പാകിസ്താൻ: ലൈവ് റിപ്പോർട്ടിങിനിടെ സമീപത്തുണ്ടായിരുന്ന യുവാവിന്റെ കരണത്തടിച്ച് മാധ്യമപ്രവർത്തക. ആൾക്കൂട്ടത്തിനു നടുവിൽ നിന്നുകൊണ്ട് ഈദ് ദിനത്തിലെ ആഘോഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തക മയ്‌ര ഹാഷ്മി യുവാവിനെ തല്ലിയത്. അഞ്ച് സെക്കന്റ് മാത്രമുള്ള ഇതിന്റെ വിഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽമീഡിയയിൽ തരംഗമായി. സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിൽനിന്ന് ഹാഷ്മി കാര്യങ്ങൾ വിവരിക്കുന്നതിനിടയ്ക്ക് വെളുത്ത ഷർട്ട് ധരിച്ച യുവാവ് ക്യാമറയ്ക്ക് മുന്നിലെത്തി മറ്റൊരാളെ കൈ കാണിച്ച് വിളിച്ച് എന്തോ പറയുന്നതു വിഡിയോയിൽ കാണാം. ഇതിനുപിന്നാലെയാണ് ഹാഷ്മി ഇയാളടെ കരണത്തടിച്ചത്. എന്തിനാണ് തല്ലിയതെന്ന് വിഡിയോയിൽ വ്യക്തമല്ലാത്തതിനാൽ സമൂഹമാധ്യമങ്ങളിൽ ഹാഷ്മിയെ വിമർശിച്ചും…
Read MoreTag: viral
പുട്ട് കമ്പനികളുടെ പരസ്യ ഓഫർ നിരസിച്ച് മൂന്നാം ക്ലാസുകാരൻ
ബെംഗളൂരു: പുട്ട് ബന്ധങ്ങൾ തകർക്കും എന്ന കുറിപ്പിലൂടെ വൈറൽ ആയ മൂന്നാം ക്ലാസുകാരൻ ജയിസ് വീണ്ടും താരമാവുന്നു. ജയിസ് എന്ന വിദ്യാര്‍ഥിയെ പരസ്യ മോഡല്‍ ആക്കാനാണ് പുട്ട് കമ്പനികള്‍ മത്സരിക്കുന്നത്. എന്നാല്‍ ജയിസിന് ആവട്ടെ, പുട്ടിനോട് എന്ന പോലെ പുട്ടു പരസ്യത്തിനോടും മുഖം തിരിക്കുകയാണ്. പരസ്യത്തില്‍ അഭിനയിക്കില്ല എന്നാണ് ജയിസ് കമ്പനികളെ അറിയിച്ചിരിക്കുന്നത്. ആറ് പുട്ടുപൊടി കമ്പനികളാണ് തങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ട് ജയിസിനെ സമീപിച്ചത്. മാതാപിതാക്കളെയാണ് കമ്പനികള്‍ ആദ്യം സമീപ്പിച്ചത്. ഒരു കമ്പനിയുടെ പ്രതിനിധികള്‍ ബെഗളൂരുവില്‍ നേരിട്ടെത്തി ജയിസുമായി സംസാരിച്ചു. എന്നാല്‍ ഒട്ടും…
Read Moreഹിജാബ് വിവാദം; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന മറ്റൊരു വീഡിയോയുടെ വസ്തുത നോക്കാം.
