ആന്ധ്ര ട്രെയിൻ അപകടം; 12 ട്രെയിനുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ച് വിടും 

അമരാവതി: ആന്ധ്രപ്രദേശിലെ വിജയനഗരത്ത് രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് 12 ട്രെയിനുകൾ റദ്ദാക്കുകയും 15 എണ്ണം വഴിതിരിച്ചുവിടുകയും 7 എണ്ണം ഭാഗികമായി റദ്ദാക്കുകയും ചെയ്തതായി ഈസ്റ്റ് കോസ്റ്റ് റെയിൽവേ. എം.ജി.ആർ ചെന്നൈ സെൻട്രൽ-പുരി എക്സ്പ്രസും 17244 രായഗഡ-ഗുണ്ടൂർ എക്‌സ്‌പ്രസുമാണ് ഇന്ന് റദ്ദാക്കിയത്. വിശാഖപട്ടണം-ഗുണ്ടൂർ എക്സ്പ്രസ് ഒക്ടോബർ 31ന് റദ്ദാക്കും. യാത്രക്കാർ പ്രദേശത്ത് കുടുങ്ങിക്കിടക്കാതിരിക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും ഈസ്റ്റ് കോസ്റ്റ് റെയിൽവേ വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരമാണ് വിശാഖപട്ടണം-രായഗഡ പാസഞ്ചര്‍ ട്രെയിനും വിശാഖപട്ടണം-പാലാസ പാസഞ്ചര്‍ ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ച് ആന്ധ്രാപ്രദേശിലെ അലമന്ദ, കണ്ടകപ്പള്ളി പട്ടണങ്ങൾക്കിടയിൽ അപകടമുണ്ടായത്.…

Read More

ആന്ധ്ര ട്രെയിൻ അപകടം മരണം ഒൻപത്; 40 ഓളം പേർക്ക് പരിക്ക് 

അമരാവതി: ആന്ധ്രാപ്രദേശിൽ കഴിഞ്ഞ ദിവസം നടന്ന ട്രെയിൻ അപകടത്തിൽ മരണസംഖ്യ 9 ആയി. 40 പേർക്ക് പരിക്കേറ്റു. എക്സ്പ്രസ് ട്രെയിൻ പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.  മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അപകടത്തിൽപ്പെട്ട ട്രെയിനിലെ എല്ലാ യാത്രക്കാരെയും സംഭവ സ്ഥലത്ത് നിന്ന് മാറ്റിയതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

Read More

എക്സ്പ്രസ്സ്‌ ട്രെയിൻ പാസഞ്ചർ ട്രെയിനിലേക്ക്‌ ഇടിച്ച് കയറി അപകടം ; 3 മരണം

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ പാസഞ്ചർ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിൻ ഇടിച്ചുകയറി മൂന്നു പേർ മരിച്ചു. സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് നിർത്തിയിരുന്ന പാസഞ്ചർ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് റായഗഢയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. സമീപ ജില്ലകളിൽ നിന്ന് പരമാവധി ആംബുലൻസുകൾ അപകടസ്ഥലത്തേക്ക് എത്തിക്കാൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദ്ദേശം നൽകി. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർ അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Read More

ചെന്നൈ-മംഗളൂരു എക്സ് പ്രസ്സിൽ പുക ; പരിഭ്രാന്തരായി യാത്രക്കാർ 

  ചെന്നൈ: ചെന്നൈ-മംഗളൂരു എക്സ് പ്രസ്സിൽ പുക നിറഞ്ഞത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ചങ്ങല വലിച്ച് ട്രയിൻ നിർത്തിയ യാത്രക്കാർ പുറത്തേക്ക് ചാടിയതോടെ നിരവധി പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. മംഗളൂരു -ചെന്നൈ എക്‌സ്പ്രസ് തിരുർ സ്റ്റേഷൻ വിട്ടതോടെയാണ് ജനറൽ കംപാർട്ട്മെൻറ് ബോഗിയില്‍ പുക ഉയര്‍ന്നത്. ട്രെയിന്‍ എന്‍ജിനില്‍ നിന്ന് മൂന്നാമത്തെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ബോഗിയിലാണ് പുക ഉയര്‍ന്നത്. ഉടന്‍ യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. ട്രെയിന്‍ മുത്തൂർ റെയിൽവേ മേൽപാലത്തിന് ചുവട്ടിൽ നിന്നതോടെ യാത്രക്കാര്‍ ട്രെയിനില്‍ നിന്ന്…

Read More

ട്രെയിനിടിച്ച് കര്‍ണാടക സ്വദേശികളായ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: താംബരത്ത് ട്രെയിനിടിച്ച് ബധിരരും മൂകരുമായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. പൂജ അവധി ആഘോഷിക്കാന്‍ ചെന്നൈയിൽ എത്തിയ കുട്ടികൾ ആണ് മരിച്ചത്. അടുത്തുള്ള കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിയ ശേഷം കുട്ടികള്‍ പാളത്തിലൂടെ നടന്നുവരുമ്പോഴാണ് അപകടം. കര്‍ണാടക സ്വദേശികളായ സുരേഷ്(15), രവി(15), മഞ്ജുനാഥ്(11) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളും സമീപത്ത് തന്നെ ഉണ്ടായിരുന്നെന്നാണ് വിവരം.

