ബെംഗളുരു: മലയാളി ചിത്രകാരി വിദ്യാ സുന്ദറിന്റെ ചിത്രങ്ങളുടെ പ്രദർശനം എംജിറോഡിലുള്ള രംഗോലി മെട്രോ ആർട്ട് സെന്ററിൽ. ടോൺസ് ഒാഫ് സീസൺസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനം പേരുപോലെ തന്നെ നിറഭേദങ്ങളുടെ സമന്വയമാണ്. അക്രിലിക് രീതിയിൽ ചെയ്ത ചിത്രങ്ങൾക്ക് സ്ത്രൈണതയാണ് പ്രകൃതം. കണ്ണൂർ ഇരിട്ടി സ്വദേശിനിയാണ് വിദ്യ. അനുഭവങ്ങൾ, സ്വന്തം ജീവിതം, പ്രകൃതി എന്നിവയിൽ നിന്നെല്ലാമാണ് വിദ്യ കാൻവാസിൽ പകർത്താനുള്ളവ കണ്ടെത്തുന്നത്. 28 വരെ എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകുന്നേരം 7 വരെയാണ് വിദ്യയുടെ ചിത്രപ്രദർശനം കാണാനുള്ള അവസരം .
Read MoreTag: the
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ പുരസ്കാരം സ്വന്തമാക്കി 10 വയസ്സുകാരൻ
ദില്ലി: മിന്നും നേട്ടം കരസ്ഥമാക്കി അർഷ്ദീപ് സിങ്ങ്, ഈ വർഷത്തെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പുരസ്കാരമാണ് 10 വയസ്സുകാരൻ അർഷ്ദീപ് സിങ്ങ് നേടിയത്. ‘പൈപ്പ് അൗൾ’ എന്ന ചിത്രത്തിനാണ് പുരസ്കാരം. പത്ത് വയസ്സിന് താഴെയുള്ളവരുടെ മത്സരവിഭാഗത്തിലാണ് അർഷ്ദീപ് നേട്ടം സ്വന്തമാക്കിയത്. പൈപ്പിനുള്ളിൽ കൂടുകൂട്ടിയ രണ്ട് മൂങ്ങകളാണ് ‘പൈപ്പ് അൗൾ’ എന്ന് ചിത്രം. അർഷ് ദീപിന്റെ പിതാവ് രൺദീപ് സിങ്ങിനൊപ്പം പഞ്ചാബിലെ കപൂർത്തലയിലൂടെ കാറിൽ സഞ്ചരിക്കുമ്പോഴാണ് വഴിയോരത്തെ പൈപ്പിനുള്ളിലെ മൂങ്ങയെ അർഷ്ദീപ് കാണുന്നത്. ഉടൻ പിതാവിനോട് കാർ നിർത്താൻ ആവശ്യപ്പെട്ടു. ശേഷം…
Read More