ബെംഗളൂരു: കർണാടക പോലീസ് ഒരു കൂട്ടം ബുർഖ ധരിച്ച സ്ത്രീകളെ മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്. ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിക്കുന്ന മുസ്ലീം സ്ത്രീകളെ കർണാടക പോലീസ് മർദിക്കുന്നതായി കാണിച്ച് കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെച്ചൊല്ലി കർണാടകയിലെ ചില ഭാഗങ്ങളിൽ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്. Video of Karnataka police beating a group of burqa-clad agitators viral on social media: True facts. https://t.co/CxmE6iNOx2 —…
Read Moreപോലീസ് യൂണിഫോമിൽ കുടിച്ച് പൂസായി; 2 പോലീസുകാർക്ക് സസ്പെൻഷൻ
ബെംഗളുരു; പോലീസ് യൂണിഫോമിൽ കുടിച്ച് പൂസായ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു. ബെംഗളുരു പെൻഷൻ മൊഹല്ല പോലീസ് സ്റ്റേഷനിലെ എഎസ്ഐ രംഗസ്വാമി, ഇതേ സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രാമഗൗഡ എന്നീ പോലീസുകാരെയാണ് പോലീസ് സൂപ്രണ്ട് ശ്രീനിവാസ ഗൗഡ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. പോലീസ് യൂണിഫോണിൽ കഴിഞ്ഞ ഒക്ടോബറിൽ ഇരുവരും ചേർന്ന് ബാറിൽ പോയിരുന്ന് കുടിച്ച് ലക്കുകെട്ട വിവരം കൃത്യമായി പോലീസ് ഉന്നതങ്ങളിൽ എത്തിയിരുന്നു. പോലീസുകാർ യൂണിഫോമിൽ മദ്യപിക്കുന്നത് പകർത്തിയ ചിലർ ഇത് സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. പോലീസുകാരുടെ മദ്യപാനം സോഷ്യൽ…
Read Moreമുൻ മന്ത്രിയുടെ കസേര തെറിപ്പിച്ച അശ്ലീല വീഡിയോ കേസ് അന്വേഷണം അവസാന ഘട്ടത്തിൽ; ലൈംഗിക ചൂഷണം നടത്തിയത് സർക്കാർ ജോലി വാഗ്ദാനം നടത്തിയെന്ന് യുവതി
ബെംഗളുരു; മുൻ മന്ത്രിയുടെ സ്ഥാനം നഷ്ടമാക്കിയ അശ്ലീല വീഡിയോ കേസിൽ അന്വേഷണം പൂർത്തിയായതായി സർക്കാർ അറിയിച്ചു. മുൻമന്ത്രി രമേഷ് ജാർക്കിഹോളിയാണ് വിവാദ വീഡിയോയിൽ കുരുങ്ങിയത്. ഇതോടെ സ്ഥാനവും നഷ്ടമായിരുന്നു. എസ്ഐടി നടത്തിയ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ അനുവദിക്കണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ആവശ്യപ്പെട്ടു. സർക്കാരിന്റെ അഭ്യർഥന പരിഗണിക്കുമെന്നും വ്യവസ്ഥകളോടെ അനുമതി നൽകുമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സെപ്റ്റംബർ 27 ന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാർച്ചിലാണ് മുൻമന്ത്രി രമേഷ് ജാർക്കിഹോളിയുടെ വിവാദ…
Read Moreശ്വാസകോശ സംബന്ധമായ അണുബാധകൾ കുട്ടികളിൽ വർധിക്കുന്നു
ബെംഗളൂരു: നഗരത്തിൽ 0-5 വയസ് പ്രായമുള്ള കുട്ടികളിൽ ഭൂരിഭാഗവും ശ്വാസകോശ സംബന്ധമായ അണുബാധകൾ അനുഭവിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മല്ലേശ്വരം കെ സി ജനറൽ ആശുപത്രിയിലെ പീഡിയാട്രിക് വാർഡും ഐസിയുവും നിറഞ്ഞു. നഗരത്തിലെ മറ്റ് ആശുപത്രികളിലും ഇത്തരം കേസുകൾ കൂടുന്നതായി റിപ്പോർട്ട് ചെയ്യുന്നു. ഡെങ്കി പനിയാണ് നഗരത്തിൽ കുട്ടികളെ കൂടുതലായി ബാധിക്കുന്ന മറ്റൊരു അസുഖം. എല്ലാ വർഷവും കുട്ടികൾ സീസണൽ ഇൻഫ്ലുവൻസ അനുഭവിക്കുന്നുണ്ടെങ്കിലും, ഈ വർഷം അണുബാധ കൂടുതൽ ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ശ്വാസകോശത്തിൽ അണുബാധ ബാധിച്ച കുട്ടികളിൽ ഓക്സിജന്റെ ആവശ്യം വർദ്ധിച്ചു എന്നതാണ് കൂടുതൽ ആശങ്കാജനകമെന്ന് ശിശുരോഗവിദഗ്ദ്ധർ പറഞ്ഞു. “ഞങ്ങളുടെ പീഡിയാട്രിക് വാർഡ് വൈറൽ…
