ബെംഗളൂരു : തമിഴ്‌നാടിന് 6000 ഘന അടി വെള്ളം വിട്ടുകൊടുക്കണമെന്ന് സുപ്രിം കോടതി. ഈ മാസം 27വരെയാണ് ഇത്തരത്തില്‍ വിട്ടുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡിന് നാലാഴ്ചക്കുള്ളില്‍ നിലവില്‍ വരണമെന്ന് സുപ്രിംകോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാംഗ്ലൂരിലേക്കുള്ള കുടിവെള്ളം നിര്‍ത്തിവെച്ച് തമിഴ്‌നാടിന് വെള്ളം കൊടുക്കുന്നതിനെതിരേ കര്‍ണാടകം ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ബോര്‍ഡിന് രൂപം നല്‍കാന്‍ തീരുമാനിച്ചത് കര്‍ണാടകയ്ക്ക് കനത്ത തിരിച്ചടിയാണ്. കാവേരി ഡാമുകളുടെ മൊത്തം നിയന്ത്രണം ബോര്‍ഡിനു കീഴിലാകും. ഇതോടെ കേന്ദ്രസര്‍ക്കാറിന്റെ നിലപാട് നിര്‍ണായകമായിരിക്കുകയാണ്.
Read MoreDay: 20 September 2016
ഇന്നും കേരള ആര്‍ ടീ സി ബസുകള്‍ ഓടില്ല;കര്‍ണാടക സെര്‍വീസുകള്‍ റദ്ദാക്കി കെ എസ് ആര്‍ ടീ സി.
തിരുവനന്തപുരം : സംസ്ഥാനത്തുനിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി റദ്ദാക്കി. കാവേരി നദീജലതര്‍ക്കവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ തുടര്‍വാദം നടക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലായാണ് സര്‍വീസ് റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച ബംഗളൂരുവിലേക്കുള്ള എല്ലാ സര്‍വീസും റദ്ദാക്കിയിരുന്നു. ബംഗളൂരുവിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസുകളെല്ലാം തിങ്കളാഴ്ച രാത്രി സംസ്ഥാനത്തേക്ക് തിരിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം ചൊവ്വാഴ്ചത്തെ സര്‍വീസ് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് കെഎസ്ആര്‍ടിസി ജനറല്‍ മാനേജര്‍ അറിയിച്ചു. കര്‍ണാടക ആര്‍ടിസിയും തമിഴ്നാട് കോര്‍പറേഷനും പത്തു ദിവസത്തിലേറെയായി സേലം റൂട്ടിലെ സര്‍വീസുകള്‍നിര്‍ത്തിവച്ചിരിക്കുകയാണ്. കേരള എസ് ആര്‍ ടീ സി ബന്ധപ്പെടേണ്ട നമ്പറുകള്‍ :…
Read Moreകാവേരി നദിയില്‍ നിന്ന് തമിഴ്നാടിനു പത്ത് ദിവസം വെള്ളം നല്‍കാന്‍ ഉത്തരവ്
കാവേരി നദിയില്‍ നിന്ന് തമിഴ്നാട്ടിന് പത്ത് ദിവസം വെള്ളം നല്‍കാന്‍ ഉത്തരവ്.ഈ മാസം 21 മുതല്‍ 30 വരെ ദിവസവും 3000 ക്യുസെക്സ് വെള്ളം തമിഴ്നാടിന് നല്‍കണം എന്നാണ് സമിതിയുടെ ഉത്തരവ്. ഇന്നലെ ഇരു സംസ്ഥാനങ്ങളും നടത്തിയ ചര്‍ച്ചയിലും ധാരണയിലെത്താന്‍ സാധിക്കാത്തതിനാല്‍ മേല്‍ നോട്ട സമിതി അധ്യക്ഷനും കേന്ദ്ര ജല വിഭവ സെക്രട്ടറിയുമായ ശശി ശേഖര്‍ പ്രത്യേക അധികാരം ഉപയോഗിച്ച് തീരുമാനമെടുക്കുകയായിരുന്നു. ഈ മാസം 20 വരെ 12000 ക്യുസെക്സ് വെള്ളം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
Read Moreകാവേരി വിഷയം ഇന്ന് വീണ്ടും സുപ്രീം കോടതിയുടെ മുന്നിൽ ; രണ്ടു സംസ്ഥാനങ്ങളിലും ജാഗ്രത
ബെംഗളൂരു : കാവേരി നദിയിലെ ജലം പങ്കുവക്കുന്ന വിഷയത്തിൽ സുപ്രീം കോടതിക്ക് മുൻപിൽ ഇന്ന് തുടർവാദം നടക്കും ,പത്ത് ദിവസം മുൻപ് സുപ്രീം കോടതിയുടെ നിർദ്ദേശം പത്തു ദിവസത്തേക്ക് 15000 ഘന അടി ജലം തമിഴ്നാടിന് വിട്ടു കൊടുക്കണം എന്നതായിരുന്നു. പിന്നീട് അത് 12000 ആയി കുറച്ചു. അത് ഇന്നത്തോടെ അവസാനിക്കുന്നു. ഇന്നലെ ഡെൽഹിയിൽ നടന്ന കേന്ദ്ര ജല സെക്രട്ടേറി അദ്ധ്യക്ഷനായി നടന്ന മേൽനോട്ട സമിതിയുടെ യോഗത്തിൽ കാവേരിയിലെ ജല ദൗർലഭ്യം കണക്കിലെടുത്ത് അത് 3000 ഘന അടിയായി കുറച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ…
Read Moreറഷ്യയിൽ വ്‌ളാദിമിർ പുടിന്റെ പാർട്ടി വമ്പിച്ച ജയം ഉറപ്പിച്ചു.
