ചെന്നൈ: ചെങ്കൽപട്ട് ജില്ലയിൽ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളായ രണ്ട് പേർ പോലീസിന്റെ വെടിയേറ്റ് മരിച്ചു. ഒരു ദിവസം മുമ്പ് രണ്ട് കൊലപാതകങ്ങൾ നടത്തിയ രണ്ട് പേർ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും അപ്പോഴാണ് ഉദ്യോഗസ്ഥർ സ്വയം പ്രതിരോധത്തിന് വെടിയുതിർത്തതെന്നും പോലീസ് പറഞ്ഞു. എം കാർത്തിക് എന്ന ‘അപ്പു’ കാർത്തിക് (32), എസ് മഹേഷ് (22) എന്നിവരെ ഇരട്ടക്കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ദിനേശ് എന്ന ബിനു, മൊയ്തീൻ എന്നിവരെന്ന് ഉത്തരമേഖലാ ഐജി സന്തോഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന പോലീസ് സംഘം ഇവരെ പിടികൂടിയപ്പോൾ ദിനേശും മൊയ്തീനും…
Read More