ബെംഗളൂരു: 69.47 കി.മീ നീളം വരുന്ന തുമക്കുരു-ബെംഗളൂരു റെയിൽവേ ലൈനിന്റെ വൈദ്യുതീകരണം പൂർത്തിയായി. ഇപ്പോൾ ട്രയൽ റണ്ണുകൾ നടന്നു വരുകയാണ്. “ഞങ്ങൾ ഇലക്ട്രിക് ലോക്കോമോട്ടീവ് ട്രയൽ റൺ നടത്തി കഴിഞ്ഞു. റെയിൽവേ സുരക്ഷാ കമ്മീഷണറുടെ പരിശോധനയ്ക്ക് അപേക്ഷിക്കുന്നതിനുള്ള രേഖകൾ തയ്യാറാക്കുകയും ചെയ്തു,” എന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സിആർഎസ് അംഗീകാരം ലഭിച്ചതിനുശേഷം മെമു ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 856.76 കോടി രൂപ ചെലവിൽ നിർമിക്കുന്ന ചിക്കബനാവര-ഹുബ്ബള്ളി റെയിൽവേ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമാണ് തുമകുരു ഭാഗം. സെൻട്രൽ ഓർഗനൈസേഷൻ ഫോർ…
Read More