മോസ്കൊ:റഷ്യൻ പാർലമെന്ററി തിരഞ്ഞെടുപ്പിൽ 93 ശതമാനം വോട്ടെണ്ണിത്തീർന്നപ്പോൾ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ യൂണൈറ്റഡ് റഷ്യ പാർട്ടിക്ക് വൻ ഭൂരിപക്ഷം.450 സീറ്റുകൾ ഉള്ള പാർലിമെന്റ് തിരഞ്ഞെടുപ്പിൽ യൂണൈറ്റഡ് റഷ്യ പാർട്ടി 54 .2 ശതമാനം വോട്ടുകളും 343 സീറ്റുകളും ഉറപ്പിച്ചു.ഈ വിജയത്തോടെ 2018 ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും വിജയ സാധ്യത പുടിൻ നിലനിർത്തി.ഇതോടെ തുടർച്ചയായി നാലാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് പുട്ടിന്റെ കുതിപ്പ് ഉറപ്പായി.റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്കും 13 ശതമാനം വോട്ടുകളെ നേടാനായുള്ളു. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയമായതിനാൽ ഏറെ പ്രാധാന്യമേറിയതാണ്…
Read Moreവീണ്ടും റെയിൽ ഗതാഗത സ്തംഭനം;കൊല്ലത്ത് ചരക്ക് തീവണ്ടി പാളം തെറ്റി;10 പാസഞ്ചറുകൾ റദ്ദാക്കി; എല്ലാ വണ്ടികളും വൈകും.
കൊല്ലം:കോട്ടയത്തേക്ക് പോവുകയായിരുന്ന ചരക്ക് തീവണ്ടി കൊല്ലം മാരാരിത്തോട്ടത് വച്ച് പാളം തെറ്റി.ഒൻപത് ബോഗികളാണ് പാളം തെറ്റിയത്.തീവണ്ടിയുടെ വീലുകളും നാലു ബോഗികളും തെറിച്ചു പോയതായാണ് റിപ്പോർട്ടുകൾ.ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.അപകടം നടന്ന ട്രാക്ക് പൂർണമായും ഗതാഗത വിനിയോഗ്യമല്ല.രണ്ടാമത്തെ ട്രാക്കിലൂടെ തീവണ്ടികൾ കടത്തി വിട്ട് ഗതാഗത സ്തംഭനം ഒഴിവാക്കാൻ ശ്രമിക്കുകയാണ് അധികൃതർ.കറുകുറ്റിയിലെ അപകടത്തിന് ശേഷം തുടർച്ചയായ അറ്റകുറ്റപണികൾ നടന്നു വരവെയാണ് വീണ്ടുമൊരു തീവണ്ടി അപകടം .റെയിൽവേ റെസ്ക്യൂ ഫോഴ്സ് സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് തിരുവനന്തപുരം -കൊല്ലം -എറണാകുളം റൂട്ടിൽ ഓടുന്ന 10 പാസഞ്ചർ ട്രൈയിനുകൾ റദ്ദാക്കി. മറ്റെല്ലാ തീവണ്ടികളും വൈകിയോടുന്നു.
Read More