ഉഗാദിയെ വരവേറ്റ് നഗരം

ബെംഗളൂരു: പുതുവർഷാഘോഷമായ ഉഗാദിയെ വരവേറ്റ് ബെംഗളൂരു നഗരം. കോവിഡ് നിയന്ത്രണങ്ങൾ എല്ലാം പിൻവലിച്ചതോടെ ഇത്തവണത്തെ ഉഗാദി ആഘോഷത്തിന്റെ തിരക്ക് ഇന്നലെ മുതൽ വ്യാപാര കേന്ദ്രങ്ങളിൽ കണ്ടു തുടങ്ങി. ഇന്നലെ കെ ആർ മാർക്കറ്റിൽ മാവിലകൾ വാങ്ങാൻ എത്തിയവർ നിരവധിയായിരുന്നു. സാധരണയായി ഉഗാദി സമയങ്ങളിൽ പച്ചക്കറികളുടെയും പൂക്കളുടെയും വില കുതിച്ചുയരാറാണ് പതിവ്. എന്നാൽ ഇത്തവണ അതുണ്ടായില്ല. ക്ഷേത്രങ്ങളും വീടുകളും ഇനി എന്നും രാവിലെ പൂക്കൾ കൊണ്ടും മാവില കൊണ്ടും അലംങ്കരിക്കും. വീടുകളിൽ മുറ്റം വിവിധ നിറങ്ങളിൽ ഉള്ള കോലമൊരുക്കും. ഉഗാദി സ്പെഷ്യൽ പലഹാരങ്ങളായ ഹോളിഗേ, റവ…

Read More

പ്രധാനമന്ത്രി മോദി ഏവർക്കും ഉഗാദി ആശംസകൾ നേർന്നു.

ന്യൂ ഡൽഹി: കർണാടകയുടെ പുതുവത്സര ദിനമായ ഉഗാദിയുടെ പ്രത്യേക അവസരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏവർക്കും ഉഗാദി ആശംസകൾ നേർന്നു. “ഉഗാദിയുടെ പ്രത്യേക അവസരത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നുവെന്ന്” അദ്ദേഹം ട്വീറ്റ് ചെയ്തു. അടുത്ത കുറച്ച് ദിവസങ്ങളിൽ ഇന്ത്യയിലുടനീളം ആളുകൾ വിവിധ ഉത്സവങ്ങൾ ആഘോഷിക്കാൻ  പോവുകയാണ്. ഈ ഉത്സവങ്ങൾ എല്ലാം ഇന്ത്യയുടെ വൈവിധ്യവും ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്‘ ന്റെ അന്തസത്തയും  പ്രകടമാക്കുന്നവയാണ്. ഈ പ്രത്യേക അവസരങ്ങളിൽ  രാജ്യത്തുടനീളം സന്തോഷവും സമൃദ്ധിയും സാഹോദര്യവും പ്രചരിക്കട്ടെ, ” എന്ന് അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.

Read More

തിരക്ക് ഒഴിവാക്കാൻ 20 സ്പെഷ്യൽ ട്രെയിനുകൾ; സൗത്ത് വെസ്റ്റേൺ റെയിൽവേ

ബെംഗളൂരു: ഉഗാധിയെ തുടർന്നുള്ള തിരക്ക് ഒഴിവാക്കാൻ ഏപ്രിൽ 15 വരെ സംസ്ഥാനത്തെ  വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 20 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. തുടർച്ചയായ ബസ് പണിമുടക്ക് കാരണം യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് കൂടെ വേണ്ടിയാണ് ഈ തീരുമാനം എന്നും അറിയിച്ചു. എന്നിരുന്നാലും, എല്ലാ റൂട്ടുകളിലുമുള്ള സാധാരണ ടിക്കറ്റ് നിരക്കിനേക്കാൾ 1.3 മടങ്ങ് കൂടുതലാണ് ടിക്കറ്റ് നിരക്ക്. റോഡ് ട്രാൻസ്പോർട്ട് ജീവനക്കാരുടെ പണിമുടക്ക് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും വരാനിരിക്കുന്ന ഉഗാധി ഉത്സവത്തിന്റെ തിരക്ക് പരിഹരിക്കുന്നതിനും പ്രത്യേക നിരക്കുകളുള്ള ഈ പ്രത്യേകട്രെയിനുകൾ യാത്രക്കാർക്ക് സൗകര്യമൊരുക്കുമെന്ന് എസ്‌ഡബ്ല്യുആർ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതേക സ്ഥിതിഗതികൾ കണക്കിലെടുത്ത്…

Read More
Click Here to Follow Us