ബെംഗളൂരു: തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെ ഹിറ്റ്ലറോടുപമിച്ച് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സ്റ്റാലിന്റെ മനസ് കൊതുകിനെ പോലെ ചെറുതും മലേറിയ പോലെ വൃത്തികെട്ടതുമാണെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു. സനാതന ധർമം ഡെങ്കിക്കും മലേറിയക്കും സമാനമാണെന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശത്തോടെയാണ് വിവാദത്തിന് തിരി കൊളുത്തിയത്. ‘സനാതന ഉന്മൂലന സമ്മേളം’ എന്ന പരിപാടിയിൽ വെച്ചായിരുന്നു ഉദയനിധിയുടെ പരാമർശം. സനാധന ധർമം സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണെന്ന് ഉദയനിധി പറഞ്ഞു. പരാമർശത്തിനെതിരേ ബി.ജെ.പി നേതാക്കൾ രംഗത്ത് വരികയായിരുന്നു. മന്ത്രിക്കെതിരേ കേസെടുക്കണമെന്നും ആവശ്യമുയർന്നു. വംശഹത്യക്കാണ് ഉദയനിധി ആഹ്വാനം ചെയ്തിരിക്കുന്നത്…
Read More