ബിബിഎംപിയുടെ കീഴിൽ ഓരോ സിറ്റി സോണിനും മന്ത്രിയുടെ നേതൃത്വത്തിൽ പുതിയ ടാസ്‌ക് ഫോഴ്‌സ്

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി)യുടെ കീഴിൽ വരുന്ന എട്ട് സോണുകളിൽ ഓരോന്നിനും സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ നേതൃത്വത്തിൽ പുതിയ ടാസ്‌ക് ഫോഴ്‌സ് ഉണ്ടായിരിക്കും. വികസന പ്രവർത്തനങ്ങൾ, വെള്ളപ്പൊക്ക സമയത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവയ്ക്ക് മേൽനോട്ടം വഹിക്കാനാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നത്.   തുടർച്ചയായ മൂന്നാം ദിവസമായ വെള്ളിയാഴ്ച നഗരത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇക്കാര്യം അറിയിച്ചത്. ഒരു മന്ത്രിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സിൽ പ്രാദേശിക എംഎൽഎമാർ, എംപിമാർ, എംഎൽസിമാർ, മുതിർന്ന…

Read More
Click Here to Follow Us