Read Moreകർണ്ണാടകയിൽ വില്ലനായി വൈറൽ പനി; പനി ബാധിച്ചത് ഏറെ പേർക്ക്
ബെംഗളുരു; കോവിഡ് നിരക്ക് കൂടുന്നതിനൊപ്പം ജനങ്ങളെ ആശങ്കപ്പെടുത്തി കർണ്ണാടകയിൽ വൈറൽ പനിയും വ്യാപിക്കുന്നു. എന്നാൽ ഈ സാഹചര്യത്തെ കൃത്യമായി നേരിടുമെന്നും ഇതിനായി സ്വകാര്യ- സർക്കാർ ആശുപത്രികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പഠനവിധേയമാക്കുകയാണെന്നും ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ പറഞ്ഞു. കൂടാതെ കേരളവുമായി അതിർത്തി പങ്കിടുന്ന ഇടങ്ങളിൽ നിപ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർശന പരിശോധന നടത്തുന്നുണ്ടെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പനി ബാധിച്ച് ആശുപത്രികളിൽ എത്തുന്ന ജനങ്ങളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരുന്നു, കോവിഡെന്ന സംശയം ആദ്യം ഉണ്ടായിരുന്നെങ്കിലും വൈറൽ പനിയാണെന്ന് സ്ഥിതീകരിച്ചിരുന്നു.…
Read Moreകന്നഡ നടൻ ചിരഞ്ജീവി സർജക്ക് പകരം ശോഭാ ഡേ ആദരാഞ്ജലി അർപ്പിച്ചത് തെലുങ്ക് താരം ചിരഞ്ജീവിക്ക്; ട്രോളി കൊന്ന് സോഷ്യൽ മീഡിയ
അന്തരിച്ച കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയ്ക്ക് പകരം തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് അനുശോചനങ്ങള്‍ അറിയിച്ച് നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ ശോഭാ ഡേ രംഗത്ത്. താരത്തിന്റെ അനുശോചനം അറിയിച്ചുള്ള ട്വീറ്റില്‍ ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിന് പകരം അബദ്ധത്തില്‍ ചിരഞ്ജീവിയുടെ ചിത്രം ഉള്‍പ്പെടുത്തുകയായിരുന്നു. ഇതാ ”ഒരു താരം കൂടി നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. തീരാ നഷ്ടം തന്നെ..കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു” എന്നായിരുന്നു ശോഭാ ഡേയുടെ ട്വീറ്റ്. പിന്നീട് അമളി മനസ്സിലാക്കി ശോഭാ ഡേ ട്വീറ്റ് പിന്‍വലിച്ചെങ്കിലും ട്വീറ്റ് വ്യാപകമായി പ്രചരിച്ചിരുന്നു. 39 വയസിൽ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ചിരഞ്ജീവി…
Read Moreഹെൽമറ്റ് കട്ടതല്ല, ജീവൻ രക്ഷിക്കാനെടുത്തതാണ്; വൈറലായി പോലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്
പത്തനംതിട്ട: സ്ത്രീ പ്രവേശനുമായി ബന്ധപ്പെട്ട് ശബരിമലയിൽ നടന്ന സംഘര്‍ഷത്തിനിടയില്‍ പൊലീസ് ഹെല്‍മെറ്റ് മോഷ്ടിക്കുന്നു എന്നുള്ള വാര്‍ത്തകളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങള്‍ വഴിചൂടുപിടിക്കുന്നു. സമരാനുകൂലികളും ട്രോളന്മാരും ഇതിന് വലിയ പ്രചാരണവും നല്‍കികഴിഞ്ഞു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആരോപണങ്ങളും കൂടി. എന്നാല്‍ അഗസ്റ്റിൻ ജോസഫ് എന്ന പൊലീസുകാരന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാവുകയാണ്. ആക്രമണത്തില്‍ നിന്ന് രക്ഷ നേടാനാണ് ഹെല്‍മെറ്റ് എടുത്തതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ്.. ഞങ്ങളെയും കാത്തിരിക്കാൻ വീട്ടിൽ അമ്മയും അപ്പനും എല്ലാം ഉണ്ട്… മഴ പെയുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങൾക്ക് നേരെ പാറക്കല്ലുകൾ വന്നത്.…
Read More