഡി എൻ എയിലൂടെ കുഞ്ഞിന് ജൻമം നൽകിയതായി അവകാശപ്പെടുന്നത്കുഞ്ഞിന് അഞ്ചു മാസം പ്രായമുണ്ട്. ജറുസലേമിൽ നിന്നുള്ള ഒരു കുടുംബത്തിലെകുഞ്ഞിന്…
Read Moreതമിഴ്നാട് കർണാടക ബസുകളുടെ സർവ്വീസ് മുടങ്ങിയിട്ട് 18 ദിവസം; കോടികളുടെ നഷ്ടം; കേരള ആർടിസി സർവീസ് തുടരുന്നു.
ബെംഗളൂരു : കാവേരി വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനാന്തര ബസ് സർവീസുകൾ നിർത്തിവച്ചിട്ട് ഇപ്പോൾ 18 ദിവസം കഴിഞ്ഞു.തമിഴ്നാ.ട് വഴിയുള്ള കേരള ആർ ടീ സി ബസുകൾ മാത്രമാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത്.കർണാടക ആർ ടി സി യുടെ തമിഴ്നാട് വഴിയുള്ള കേരള സർവ്വീസുകളെല്ലാം നിർത്തിവച്ചിരിക്കുകയാണ്, ബെംഗളൂരിലേക്കുള്ള തമിഴ്നാട് ബസുകളും വരുന്നില്ല. കർണാടക ആർ ടി സി യു ടെ ഹൊസൂരിലേക്കുള്ള ഓർഡിനറി ബസുകൾ കർണാടക തമിഴ്നാട് അതിർത്തിയായ അത്തിബെലെ ചെക്ക് പോസ്റ്റിൽ സർവ്വീസ് അവസാനിപ്പിക്കുന്നു. തമിഴ്നാട് ബസുകൾ തമിഴ്നാട് അതിർത്തിയിലും സർവീസ് നിർത്തുന്നു. ഒരു…
Read Moreവെള്ളം നല്‍കില്ലെന്ന് മുഖ്യമന്ത്രി;മാണ്ഡ്യയിലും മൈസൂരുവിലും പ്രതിഷേധം.ബെംഗളൂരു ശാന്തം.പോലീസും ദ്രുതകർമ സേനയും രംഗത്ത്.
ബെംഗളൂരു: കാവേരിയില്‍ നിന്ന് തമിഴ്നാടിന് ഇപ്പോള്‍ വെള്ളം വിട്ടുനല്‍കാനാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്നാടിന് ഇന്നുതന്നെ വെള്ളം വിട്ടുനല്‍കണമെന്ന സുപ്രീം കോടതി നിര്‍ദേശം വന്നതിനു പിന്നാലെയാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം. കര്‍ണാടകയുടെ നടപടി ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നത് ഉള്‍പ്പെടെയുള്ള സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശങ്ങള്‍ നിലനില്‍ക്കെയാണ് കര്‍ണാടക മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിര്‍ദേശം അനുസരിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രിയെ അറിയിക്കാനും കോടതി ഇന്ന് കര്‍ണാടകയുടെ അഭിഭാഷകനോട് പറഞ്ഞിരുന്നു. നേരത്തേ ജലം വിട്ടുനല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നപ്പോള്‍ കര്‍ണാടക നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്ന് വെള്ളം വിട്ടുനല്‍കേണ്ടെന്ന് പ്രമേയം പാസാക്കിയിരുന്നു.…
Read Moreതമിഴ്നാടിന് ഉടന്‍ വെള്ളം വിട്ടുകൊടുക്കണം;കോടതി ഉത്തരവ് അനുസരിക്കാതിരിക്കുന്നത് ഫെഡറല്‍ സംവിധാനത്തില്‍ പ്രശ്ന പരിഹാരമല്ല.ഉത്തരവ് അനുസരിക്കുന്നതാണ് നല്ലത് :സുപ്രീം കോടതി.
ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയ്ക്ക് സുപ്രീംകോടതിയുടെ ശക്തമായ താക്കീത്. സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കേ നിയസഭയില്‍ പ്രമേയം പാസാക്കി വീണ്ടും കോടതിയെ സമീപിച്ച കര്‍ണാടകയുടെ നടപടിയെ കോടതി വിമര്‍ശിച്ചു. ഇന്നു മുതൽ മൂന്ന് ദിവസത്തേക്ക് തമിഴ്നാടിന് 6000 ക്യുസെക്സ് ജലം വിട്ടുനല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കാവേരി നദിയില്‍ നിന്ന് ദിവസവും 6000 ക്യൂസെക്സ് വീതം ജലം വിട്ടുനല്‍കാന്‍ നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന്, കര്‍ണാടകയുടെ കുടിവെള്ളത്തിനായി മാത്രമേ ജലം തികയൂ എന്നതിനാല്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് തമിഴ്നാടിന് ജലം വിട്ടുകൊടുക്കേണ്ടെന്ന് കര്‍ണാടക പ്രമേയം പാസാക്കുകയായിരുന്നു. പ്രമേയവുമായി കര്‍ണാടക…
Read Moreമെട്രോ നഗരത്തിൽ ഓണാഘോഷം വ്യത്യസ്തമാക്കി മലയാളി കൂട്ടായ്മ !!
