സംഘര്‍ഷം തുടരുന്ന കശ്മീരില്‍ രാഷ്ട്രീയ പ്രശ്നപരിഹാരമാണ് വേണ്ടതെന്ന് സുപ്രീംകോടതി. സംഘര്‍ഷം രൂക്ഷമായ കശ്മീരില്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. അല്ലാതെ കോടതിയ്ക്ക് എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കാനാവില്ലെന്നും ചീഫ് ജസ്റ്റീസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.കശ്മീര്‍ പ്രശ്നത്തിന് വ്യത്യസ്ത തലങ്ങളുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയമായി പരിഹരിക്കേണ്ട ഒന്നാണിത്. എല്ലാം കോടതിയുടെ പരിധിയില്‍ വരുന്ന കാര്യങ്ങളല്ല. ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കശ്മീര്‍ പ്രശ്നപരിഹാരം തേടി പ്രധാനമന്ത്രിയെ കണ്ട ഒമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധി സംഘത്തോടൊപ്പം ചേരാന്‍ ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിച്ചു.ഇന്നലെ കശ്മീരില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചിരുന്നു. കശ്മീരില്‍ മരിച്ചുവീഴുന്നത് ഇന്ത്യക്കാരാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ഈ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ചാമ്പ്യൻസ് ട്രോഫി; ഇന്ത്യൻ ടീമിനെ രോഹിത് നയിക്കും
ന്യൂഡല്‍ഹി: അടുത്തമാസം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ... -
വാഹനാപകടത്തിൽപ്പെട്ട വരെ ആശുപത്രിയിൽ എത്തിച്ചാൽ 25000 രൂപ പാരിതോഷികം; പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: വാഹനാപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ 25000 രൂപ പാരിതോഷികം നല്‍കുമെന്ന് കേന്ദ്രസർക്കാർ.... -
തൊഴിൽ രഹിതരായ യുവാക്കൾക്ക് പ്രതിമാസം 8500 രൂപ!!! പുതിയ പദ്ധതിയുമായി കോൺഗ്രസ്
ന്യൂഡൽഹി: ഡല്‍ഹിയില്‍ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8500 രൂപ നല്കുന്ന പദ്ധതി...