Read More

ചെന്നൈ സബർബൻ ട്രെയിൻ പാളം തെറ്റി

ചെന്നൈ: ചെന്നൈ ആവടി റെയിൽവേ സ്റ്റേഷനു സമീപം ഇലക്ട്രിക് സബർബൻ ട്രെയിൻ പാളം തെറ്റി. ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റിന്‍റെ നാല് കോച്ചുകളാണ് ഇന്ന് പുലർച്ചെ സബർബൻ സ്റ്റേഷനായ ആവടിക്ക് സമീപം പാളം തെറ്റിയത്. അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവസമയത്ത് കോച്ചുകളിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പാളത്തിലുണ്ടായ വിള്ളലാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതുമൂലം സിഗ്നൽ തകരാറിലായതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽപ്പെട്ട ട്രെയിൻ ആനൂർ ഷെഡിൽ നിന്ന് പുറപ്പെട്ട് ബീച്ച് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. ആവടി സ്റ്റേഷനിൽ നിർത്താതിരുന്ന ട്രെയിൻ ഹിന്ദു കോളേജ് സ്റ്റേഷനു സമീപം…

Read More

ട്രെയിനുകൾ കൂട്ടിയിടിച്ചു; 15 മരണം, നൂറിലേറെ പേർക്ക് പരിക്ക് 

ധാക്ക: ബംഗ്ലാദേശില്‍ ട്രെയിൻ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. കിഷോര്‍ഗഞ്ചിലെ ഭൈറാബില്‍ ആണ് അപകടമുണ്ടായത്. ധാക്കയിലേക്ക് പോവുകയായിരുന്ന ഗോധൂലി എക്സ്പ്രസും ചാട്ടോഗ്രാമിലേക്ക് പോവുകയായിരുന്ന ചരക്ക് ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ എണ്ണവും മരണസംഖ്യയും ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. നിരവധി ആളുകള്‍ ട്രെയിനില്‍ കുടങ്ങി കിടക്കുന്നതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടുകളുണ്ട്.

Read More

പൂജ അവധി; ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്ക് പ്രത്യേക ട്രെയിൻ 

ചെന്നൈ : പൂജാവധിയോടനുബന്ധിച്ചുള്ള തിരക്ക് കുറയ്ക്കാൻ ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്ക് ഒരു പ്രത്യേക തീവണ്ടികൂടി അനുവദിക്കുമെന്ന് ദക്ഷിണ മെട്രോ അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന പ്രത്യേക സർവീസിന് പുറമേയാണിത്. കോച്ചുകൾ ലഭ്യമായാൽ സർവീസ് ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. മംഗളൂരു ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും പൂജയ്ക്ക് വന്തിരക്കാണ് അനുഭവപ്പെടുന്നത്.  ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന തീവണ്ടികൾ നാമമാത്രമാണ്. മംഗളൂരുവിലേക്ക് ചെന്നൈ-മംഗളൂരു മെയിൽ, ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് എന്നിങ്ങനെ തീവണ്ടികളെയാണ് യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നത്. ഈ തീവണ്ടികൾ 16…

Read More

ട്രെയിൻ യാത്രക്കിടെ വൃദ്ധദമ്പതിമാരുടെ മേല്‍ മൂത്രമൊഴിച്ച യുവാവ് അറസ്റ്റിൽ 

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കിടെ വൃദ്ധദമ്പതിമാരുടെ മേല്‍ മൂത്രമൊഴിച്ച് യുവാവ്. ഉത്തര്‍പ്രദേശിൽ സമ്പര്‍ക്ക്ക്രാന്തി എക്‌സ്പ്രസില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. മദ്യലഹരിയിലാണ് യുവാവ് അക്രമം കാട്ടിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ സൗത്ത് ഡല്‍ഹി സ്വദേശി റിതേഷിനെ പോലീസ് പിടികൂടി. ട്രെയിനിലെ ബി-3 കോച്ചിലെ 57, 60 എന്നീ ബെര്‍ത്തുകളില്‍ ഉറങ്ങുകയായിരുന്നു ദമ്പതിമാർ. ഇതിനിടയിലാണ് യുവാവ് എഴുന്നേറ്റ് ദമ്പതിമാരുടെയും അവരുടെ ലഗേജുകള്‍ക്കും മേല്‍ മൂത്രമൊഴിച്ചത്. മഹോബ സ്‌റ്റേഷനില്‍ നിന്നാണ് ഇയാള്‍ ട്രെയിന്‍ കയറിയത്. 63-ാം നമ്പര്‍ ബെര്‍ത്തിലായിരുന്നു പ്രതി യാത്രചെയ്തിരുന്നത്. ‘ഡല്‍ഹിയിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. മദ്യലഹരിയിലായിരുന്നു യുവാവ്. സംഭവത്തിന് പിന്നാലെ…

Read More

കളിത്തോക്ക് കാണിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തി; നാല് മലയാളികൾ പിടിയിൽ 

ചെന്നൈ: കളിത്തോക്ക് കാണിച്ച് ട്രെയിനിൽ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നാലുമലയാളികൾ പോലീസ് പിടിയിൽ. പാലക്കാട് തിരുച്ചെന്തൂർ പാസഞ്ചർ ട്രെയിനിൽ വച്ചായിരുന്നു സംഭവം. വടക്കൻ കേരളത്തിൽ നിന്നുള്ള നാലു യുവാക്കളെയാണ് തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തത്.  മലപ്പുറം സ്വദേശി അമിൻ ഷെരീഫ്, കണ്ണൂർ സ്വദേശി അബ്ദുൾ റഫീക്ക്, പാലക്കാട് സ്വദേശി ജബൽ ഷാ, കാസർകോട് സ്വദേശി മുഹമ്മദ് എന്നിവരെയാണ് കൊടൈക്കനാൽ റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ കളിത്തോക്ക് ഉപയോഗിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ബുള്ളറ്റ് ഇൻസർട്ട് ചെയ്തതായി കാണിച്ച് ഇപ്പോൾ വെടിവെക്കുമെന്ന് പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചതിന്…

Read More
Click Here to Follow Us