ട്രാൻസ് ജെൻഡേഴ്‌സിന്റെ സംവരണ ഉത്തരവ് ഉടൻ

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സർക്കാർ വകുപ്പുകളിലേക്കുള്ള നിയമനത്തിലും 1 ശതമാനം സംവരണം  ട്രാൻസ് ജെൻഡേഴ്‌സ്ന് നൽകി കർണാടക സർക്കാർ നേരത്തെ തന്നെ മാതൃകയായിട്ടുണ്ട്. എന്നാൽ അത് സംബന്ധിച്ച ഉത്തരവ് പ്രഖ്യാപിച്ചിരുന്നില്ല. ഇത് ഉടൻ ഉണ്ടാകുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ഹാലപ് ആചാർ  അറിയിച്ചു .  ഉത്തരവ് ചീഫ് സെക്രട്ടറി ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പോലീസ് വകുപ്പിൽ നേരത്തെ തന്നെ ട്രാൻസ് ജെൻഡേഴ്‌സിനായി 1% സംവരണം സർക്കാർ ഏർപ്പെടുത്തിയിരുന്നു. നിലവിലെ കണക്കു പ്രകാരം കർണാടകയിൽ 20,266 ട്രാൻസ്ജെൻഡേഴ്‌സ് ഉണ്ട്.

Read More

സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമായി ബജറ്റിൽ 14 സ്കീമുകൾ

തിരുവനന്തപുരം : സ്ത്രീകളുടെയും ട്രാൻസ്ജെൻഡേഴ്സിന്റെയും സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ബജറ്റിൽ പുതിയ 14 സ്കീമുകൾ ഉൾപ്പെടുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ലിംഗസമത്വത്തിനായുള്ള സാംസ്‌കാരിക ഉദ്യമമായ ‘സമം’, നിര്‍ഭയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള വെഹിക്കിള്‍ ട്രാക്കിങ് പ്ലാറ്റ്ഫോം, സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും വേണ്ടിയുള്ള കലാസാംസ്‌കാരിക പരിപാടി, എംഎസ്‌എംഇകള്‍ക്കുള്ള പ്രത്യേക പാക്കേജ് എന്നിവയാണ് പുതിയ സ്കീമിൽ ഉള്‍പ്പെടുന്നത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ മഴവില്‍ പദ്ധതിക്ക് 5 കോടി രൂപയും ജന്‍ഡര്‍ പാര്‍ക്കിന് 10 കോടി രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ലിംഗസൗഹൃദ സൗകര്യങ്ങളും സുരക്ഷിതമായ ഭവനവുമാണ് ജെന്‍ഡര്‍…

Read More

ട്രാൻസ്ജെൻഡർ സൗഹൃദ ആശുപത്രികൾക്ക് തുടക്കം

തിരുവനന്തപുരം : ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാചരണവും ‘ഇടം’ ബോധവൽക്കരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും നാളെ രാവിലെ 11.30ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് അങ്കണത്തിൽ വച്ച്‌ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ലിംഗ ഭേദമില്ലാതെ എല്ലാവർക്കും തുല്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ഇടം ക്യാമ്പയിനിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യപ്രവർത്തകർ,ആശുപത്രി പ്രവർത്തകർ,പൊതുജനങ്ങൾ,ഇതര ലിംഗക്കാർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ക്യാമ്പയിൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ , കോഴിക്കോട് ജില്ലകളിലെ ജില്ലാ, ജനറൽ…