ബെംഗളൂരു : ആർഭാടങ്ങൾ ഒഴിവാക്കി കർമലാറം ആശാഭവൻ വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പമാണ് ബി.എം.എഫ് ചാരിറ്റബിൾ ട്രസ്റ്ററ്റിലെ അംഗങ്ങൾ ഇത്തവണത്തെ ഓണം ആഘോഷിച്ചത്. അന്തേവാസികൾക്കു വിഭവ സമൃദ്ധമായ സദ്യയും ഓണക്കോടികളും അംഗങ്ങൾ വിതരണം ചെയ്തു. സപ്തംബർ 25 ഞായറാഴ്ച സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ അഡ്വക്കേറ്റ് ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. സിനിമാ താരം റോക്കിയ ആദം ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. സെക്രട്ടറി ഉണ്ണികൃഷണൻ, ട്രഷറർ ബിജുമോൻ, വനിത വിഭാഗം പ്രസിഡൻ്റ് നളിനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സമാപന സംഗമത്തിൽ പ്രസിഡൻ്റ് സുമോജ് മാത്യൂ നന്ദി പ്രകാശിപ്പിച്ചു.
Read Moreസ്വാശ്രയ മാനേജ്മെന്റ് പ്രശ്നത്തില്‍ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
തിരുവനന്തപുരം: സ്വാശ്രയ മാനേജ്മെന്റ് പ്രശ്നത്തില്‍ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് സമരപ്പന്തലിനുള്ളിലേക്ക് ലാത്തി വീശി. കണ്ണീർ വാതകവും പ്രയോഗിച്ചു. നിരാഹാരം നടത്തുന്ന നേതാക്കളായ മഹേഷിനും ഡീനിനും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി . സംഘർഷം രൂക്ഷമായതോടെ സുധീരനും ചെന്നിത്തലയും എംഎല്‍എമാരും സമരപ്പന്തലിലെത്തി. പിണറായിക്ക് അധികാര ഭ്രാന്താണെന്ന് സുധീരന് ആരോപിച്ചു.
Read Moreഅമ്മക്ക് ഇന്ന് പിറന്നാള്‍.
അമൃതപുരി: മാതാ അമൃതാനന്ദമയിക്ക് ഇന്ന് അറുപത്തി മൂന്നാം പിറന്നാള്‍. ആഘോഷത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവധഭാഗങ്ങളില്‍ നിന്നും ലക്ഷങ്ങളാണ് അമൃതപുരിയിലെത്തിയിരിക്കുന്നത്. ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം സർ സംഘചാലക് മോഹൻ ജി ഭാഗവത് അമ്മയ്ക്ക് ഹാരാര്‍പ്പണം നടത്തി. രാവിലെ ഗുരുപൂജയോടെ ആരംഭിച്ച ചടങ്ങിൽ മാതാ അമൃതാനന്ദമയിയുടെ പ്രഥമ ശിഷ്യൻ സ്വാമി അമൃതസ്വരൂപാനന്ദപുരി അമ്മയ്ക്ക് പുഷ്പാർച്ചന ചെയ്തു. തുടർന്ന് മാതാ അമൃതാനന്ദമയി ലോകമെമ്പാടുമുള്ള മക്കൾക്ക് സ്നേഹത്തിന്റെ മാതൃസന്ദേശം നൽകി. ഗവർണർ ജസ്റ്റിസ് പി.സദാശിവം, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ജനറൽ വി.കെ.സിങ്, യശോനായിക്, രാജ്യസഭാ…
Read Moreസ്വാശ്രയ വിഷയം ,സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം.
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സ്വാശ്രയ സമരക്കാര്‍ കൂലിക്കെടുത്തവരാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയാണ് പ്രതിപക്ഷ ബഹളത്തിനിടയാക്കിയത്. മഷി കുപ്പിയുമായി സമരത്തിന് വന്നത് ലജ്ജാകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നത് വരെ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് അറിയിച്ച പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്ക്യം മുഴക്കി. ബഹളം നിയന്ത്രണാതീതമാതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്ന് രാവിലെ എട്ടര മണിക്ക് ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി യുത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ…
Read Moreബെംഗളൂരു നഗരത്തിൽ നിരോധനാജ്ഞ
ബെംഗളൂരു :കാവേരി കേസിലെ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരു മുൻകരുതൽ എന്ന നിലക്കാണ് രാവിലെ ആറു മണി മുതൽ രാത്രി 12 മണി വരെ ശിക്ഷാ നിയമം 144 പ്രകാരമുള്ള നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. 6000 ക്യൂസെക്സ് ജലം കർണാടക തമിഴ്നാടിന് നൽകണം എന്ന ഇടക്കാല പരിഷ്ക്കരിക്കണം എന്നാവശ്യപ്പെട്ട് കർണാടക സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയും കർണാടകയ എതിർത്ത് തമിഴ്നാട് സമർപ്പിച്ച ഹർജിയും ഇന്ന് പരിഗണിക്കും.
Read More