മുംബൈ : അത്താഴത്തിന് ബിരിയാണി ഉണ്ടാക്കാത്തതിൽ പ്രകോപിതനായ ഭർത്താവ് ഭാര്യയെ കുത്തി വീഴ്ത്തി. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് സംഭവം. അമിതമായി മദ്യപിച്ചെത്തിയ വിക്രം വിനായക് രാത്രി ഭക്ഷണം ബിരിയാണി തയ്യാറാക്കിയില്ലെന്ന് പറഞ്ഞ് ഭാര്യയെ മർദിക്കുകയായിരുന്നു. വീട്ടുകാർ എതിർക്കാൻ ശ്രമിച്ചുവെങ്കിലും അവരെ തള്ളി മാറ്റി കൈയിൽ കിട്ടിയ കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തുകയായിരുന്നു ഇയാൾ. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായി ബന്ധുക്കൾ പറയുന്നു.
Read MoreTag: wife and husband
സംശയത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊന്നു
ബെംഗളൂരു: കര്‍ണാടകയില്‍ സംശയരോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് വീട്ടുകാരുടെ മുന്നിൽ വച്ച് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. മദ്യലഹരിയില്‍ ഭാര്യാമാതാവിന്റെയും കുട്ടികളുടെയും മുന്നില്‍ വച്ചായിരുന്നു കൊലപാതകം നടത്തിയത്. കൊലപാതക ശേഷം ഒളിവില്‍ പോയ 35 കാരനായി തെരച്ചില്‍ തുടരുകയാണ് പോലീസ്. ഹസ്സനിലെ ബേലൂരിലാണ് ദാരുണസംഭവം. കുടുംബം പുലര്‍ത്താന്‍ ഭാര്യ നടത്തിയിരുന്നു പലചരക്ക് കടയുടെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്ന് പോലീസ് പറയുന്നു. ഹസ്സന് സ്വദേശിയായ 29 കാരി ലക്ഷ്മിയെയാണ് ഭര്‍ത്താവ് ജയദീപ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചു കൊന്നത്. കുട്ടികള്‍ നോക്കി നില്‍ക്കേയായിരുന്നു കൊലപാതകം. സ്ഥിരമദ്യപാനിയായ ജയദീപ് വീട്ടുചെലവ്…
Read More