മധുരൈ: പ്രായപൂർത്തിയാകാത്ത 16 വയസ്സുകാരിയെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയതിന് 25 കാരനായ യുവാവിനെതിരെ മധുരയിൽ കേസെടുത്തു. ആർ മഹാലിംഗത്തിനെയാണ് പോലീസ് തിരയുന്നത്. 2020 സെപ്റ്റംബറിലാണ് ഇരുവരുടെയും വിവാഹം നടന്നത്. തുടർന്ന് കോയമ്പത്തൂരിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. പെണ്ണ്കുട്ടി ഗർഭിണിയാവുകയും മധുരയിൽ ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പ്രസവിച്ച് രണ്ടര മാസത്തിന് ശേഷം പ്രതി തന്നെ വിട്ടിട്ടു പോയതിനെ തുടർന്നാണ് പെൺകുട്ടി പോലീസിൽ പരാതിയുമായി എത്തിയത്. പെൺകുട്ടിയുടെ കുടുംബത്തിനും ദമ്പതികളെ കുറിച്ച് അറിയാമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), പോക്സോ ആക്ട്,…
Read More