ടൈറ്റാനിക് നടന്‍ ഡേവിഡ് വാര്‍ണര്‍ (80) അന്തരിച്ചു. ഏറെ നാളായി ക്യാന്‍സര്‍ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. 1997-ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്കില്‍ വില്ലനായ ബില്ലി സെയ്‌നിന്റെ അസിസ്റ്റന്റ് സ്‌പൈസര്‍ ലവ്‌ജോയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഡേവിഡ് വാര്‍ണര്‍ ആണ്. തേട്ടി നയന്‍ സ്‌റ്റെപ്സ്, ടൈം ബാന്‍ഡിറ്റ്സ്, വാലാന്‍ഡര്‍ തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ ഡേവിഡ് പ്രശസ്തനാണ്. സ്റ്റാര്‍ ട്രെക്ക് ഫ്രാഞ്ചൈസിയിലെ വിവിധ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. അഞ്ച് പതിറ്റാണ്ടിലേറെയായി നിരവധി ഹിറ്റ് സിനിമകളും സംഗീതവും ഡേവിഡ് വാര്‍ണറുടെ കരിയറില്‍ ഉള്‍പ്പെടുന്നു.
Read More