ഗീതാ ഗോവിന്ദം എന്ന ഒറ്റ സൂപ്പർ ഹിറ്റ് ചിത്രം കൊണ്ടു തന്നെ പ്രേക്ഷകമനസില്‍ ഇടംപിടിച്ച താരജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മികാ മന്ദാനയും. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ഏറെ നാളുകളായി അഭ്യൂഹമുണ്ട്. ഇപ്പോഴിതാ രണ്ടുപേരും വിവാഹിതരാവാൻ പോകുന്നു എന്ന വാര്‍ത്തയാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരിയിൽ വിജയ് ദേവരകൊണ്ട രശ്മിക വിവാഹനിശ്ചയം ഉണ്ടാവുമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ വീട്ടിലേക്കുള്ള രശ്മികയുടെ സന്ദര്‍ശനങ്ങളും മാലദ്വീപിലേക്കുള്ള ഇരുവരുടെയും അവധിക്കാലവും ഏറെ ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
Read More