കേരളത്തിൽ തക്കാളിപ്പനി; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി

ബെംഗളൂരു∙ കേരളത്തിൽ തക്കാളിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അതിർത്തിയിൽ സംസ്ഥാനാന്തര യാത്രക്കാരെ നിരീക്ഷിക്കാൻ നിർദേശം നൽകി. മംഗളൂരു, ഉഡുപ്പി, കുടക്, ചാമരാജ്നഗർ, മൈസൂരു എന്നിവിടങ്ങളിലെ അതിർത്തി ചെക്പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കാനാണ് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ നിർദേശം നൽകിയട്ടുള്ളത്. ആര്യങ്കാവ്, അഞ്ചൽ, നെടുവത്തൂർ തുടങ്ങിയ ഇടങ്ങളിലാണ് തക്കാളിപ്പനി കണ്ടെത്തിയത്. എന്നാൽ തക്കാളിപ്പനിയ്ക്ക് കോവിഡുമായി ബന്ധമില്ലെന്നും എന്നാൽ, ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൂടാതെ കുട്ടികളുടെ ദേഹത്തും മറ്റും ചുവന്നു തുടുത്ത പാടുകളുണ്ടായാൽ ഉടനടി ജില്ലാ ആരോഗ്യ അധികൃതരെ വിവരമറിയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു

Read More
Click Here to Follow Us