അപകട സാധ്യതയുള്ള 620 ട്രാൻസ്ഫോമറുകൾ മാറ്റി സ്ഥാപിച്ച് ബെസ്കോം 

ബെംഗളൂരു: അപകടഭീഷണി തുടർന്ന് 620 ട്രാൻസ്ഫോമറുകൾ നടപ്പാതയിൽ നിന്ന് മാറ്റിസ്ഥാപിച്ചതായി ബെസ്കോം അറിയിച്ചു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് 862 ട്രാൻസ്ഫോമറുകൾ കൂടി ഇനി മാറ്റിസ്ഥാപിക്കും. 2,587 ട്രാൻസ്ഫോമറുകളാണ് ബിബിഎംപി പരിധിയിലുള്ളത്. സ്ഥലം ലഭിക്കുന്നതിനനുസരിച്ച് കൂടുതൽ ട്രാൻസ്ഫോമറുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അലോക് ആരാധ്യ, ജസ്റ്റിസ് ജെ.എം.കഹാസി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുൻപാകെ കോം എംഡി രാജേന്ദ്ര ചോളൻ അറിയിച്ചു.  എയർഫോഴ്‌സ് വിങ് കമാൻഡർ ജി.ബി.അത്രി നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് നടപടി. നടപ്പാതകൾക്ക് സമീപമുള്ള ട്രാൻസ്ഫോമറുകൾ നീക്കുന്നതിൽ വീഴ്ച വരുത്തിയതിന് ബെസ്കോം എംഡിക്ക്…

Read More

നഗരത്തിലെ ആദ്യ ഭൂഗർഭ ട്രാൻസ്ഫോമർ മല്ലേശ്വരത്ത്

ബെംഗളൂരു: നഗരത്തിലെ ആദ്യ ഭൂഗർഭ ട്രാൻസ്ഫോമർ മല്ലേശ്വരത്ത് സ്ഥാപിക്കാൻ ഒരുങ്ങി ബെസ്കോം. 2 കോടി രൂപ ചെലവിൽ ആണ് 500 കിലോവാട്ട് ശേഷിയുള്ള ട്രാൻസ്‌ഫോമർ സ്ഥാപിക്കുന്നത്. കാറ്റിലും മഴയിലും ട്രാൻസ്ഫോമറുകൾ തകരാറിലായി വൈദ്യുതി വിതരണം തടസപ്പെടുന്നത് ഭൂഗർഭ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതോടെ പരിഹാരമാവുമെന്ന് ഊർജമന്ത്രി വി. സുനിൽ കുമാർ പറഞ്ഞു. ഭാവിയിൽ കൂടുതൽ സ്ഥലങ്ങളിൽ സമാനമായ രീതിയിൽ ഭൂഗർഭ ട്രാൻസ്‌ഫോമറുകൾ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. 8 അടി താഴ്ചയിൽ സ്ഥാപിക്കുന്ന ട്രാൻസ്ഫോമർ ചൂടിനെയും പ്രതികൂല കാലാവസ്ഥയെയും പ്രതിരോധിക്കാൻ കഴിയുന്നതാണ്.

Read More

അപകട സാധ്യത ഒഴിവാക്കാൻ കൂടുതൽ ഒറ്റതൂൺ ട്രാൻസ്ഫോമറുകൾ സ്ഥാപിച്ച് ബെസ്കോം

ബെംഗളൂരു: കൂടുതൽ ഒറ്റത്തൂൺ ട്രാൻസ്ഫോമറുകൾ സ്ഥാപിക്കാൻ ഒരുങ്ങി വൈദ്യുതി വിതരണ കമ്പനി ബെസ്കോം. കഴിഞ്ഞ 5 മുതൽ തുടങ്ങിയ യജ്ഞത്തിന്റെ ഭാഗമായാണു കൂടുതൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നത്. നടപ്പാതകളിലും മറ്റും 3–4 തൂണുകളിലായി സ്ഥാപിക്കുന്ന പഴയ ട്രാൻസ്ഫോമറുകൾ മാറ്റിയാണു പുതിയ ഒറ്റതൂൺ ട്രാൻസ്ഫോമാറുകൾ സ്ഥാപിക്കുന്നത്. അപകടം വിതയ്ക്കുന്ന ഇവ മാറ്റി സ്ഥാപിക്കണമെന്ന നിരന്തരമായ പരാതി ഉയർന്നതിനെ തുടർന്നാണ് ഒറ്റത്തൂൺ ട്രാൻസ്ഫോമർ രൂപകൽപന ചെയ്തത്. നിലവിൽ 2587 ട്രാൻസ്ഫോമറുകളാണു മാറ്റി സ്ഥാപിക്കുക. അതിൽ 213 എണ്ണം ഇതുവരെ മാറ്റിസ്ഥാപിച്ചതായി ബെസ്കോം അധികൃതർ അറിയിച്ചു. അപകടാവസ്ഥയിലുള്ളവ നീക്കുന്നതിൽ വീഴ്ച…

Read More
Click Here to Follow Us