കേന്ദ്രസഹമന്ത്രി അവിടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അവിടെ ഉണ്ട്.ഇനി എന്തിനാണ് ജലീല്‍ സാര്‍ നിങ്ങളും കൂടി അവിടേക്ക് പോകുന്നത്?എന്തായാലും കെ.ടി.ജലീലിന്റെ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട്‌ നിഷേധിച്ചു എന്നതാണ് ഏറ്റവും പുതിയ വിവരം.സൌദി വിഷയം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാന്‍ ഉള്ള ശ്രമം പരാജയപ്പെട്ടു.

തിരുവനന്തപുരം:രണ്ടു ദിവസം മുന്‍പുതന്നെ കേന്ദ്ര സഹമന്ത്രി സൌദി അറേബ്യയില്‍ എത്തി അവിടെ കുടുങ്ങിക്കിടന്നിരുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ ഉള്ള ശ്രമങ്ങള്‍ എകീകരിക്കുമ്പോള്‍,പിന്നെ എന്തിനാണ് കേരള മന്ത്രിയും സൌദിയിലേക്ക് പോകുന്നത്? ഇനി അങ്ങനെ എങ്കില്‍ ഓരോ സംസ്ഥാനവും മന്ത്രിമാരെ അയച്ചാല്‍ എന്തായിരിക്കും അവസ്ഥ.

[amazon text=Amazon][amazon text=Amazon&cat=local&last=30&wishlist_type=Similar]ഒരു രാജ്യത്തിന്‍റെ മന്ത്രിക്കു നടത്താന്‍ കഴിയാത്തത്,ഒരു സംസ്ഥാന മന്ത്രിക്കു കഴിയോമോ? എന്ന് ശ്രീ പി വി അബ്ദുല്‍ വഹാബ് എം പി ഒരു ടി വി ചര്‍ച്ചയില്‍ ഉന്നയിച്ചു.

തൊഴിൽ പ്രശ്നം പരിഹരിക്കാൻ സൗദി സർക്കാർ ഇടപെടുന്നു, ലേബർ ക്യാമ്പിൽ കുടുങ്ങി കിടക്കുന്നവരെ സഹായിക്കും, ജോലി നഷ്ടപ്പെട്ടവരെ സൗജന്യമായി നാട്ടിലെത്തിക്കും. സൽമാൻ രാജാവ് ഇക്കാര്യങ്ങളിൽ ഉറപ്പു നൽകിയിട്ടുള്ളതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നേരത്തെ രാജ്യ സഭയിൽ അറിയിച്ചുരുന്നു.

രണ്ടു ദിവസത്തിനകം പ്രശ്നം  പരിഹരിക്കാൻ  രാജാവ് ഉദ്യോഗസ്ഥഥർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്ത്യക്കാർക്ക് എക്സിറ്റ് വിസയും നൽകും എന്ന് മാത്രമല്ല സൗദി യുടെ ചെലവിൽ അവരെ നാട്ടിലെത്തിക്കും.മറ്റു കമ്പനികളിൽ ജോലി എടുക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്.

ക്യാമ്പിൽ കഴിയുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് ഭക്ഷണ-ആരോഗ്യ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്  എന്നും സൗദി സർക്കാർ അറിയിച്ചു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us