ബെംഗളൂരു: കുന്നൂരിലെ ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ചികിത്സയിലുള്ള ബംഗളൂരുവിലെ വ്യോമസേന കമാൻഡ് ആശുപത്രിയിൽ സന്ദർശനം നടത്തി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ഗവർണർ താവർചന്ദ് ഗെഹ്ലോട്ടും. വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെത്തിയ ഇരുവരും വരുൺ സിങ്ങിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് വ്യോമസേന കമാൻഡ് ആശുപത്രി അധികൃതരുമായി സംസാരിച്ചു. മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതും ആരോഗ്യനിലയിലുണ്ടായ പുരോഗതിയും വലിയ ശുഭസൂചനയാണെന്ന് ഡോക്ടർമാർ അറിയിച്ചതായി ബസവരാജ് ബൊമ്മൈ പറഞ്ഞു. വരുൺസിങ്ങിൻെറ പിതാവും റിട്ട. കേണലുമായ കെ.പി. സിങ്, സഹോദരനും നാവികസേനാ ഉദ്യോഗസ്ഥനുമായ തനൂജുമായും…
Read More