ന്യൂഡല്‍ഹി:സ്മാര്‍ട്ഫോണില്ലാതെയും ഇന്റര്‍നെറ്റ് ഇല്ലാതെയും സാധാരണ ഫോണ്‍ ഉപയോഗിച്ച് ഇനി പണമിടപാട് നടത്താനും ബാങ്ക് ബാലന്‍സ് അറിയാനും സാധിക്കും. യുപിഐ123 പേ യിലൂടെയാണ് ഇത് സാധ്യമാവുക. ഗൂഗിള്‍ പേ, ഫോണ്‍പേ, പേയ്ടിഎം എന്നിവയില്‍ പണമിടപാടിന് ഉപയോഗിക്കുന്ന യുപിഐ സേവനം തന്നെയാണ് ഇതിലുമുണ്ടാവുക. ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം. മൊബൈല്‍ റീചാര്‍ജ്, എല്‍പിജി ഗ്യാസ് റീഫില്ലിങ്, ഫാസ്ടാഗ് റീചാര്‍ജ്, ഇഎംഐ റീപേയ്മെന്റ് തുടങ്ങിയവയ്ക്കുള്ള സൗകര്യവും ഇതിലൂടെ ലഭ്യമാകും.
Read More