Read More

കർണാടക പോലീസിന്റെ ഭാഗമാകാൻ ട്രാൻസ്‌ജെൻഡേഴ്‌സിന് അവസരം

ബെംഗളൂരു: ട്രാൻസ്‌ജെൻഡേഴ്‌സിന് ആദ്യമായി കർണാടക പോലീസിന്റെ വാതിലുകൾ തുറക്കുന്നു. സ്പെഷ്യൽ റിസർവ് സബ്ഇൻസ്‌പെക്ടർമാരെയും സീൻ ഓഫ് ക്രൈം ഓഫീസർമാരെയും (എസ്‌ഒസിഒ) നിയമിക്കുന്നതിനുള്ള നടന്നുകൊണ്ടിരിക്കുന്ന റിക്രൂട്ട്‌മെന്റിൽ കർണാടക പോലീസ് കമ്മ്യൂണിറ്റിയിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (റിക്രൂട്ട്‌മെന്റ്) പ്രസിദ്ധീകരിച്ച വിജ്ഞാപനമനുസരിച്ച്, 70 തസ്തികകളിൽ അഞ്ചെണ്ണം ട്രാൻസ്‌ജെൻഡറുകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 12 മുതൽ ജനുവരി 18 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഫോറൻസിക് സയൻസ് ലബോറട്ടറിയും ട്രാൻസ്‌ജെൻഡറുകൾക്കായി നീക്കിവച്ചിരിക്കുന്ന മൂന്ന് ഒഴിവുകളുള്ള 206 സീൻ ഓഫ് ക്രൈം ഓഫീസർ…

Read More

അനുവദിച്ച ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല; ബിബിഎംപി പ്രവേശന കവാടം തടഞ്ഞ് പ്രതിഷേധിച്ച് ട്രാൻസ്‌ജെൻഡർമാർ

ബെംഗളൂരു : 2017-ൽ പ്രഖ്യാപിച്ച ട്രാൻസ്‌ജെൻഡറുകൾക്കായുള്ള പ്രത്യേക സ്വയം തൊഴിൽ പദ്ധതിക്ക് കീഴിൽ ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. 400 ട്രാൻസ്‌ജെൻഡർമാർ ഇതിന് അപേക്ഷിച്ചിട്ടും ഒരാൾക്ക് പോലും ഒരു സഹായവും ഇതുവരെ ലഭിച്ചില്ല.ഇതാണ് ബുധനാഴ്ച രാവിലെ ബിബിഎംപി കെട്ടിടത്തിലേക്കുള്ള പ്രവേശന കവാടം തടഞ്ഞ് പ്രതിഷേധിക്കാൻ ട്രാൻസ്‌ജെൻഡർമാരെ പ്രേരിപ്പിച്ച്. ബിബിഎംപി ഹെഡ് ഓഫീസിന്റെ കവാടത്തിൽ 50 ഓളം ട്രാൻസ്‌ജെൻഡർമാർ രണ്ട് മണിക്കൂറോളം ഇരുന്നു പ്രതിഷേധിച്ചു. പദ്ധതിക്ക് കീഴിൽ സഹായം തേടി വരുമ്പോഴെല്ലാം ലൈംഗിക ന്യൂനപക്ഷ സമുദായത്തിലെ നിരവധി…

Read More

സംസ്ഥാനത്തെ സർക്കാർ ജോലികളിൽ ഇനി ട്രാൻസ്ജൻഡേർസും

ബെംഗളൂരു: എല്ലാ സർക്കാർ സേവനങ്ങളിലും ട്രാൻസ്ജൻഡേർസ് വിഭാഗത്തിൽ പെട്ടവർക്ക് 1% സംവരണം നൽകുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കർണാടക മാറി. 1977 ൽ കർണാടക സിവിൽ സർവീസ് (ജനറൽ റിക്രൂട്ട്മെന്റ്) ചട്ടം ഭേദഗതി ചെയ്തതിനുശേഷം ഈ വിഷയത്തിൽ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജൂലൈ 6 ന് പുറപ്പെടുവിച്ച അന്തിമ വിജ്ഞാപനത്തിൽ എല്ലാ സർക്കാർ വകുപ്പുകളിലും 1% റിസർവേഷൻ ട്രാൻസ്ജൻഡേർസ് വിഭാഗത്തിൽ പെട്ടവർക്കായി മാറ്റിവെച്ചു. അതുപോലെ  ട്രാൻസ്ജൻഡേർസ് വിഭാഗത്തിൽ പെട്ട പട്ടികജാതി, പട്ടികവർഗ്ഗ മറ്റ് പിന്നോക്ക വിഭാഗങ്ങൾ  കമ്മ്യൂണിറ്റികൾക്കുള്ള…

Read More
Click Here to Follow Us